Movie prime

ഇഷ്‌ക് ടീസർ എത്തി

തിരുവനന്തപുരം: ഷെയിന് നിഗം നായകനാകുന്ന ചിത്രം ഇഷ്കിന്റെ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജാണ് ഔദ്യോഗിക പേജിലൂടെ ടീസർ പുറത്തു വിട്ടത്. അനുരാജ് മനോഹറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.അദ്ദേഹം ആദ്യമായി സ്വതന്ത്ര സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകത ഇതിനുണ്ട്. ചിത്രത്തിന്റെ തിരക്കഥ രതീഷ് രവിയാണ് ഒരുക്കിരിക്കുന്നത്. ഒരു മുഴുനീളൻ പ്രണയകഥയാണ് ചിത്രം പറയുന്നത്. എന്നാൽ ചിത്രം പുറത്തിറങ്ങുന്നത് ‘നോട്ട് എ ലവ് സ്റ്റോറി’ എന്ന ടാഗ്ലൈനോടെയാണ്. എസ്റ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടി ആൻ ശീതളാണ് ഷെയിനിന്റെ നായികയായി ചിത്രത്തിൽ എത്തുന്നത്. More
 
ഇഷ്‌ക് ടീസർ എത്തി

തിരുവനന്തപുരം: ഷെയിന്‍ നിഗം നായകനാകുന്ന ചിത്രം ഇഷ്‌കിന്റെ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജാണ് ഔദ്യോഗിക പേജിലൂടെ ടീസർ പുറത്തു വിട്ടത്. അനുരാജ് മനോഹറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.അദ്ദേഹം ആദ്യമായി സ്വതന്ത്ര സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകത ഇതിനുണ്ട്. ചിത്രത്തിന്റെ തിരക്കഥ രതീഷ് രവിയാണ് ഒരുക്കിരിക്കുന്നത്.

ഒരു മുഴുനീളൻ പ്രണയകഥയാണ് ചിത്രം പറയുന്നത്‍. എന്നാൽ ചിത്രം പുറത്തിറങ്ങുന്നത് ‘നോട്ട് എ ലവ് സ്റ്റോറി’ എന്ന ടാഗ്‌ലൈനോടെയാണ്. എസ്‌റ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടി ആൻ ശീതളാണ് ഷെയിനിന്റെ നായികയായി ചിത്രത്തിൽ എത്തുന്നത്.

ഷൈൻ ടോം ചാക്കോ, ലിയോണ ലിഷോയ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഇ ഫോര്‍ എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഷാൻ റഹ്‌മാനാണ് ഗാനങ്ങൾ തയ്യാറാക്കുന്നത്.