Movie prime

Video / വാട്സ്ആപ് സേവനങ്ങൾ അവസാനിപ്പിക്കുന്നോ?

 

നൂറ്റിയെണ്‍പതിനടുത്ത് രാജ്യങ്ങളിലായി ഏകദേശം 2 ബില്യണിലധികം പേര്‍ ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ഇന്‍സ്റ്റന്റ് മെസ്സേജിങ് ആപ്പാണ് വാട്സ്ആപ്പ്. വാട്ട്‌സ്ആപ്പ് സേവനങ്ങള്‍ ചില സ്മാര്‍ട്ട് ഫോണുകളില്‍  ലഭ്യമാകില്ലെന്ന വാര്‍ത്ത കുറച്ചുദിവസങ്ങളിലായി നമ്മള്‍ കേള്‍ക്കുന്നു. നോക്കാം അതിന്റെ പിന്നിലെ യാഥാര്‍ഥ്യത്തെ പറ്റി!

പഴയ ഓ എസ് വേര്‍ഷനുകളില്‍  പ്രവര്‍ത്തിക്കുന്ന  ഫോണുകളിലാണ്  വാട്സ്ആപ്പ്  സേവനം ഉപേക്ഷിക്കുന്നത്. അടുത്ത മാസങ്ങളില്‍ തന്നെ ആപ്പിളിന്റെ IOS10 ലും, അതിനു മുന്‍പിറങ്ങിയ ഒഎസുകളിലും പ്രവര്‍ത്തിക്കുന്ന ഫോണുകളിലൊന്നും 2021 നവംബര്‍ 1 മുതല്‍ വാട്‌സാപ് ലഭിക്കില്ല. നിരവധി ഐഫോണുകളും ആന്‍ഡ്രോയിഡ് മൊബൈലുകളും ഈ പട്ടികയില്‍പ്പെടും. ആന്‍ഡ്രോയില്‍  ജെല്ലി ബീന്‍ 4.1നും അതിനു മുന്‍പുമുളള ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലും   വാട്സ്ആപ്പ്  സേവനം ലഭ്യമാകുകയില്ല .അതേസമയം, കായ്ഒഎസ് 2.5.1 മുതലുള്ള ജിയോഫോണ്‍ മോഡലുകളില്‍ തുടര്‍ന്നും  വാട്സ്ആപ്പ് ലഭിച്ചേക്കും.

ഇപ്പോള്‍  വാട്സ്ആപ്പ് പ്രവര്‍ത്തിക്കുന്ന പഴയ പല സ്മാര്‍ട്ട്‌ഫോണുകളിലും നവംബര്‍ 1  മുതല്‍ ആപ്പ് നിശ്ചലമായേക്കും. പഴയ ഫോണുകളില്‍ തങ്ങളുടെ സേവനം ഉപയോഗിക്കുന്നവരോട് പുതിയ ഫോണുകളിലേക്ക് മാറാന്‍ നേരത്തെ തന്നെ വാട്‌സ്ആപ്പ് നിര്‍ദേശം നല്‍കിയിരുന്നു. ആപ്പിലേക്ക് വരുന്ന പുതിയ പല ഫീച്ചറുകളും പഴയ ഒ.എസ് വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്നാണിത്... ഈ ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നേരത്തെ തന്നെ പുതിയ വാട്‌സാപ് അക്കൗണ്ട് തുടങ്ങാന്‍ അനുവദിച്ചിരുന്നില്ല. നിലവില്‍ അക്കൗണ്ടുകള്‍ റീ വെരിഫൈ ചെയ്യാനും സാധിക്കില്ല.

2016 ആദ്യത്തിലാണ് വാട്സാപ് പഴയ ഫോണുകളിലെ സേവനം അവസാനിപ്പിച്ച് തുടങ്ങിയത്. പഴയ മോഡല്‍ കൈവശമുള്ളവര്‍ എത്രയും പെട്ടെന്ന് പുതിയ മോഡല്‍ സ്മാര്‍ട് ഫോണ്‍ വാങ്ങാനാണ്  വാട്സ്ആപ്പ് എന്‍ജിനീയര്‍മാര്‍ നല്‍കുന്ന നിര്‍ദേശം. ഔദ്യോഗിക ബ്ലോഗിലാണ്  വാട്സ്ആപ്പ്  ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2009ല്‍ ആരംഭിച്ച വാട്സാപ് നിരവധി പുതിയ ഫീച്ചറുകളാണ് പരീക്ഷിക്കുന്നത്. ഇതെല്ലാം പഴയ ഒഎസുകളില്‍ പ്രവര്‍ത്തിക്കില്ല.ഔദ്യോഗിക ബ്ലോഗിലൂടെ കമ്പനി പുറത്തുവിട്ട സ്മാര്‍ട്ടഫോണുകളുടെ ലിസ്റ്റില്‍ സാംസങ്, എല്‍.ജി, സോണി എന്നീ കമ്പനികളുടെ ഫോണുകളും ഉള്‍പ്പെട്ടിട്ടുണ്ട്.

വാട്സ്ആപ്പ്  തുടങ്ങിയപ്പോള്‍  70 ശതമാനത്തോളം സ്മാര്‍ട് ഫോണുകളും ബ്ലാക്ക്ബെറി, നോക്കിയ തുടങ്ങിയവയുടേതായിരുന്നു. എന്നാല്‍, ഇന്ന് 99.5 മൊബൈല്‍ ഫോണുകളും പ്രവര്‍ത്തിക്കുന്നത് ഗൂഗിള്‍, ആപ്പിള്‍, കായ്ഒഎഎസ് എന്നിവയുടെ പ്ലാറ്റ്ഫോമിലാണ്. അന്ന് ഈ കമ്പനികള്‍ക്ക് 25 ശതമാനം പോലും വിപണിയില്‍ സ്വാധീനമുണ്ടായിരുന്നില്ല. കാലത്തിന് അനുസരിച്ചുള്ള മാറ്റമാണ് തങ്ങള്‍ നടത്തുന്നതെന്നാണ് വാട്സാപ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.