Movie prime

ദുർഗാദേവിയുടെ ചിത്രമുള്ള ട്വീറ്റിൻ്റെ പേരിൽ നെതന്യാഹുവിന്റെ മകൻ ക്ഷമാപണം നടത്തി

yair ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകൻ യെയർ ഹിന്ദുവികാരത്തെ വ്രണപ്പെടുത്തി ട്വീറ്റ് ചെയ്തതിൽ ഖേദിച്ചുകൊണ്ട് ക്ഷമാപണം നടത്തി.ബെഞ്ചമിൻ നെതന്യാഹുവിൻ്റെ മൂത്ത മകനാണ് യെയർ. അദ്ദേഹം സോഷ്യൽ മീഡിയയിൽ വളരെ സജീവമായി ഇടപെടുന്ന ആളാണ്. പിതാവിന്റെ നയങ്ങളെ പ്രതിരോധിച്ചു കൊണ്ടുള്ള പോസ്റ്റുകൾ 29 കാരനായ യെയർ കൂടെക്കൂടെ ഇടാറുണ്ട്. yair ഹിന്ദുദേവതയായ ദുർഗയുടെ ചിത്രം പോസ്റ്റ് ചെയ്തതാണ് ഇപ്പോൾ വിവാദമായത്. പിതാവിന്റെ അഴിമതി കേസുകളിൽ പ്രോസിക്യൂട്ടറായ ലിയാറ്റ് ബെൻ ആരിയുടെ മുഖം സൂപ്പർ ഇംപോസ് ചെയ്ത ദുർഗയുടെ More
 
ദുർഗാദേവിയുടെ ചിത്രമുള്ള ട്വീറ്റിൻ്റെ പേരിൽ നെതന്യാഹുവിന്റെ മകൻ  ക്ഷമാപണം നടത്തി

yair

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകൻ യെയർ ഹിന്ദുവികാരത്തെ വ്രണപ്പെടുത്തി ട്വീറ്റ് ചെയ്തതിൽ ഖേദിച്ചുകൊണ്ട് ക്ഷമാപണം നടത്തി.ബെഞ്ചമിൻ നെതന്യാഹുവിൻ്റെ മൂത്ത മകനാണ് യെയർ. അദ്ദേഹം
സോഷ്യൽ മീഡിയയിൽ വളരെ സജീവമായി ഇടപെടുന്ന ആളാണ്. പിതാവിന്റെ നയങ്ങളെ പ്രതിരോധിച്ചു കൊണ്ടുള്ള പോസ്റ്റുകൾ 29 കാരനായ യെയർ കൂടെക്കൂടെ ഇടാറുണ്ട്. yair

ഹിന്ദുദേവതയായ ദുർഗയുടെ ചിത്രം പോസ്റ്റ് ചെയ്തതാണ് ഇപ്പോൾ വിവാദമായത്. പിതാവിന്റെ അഴിമതി കേസുകളിൽ പ്രോസിക്യൂട്ടറായ ലിയാറ്റ് ബെൻ ആരിയുടെ മുഖം സൂപ്പർ ഇംപോസ് ചെയ്ത ദുർഗയുടെ ചിത്രമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
ആക്ഷേപകരമായ ആംഗ്യ വിക്ഷേപത്തോടെ നിരവധി കൈകൾ ഉയർത്തി നില്ക്കുന്ന ചിത്രം വലിയ വിവാദമായി. ഇസ്രായേലി അറ്റോർണി ജനറൽ അവിചായ് മണ്ടൽബിറ്റിന്റെ മുഖവും ചിത്രത്തിൽ ഉണ്ടായിരുന്നു. ദുർഗാദേവിക്കൊപ്പമുളള കടുവയുടെ മുഖമായാണ് ജനറലിൻ്റെ മുഖം ചേർത്തിരുന്നത്.

“ഇസ്രായേലിലെ രാഷ്ട്രീയ വ്യക്തിത്വങ്ങളെ വിമർശിച്ചാണ് ട്വീറ്റ് ചെയ്തത്. ഒരു ആക്ഷേപഹാസ്യ പേജിൽ നിന്നാണ് ചിത്രമെടുത്തത്. അതിൽ മഹത്തായ ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട ഒരു ചിത്രവും കടന്നു കൂടിയിരുന്നത് തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇന്ത്യൻ സുഹൃത്തുക്കളുടെ അഭിപ്രായങ്ങളിൽ നിന്നാണ് തെറ്റ് പറ്റിയെന്ന് മനസ്സിലായത്. ഉടൻ തന്നെ ട്വീറ്റ് നീക്കം ചെയ്തിട്ടുണ്ട്. ക്ഷമ ചോദിക്കുന്നു”- ട്വീറ്റിൽ അദ്ദേഹം പറഞ്ഞു.

നിരവധിപേർ യെയറിനെ വിമർശിച്ചുകൊണ്ട് കമൻ്റുകൾ എഴുതിയിട്ടുണ്ട്. ഹിന്ദു വിശ്വാസത്തെക്കുറിച്ചുള്ള അജ്ഞതയാണ് പോസ്റ്റിന് കാരണമെന്നും അത് പൊറുക്കാവുന്നതാണെന്നും ചിലർ അഭിപ്രായപ്പെട്ടു. നിരുത്തരവാദപരമായി പെരുമാറിയതിന് അപലപിക്കുന്നവരും, തെറ്റ് ഏറ്റുപറഞ്ഞ് ക്ഷമ ചോദിച്ചതിന് അഭിനന്ദിക്കുന്നവരും ഉണ്ട്.

ഈ മാസം ആദ്യം, പ്രശസ്ത മാധ്യമപ്രവർത്തക ഡാന വീസിനോട് യെയർ ക്ഷമാപണം നടത്തിയിരുന്നു. പ്രധാന വാർത്താ അവതാരകയെന്ന നിലയ്ക്കുള്ള തന്റെ സ്ഥാനം ഡാന നേടിയെടുത്തത് ‘സെക്ഷ്വൽ ഫേവറുകൾ’ ചെയ്താണ് എന്ന മട്ടിലുള്ള യെയറിൻ്റെ പ്രതികരണം രാജ്യത്ത് വലിയ തോതിൽ വിവാദമുയർത്തിയിരുന്നു.

അതേസമയം വഞ്ചന, വിശ്വാസലംഘനം, അഴിമതി എന്നീ കുറ്റങ്ങളിൽ യെയറിൻ്റെ പിതാവും ഇസ്രായേൽ പ്രധാനമന്ത്രിയുമായ ബെഞ്ചമിൻ നെതന്യാഹുവിന്റെ വിചാരണ ജറുസലേം കോടതിയിൽ നടക്കുകയാണ്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയമായ ഗൂഢാലോചനയുടെ ഇരയാണ് പിതാവ് എന്നുമാണ് മൂത്ത മകനായ യെയറിൻ്റെ പക്ഷം.