in

ലിയാണ്ടർ പേസിന്റെ  ഒളിമ്പിക്സ് മോഹത്തിന് തിരിച്ചടിയോ?

2019ൽ അടുത്ത ഒളിംപിക്‌സോടു കൂടി വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച ഇന്ത്യയുടെ  ഇതിഹാസ താരം   ലിയാണ്ടർ പേസിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടി. 2020ലെ ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത ശേഷം വിരമിക്കുമെന്നാണ് പേസ് തീരുമാനിച്ചിരുന്നത്. പേസിന്റെ എട്ടാമത്തെ ഒളിമ്പിക്സാണ് ടോക്കിയോ ഒളിമ്പിക്സ്.

ഈ  വർഷം ജപ്പാനിലെ ടോക്യോയിലാണ് ഒളിമ്പിക്സ് നടത്താൻ തീരുമാനിച്ചിരുന്നത്. നിലവിൽ കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ  ഈ വർഷത്തെ    ഒളിമ്പിക്സ്  അടുത്ത വർഷത്തേയ്ക്ക് മാറ്റിവച്ചിരിക്കുകയാണ്. എന്നാൽ ഇന്റർനാഷണൽ   ഒളിമ്പിക്സ്    കമ്മിറ്റിയുടെ  തീരുമാന പ്രകാരം അടുത്ത വർഷവും  ഒളിമ്പിക്സ്  നടത്താൻ സാധിച്ചില്ലെങ്കിൽ    ഒളിമ്പിക്സ്    വേണ്ടെന്ന് വയ്ക്കുമെന്ന  വാർത്തയാണ് പുറത്ത് വരുന്നത്. എന്നാൽ ഇത് ലിയാഡർ പേസിന്റെ തീരുമാനത്തിന് തിരിച്ചടിയാകും . ടോക്കിയോയിൽ നടക്കാനിരുന്ന    ഒളിമ്പിക്സ്     മാറ്റി വച്ചാൽ റിയോ   ഒളിമ്പിക്സ്    തന്റെ  അവസാന    ഒളിമ്പിക്സായി  കണക്കാക്കും. അടുത്ത     ഒളിമ്പിക്സിനായി ഞാൻ കാത്തിരിക്കുകയില്ലയെന്ന് പേസ് തന്റെ ഇൻസ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചു

തന്റെ ടെന്നീസ്  ജീവിതത്തെ പറ്റി പറയുമ്പോൾ ഏറെകാലം തന്റെ സഹകളിക്കാരനായിരുന്ന  മഹേഷ്  ഭൂപതിയുടെ കളിയിൽ പേസ്  സ്വാധീനം ചെലുത്തിയിട്ടുണ്ടെങ്കിലും മഹേഷിന്റെ ‘ബാക്ക്ഹാൻഡിനെ’ ക്കാളും പേസിന് ഇഷ്ടം മറ്റൊരു സഹകളിക്കാരനായ രോഹൻ ബൊപ്പണ്ണയുടെ ‘സെർവാണെന്ന് ഇൻസ്റ്റാഗ്രാമിൽ അദ്ദേഹം ആരാധകരോട് പറഞ്ഞു.

തന്റെ  ഒദ്യോഗിക ജീവിതത്തിലെ മോശം അവസ്ഥയെ കുറിച്ചും   ലിയാൻ‌ഡർ‌
അനുഭവം പങ്കുവെച്ചു. “2001 ൽ ചൈനയിലെ  ലാംഗ് ഫാങ് എന്ന നഗരത്തിൽ മത്സരത്തിനായി പോയിരുന്ന കാലം  ഞാൻ ഓർക്കുന്നു. ഫെബ്രുവരിയിലായിരുന്നു മത്സരം. പുറത്ത് മഞ്ഞുവീഴുകയായിരുന്നു. ഇൻഡോർ കോർട്ടിൽ മത്സരം നടക്കുമ്പോൾ ഹീറ്റർ കേടായെന്ന കാരണം പറഞ്ഞ് സംഘാടകർ ഹീറ്റർ ഓഫ് ചെയ്തു. മത്സരം സമനിലയായ സമയത്ത് ഞങ്ങൾക്ക് ശരിയായ ഭക്ഷണം പോലും നൽകിയിരുന്നില്ല. ഞാൻ കുറച്ച് ഫ്രൈഡ്  റൈസ് ആവശ്യപ്പെട്ടിരുന്നു, പകരം പാമ്പിൻറെ മാംസമാണ്  നൽകിയത് . തീർച്ചയായും അത്   എനിക്ക് ഒരു പേടി സ്വപ്നമായിരുന്നു , ”അദ്ദേഹം പറഞ്ഞു.

