Movie prime

മനോജ്‌ വാജ്പേയ് വികാസ് ദുബെയാകുമോ? സത്യം അദ്ദേഹം തന്നെ പറയുന്നു

Manoj bajpayee യുപിയില് ഏറ്റുമുട്ടലില് കൊല്ലപ്പെട്ട ഗുണ്ടാസംഘത്തലവന് വികാസ് ദുബെയുടെ കഥ സിനിമയക്കുന്നുവെന്നുവെന്നും മനോജ് വാജ്പേയി നായകനാകുമെന്നുള്ള വാര്ത്ത സോഷ്യല് മീഡിയയില് വ്യാപകമായി പ്രചരിച്ചിരുന്നു. നിര്മ്മാതാവ് സന്ദീപ് കപൂറാണ് മനോജ് വാജ്പേയിയെ നായകനാക്കി ചിത്രം ചെയ്യുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്.Manoj bajpayee “ഏറ്റുമുട്ടലിൽ ഇന്ന് സംഭവിച്ചത് സിനിമാറ്റിക്, നാടകീയ അനുഭവങ്ങൾക്ക് അതീതമാണ്. @BajpayeeManoj വികാസ് ദുബെ ആകുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം? #VikasDubey #Encounter @DrKumarVishwas,”സന്ദീപ് കപൂര് ട്വീറ്റ് ചെയ്തു. എന്നാല് അത്തരമൊരു ചിത്രവും ചെയ്യുന്നില്ലെന്ന് മനോജ് ബാജ്പേയി അറിയിച്ചു. More
 
മനോജ്‌ വാജ്പേയ് വികാസ് ദുബെയാകുമോ? സത്യം അദ്ദേഹം തന്നെ പറയുന്നു

Manoj bajpayee

യുപിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഗുണ്ടാസംഘത്തലവന്‍ വികാസ് ദുബെയുടെ കഥ സിനിമയക്കുന്നുവെന്നുവെന്നും മനോജ്‌ വാജ്‌പേയി നായകനാകുമെന്നുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നിര്‍മ്മാതാവ് സന്ദീപ്‌ കപൂറാണ് മനോജ്‌ വാജ്‌പേയിയെ നായകനാക്കി ചിത്രം ചെയ്യുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്.Manoj bajpayee

“ഏറ്റുമുട്ടലിൽ ഇന്ന് സംഭവിച്ചത് സിനിമാറ്റിക്, നാടകീയ അനുഭവങ്ങൾക്ക് അതീതമാണ്. @BajpayeeManoj വികാസ് ദുബെ ആകുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം? #VikasDubey #Encounter @DrKumarVishwas,”സന്ദീപ്‌ കപൂര്‍ ട്വീറ്റ് ചെയ്തു.

മനോജ്‌ വാജ്പേയ് വികാസ് ദുബെയാകുമോ? സത്യം അദ്ദേഹം തന്നെ പറയുന്നു

എന്നാല്‍ അത്തരമൊരു ചിത്രവും ചെയ്യുന്നില്ലെന്ന് മനോജ് ബാജ്‌പേയി അറിയിച്ചു. അദ്ദേഹം അതിനെ ‘തെറ്റായ വാർത്ത’ എന്നാണ് വിളിച്ചത്.

അടുത്തിടെ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത മനോജ് ബാജ്‌പേയി നായകനായി അഭിനയിക്കുന്ന ബോന്‍സ്ലെ എന്ന ചിത്രത്തിന്റെ നിർമ്മാതാവാണ് കപൂർ.

കാൺപുരിൽ എട്ടു പൊലീസുകാരെ വധിച്ച സംഘത്തിന്‍റെ നേതാവാണ് വികാസ് ദുബെ. കഴിഞ്ഞ ദിവസം ഇയാള്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നാണ് ഉത്തർപ്രദേശ് പൊലീസ് പറയുന്നത്. ഉജ്ജെയ്നിൽ അറസ്റ്റിലായ വികാസ് ദുബെയെ കാൺപുരിലേക്കു കൊണ്ടുവരുമ്പോൾ പൊലീസ് വാഹനം അപകടത്തിൽ പെടുകയായിരുന്നുവെന്നും ഈ സമയം വികാസ് ദുബെ രക്ഷപെടാൻ ശ്രമിച്ചപ്പോഴുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നുവെന്നുവാണ് പോലീസ് ഭാഷ്യം.