ഏതാനും ആഴ്ചകൾക്ക് മുമ്പ്, 2013 ലെ  വിംബിൾഡൺ ചാമ്പ്യൻ  മരിയൻ ബാർട്ടോളി, ടൂർ ലെവൽ ഡബിൾസ് ഇനങ്ങളിൽ കുറവു വരുത്തിയാൽ കൂടുതൽ സമ്മാന തുക ചലഞ്ചർ കളിക്കാർക്ക് നൽകാമെന്ന് പറഞ്ഞിരുന്നു . “ ഡബിൾസ് കളിക്കുമ്പോൾ  നിങ്ങൾ സിംഗിൾസ് കളിക്കാരനെപ്പോലെ വലിയ ഒരു  ശ്രമം നടത്തേണ്ട  ആവശ്യമില്ല ,” അവർ പറഞ്ഞു.എന്നാൽ ബാർട്ടോളിയുടെ ഈ പ്രസ്താവനയെ വളരെ ആശ്ചര്യത്തോടെയയാണ്  ലിയാൻഡർ  നോക്കികണ്ടത് , “ബാർട്ടോളിയെ എനിക്ക് വ്യക്തിപരമായി അറിയാം, എന്തുകൊണ്ടാണ് അവൾ അങ്ങനെ പറഞ്ഞതെന്ന് എനിക്കറിയില്ല. ഒരു ഡബിൾസ് കളിക്കാരൻ നേരിടുന്ന പോരാട്ടങ്ങളെക്കുറിച്ച് അവൾക്ക് ഒരുപക്ഷേ അറിയില്ലായിരിക്കാം. എന്നാൽ ഒരു മുൻ കളിക്കാരിയെന്ന നിലയിൽ അവരെ സംബന്ധിച്ചിടത്തോളം ഈ പ്രസ്താവന ഒട്ടും പ്രൊഫഷണലല്ലായിരുന്നു.”എന്ന്  ലിയാൻഡർ പറഞ്ഞു .

നമ്മുടെ  രാജ്യത്തെ കുറിച്ച് ഓർക്കുമ്പോൾ നോട്ട് നിരോധനം ഒരു നല്ല  തീരുമാനം അല്ലായെന്നാണ്  ലിയാൻഡർ വിശ്വസിക്കുന്നത്,  “നമ്മുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് നോക്കൂ. കൊറോണ നമ്മളെ  ബാധിക്കുന്നതിനുമുമ്പ് തന്നെ രാജ്യത്തിൻറെ  സമ്പദ് വ്യവസ്ഥ പരാജയപ്പെട്ടു, അത് കൂടുതൽ വഷളായി. ഞാൻ വിചാരിക്കുന്നത്  നമ്മൾ ഒരു സാധാരണ  അവസ്ഥയിൽ  എത്തുവാൻ , ഇതിൽ നിന്ന് കരകയറാൻ ഇനിയും 2-3 വർഷം എടുക്കും.അത് കൊണ്ട് തന്നെ നോട്ട് നിരോധനം ഒരു ശരിയായ നീക്കമായിരുന്നില്ലയെന്ന്  അദ്ദേഹം അഭിപ്രായപ്പെട്ടു.

വിരമിച്ച ശേഷം എങ്ങനെ അറിയപ്പെടാനാണ് ആഗ്രഹമെന്ന ചോദ്യത്തിന്  “ഒരു മാറ്റം വരുത്തിയ ഒരാളായി ഞാൻ അറിയപ്പെടാൻ ആഗ്രഹിക്കുന്നു.”എന്നും  ലിയാൻഡർ പേസ് ഉത്തരം പറഞ്ഞു .

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ഒരു പക്ഷെ നിങ്ങളുടെ അടുത്ത ബിസിനസ്‌ മീറ്റിങ്ങ് ഒരു വിആര്‍ ഹെഡ്സെറ്റിനുള്ളില്‍ ആകാം

കലൂര്‍ സ്‌റ്റേഡിയം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് കൂടി അനുവദിക്കണം: കെസിഎ