Movie prime

5ജി വില്ലേജ് സ്ഥാപിക്കാന്‍ ഐടിഐ – ഐഇഎസ്എ ധാരണ

ആദ്യ 5ജി വില്ലേജ് സ്ഥാപിക്കുന്നതിനും സ്മാര്ട് ഇലക്ട്രോണിക്സ്, ടെലിക്കോം ഉപകരണങ്ങളുടെ രൂപകല്പ്പനയും ഉല്പ്പാദനവും മെച്ചപ്പെടുത്തുന്നതിനും വേണ്ടി പൊതുമേഖലാ ടെലിക്കോം ഉപകരണ നിര്മാണ കമ്പനിയായ ഐടിഐ ലിമിറ്റഡും ഇന്ത്യ ഇലക്ട്രോണിക്സ് ആന്റ് സെമികണ്ടക്ടര് അസോസിയേഷനും (ഐഇഎസ്എ) ധാരണാ പത്രം ഒപ്പുവച്ചു. സ്മാര്ട് സാങ്കേതിക വിദ്യകളെ പിന്തുണയ്ക്കുന്ന മികച്ച ഇലക്ട്രോണിക്സ് ഉല്പ്പാദന അടിസ്ഥാന സൗകര്യങ്ങള് ഒരുക്കുന്നതിനാണ് കരാര്. ഇന്ത്യയില് ഉല്പ്പാദിപ്പിക്കുന്ന ഉല്പ്പന്നങ്ങള്ക്ക് പ്രോത്സാഹനം നല്കുന്നതിനു മുന്തൂക്കം നല്കും. രാജ്യത്തിനാവശ്യമായ 5ജി ഉപകരണങ്ങളുടേയും അനുബന്ധ ഉപകരണങ്ങളുടേയും രൂപകല്പ്പന, വികസനംം ഉല്പ്പാദനം എന്നിവയ്ക്കായാണ് More
 
5ജി വില്ലേജ് സ്ഥാപിക്കാന്‍ ഐടിഐ – ഐഇഎസ്എ ധാരണ

ആദ്യ 5ജി വില്ലേജ് സ്ഥാപിക്കുന്നതിനും സ്മാര്‍ട് ഇലക്ട്രോണിക്‌സ്, ടെലിക്കോം ഉപകരണങ്ങളുടെ രൂപകല്‍പ്പനയും ഉല്‍പ്പാദനവും മെച്ചപ്പെടുത്തുന്നതിനും വേണ്ടി പൊതുമേഖലാ ടെലിക്കോം ഉപകരണ നിര്‍മാണ കമ്പനിയായ ഐടിഐ ലിമിറ്റഡും ഇന്ത്യ ഇലക്ട്രോണിക്‌സ് ആന്റ് സെമികണ്ടക്ടര്‍ അസോസിയേഷനും (ഐഇഎസ്എ) ധാരണാ പത്രം ഒപ്പുവച്ചു.

സ്മാര്‍ട് സാങ്കേതിക വിദ്യകളെ പിന്തുണയ്ക്കുന്ന മികച്ച ഇലക്ട്രോണിക്‌സ് ഉല്‍പ്പാദന അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് കരാര്‍. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനു മുന്‍തൂക്കം നല്‍കും. രാജ്യത്തിനാവശ്യമായ 5ജി ഉപകരണങ്ങളുടേയും അനുബന്ധ ഉപകരണങ്ങളുടേയും രൂപകല്‍പ്പന, വികസനംം ഉല്‍പ്പാദനം എന്നിവയ്ക്കായാണ് ഇത്തരത്തിലുള്ള ആദ്യ 5ജി വില്ലേജ് ബംഗളുരുവിലെ ഐടിഐ പരിസരത്ത് ഒരുക്കുന്നത്.

ടെലിക്കോം ഉല്‍പ്പന്നങ്ങളും അനുബന്ധ സ്മാര്‍ട് ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങളും രൂപകല്‍പ്പന ചെയ്ത് വികസിപ്പിക്കുന്നതിനും ഉല്‍പ്പാദിപ്പിക്കുന്നതിനുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ബംഗളുരുവിലെ ഐടിഐയുടെ ഉല്‍പ്പാദന കേന്ദ്രത്തില്‍ ഒരുക്കും.

ടെലികോം, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, സ്മാര്‍ട് സിറ്റികള്‍, സ്മാര്‍ട് ഉല്‍പ്പാദനം, സ്മാര്‍ട് കൃഷി തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്ന പ്രാപ്തമായ ഒരു ഇലക്ട്രോണിക്‌സ് ഉല്‍പ്പന്ന രൂപകല്‍പ്പനാ, വികസന, ഉല്‍പ്പാദന അടിസ്ഥാനസൗകര്യം ഐടിഐ ഒരുക്കും. ഇതുവഴി ചെറുകിട, ഇടത്തരം സംരഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും കൂടുതല്‍ ഉല്‍പ്പാദന അവസരങ്ങള്‍ സൃഷ്ടിക്കാനാണു ധാരണ.

ഐടിഐ ഒരുക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ പങ്കാളി ഐഇഎസ്എ മാത്രമായിരിക്കും. ഐടിഐ നല്‍കുന്ന പ്രോട്ടോ ടൈപ്പിങ്, ടെസ്റ്റിങ്, സര്‍ട്ടിഫിക്കേഷന്‍ അടിസ്ഥാന സൗകര്യങ്ങളെല്ലാം ചെറുകിയ സംരഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഉപയോഗിക്കാനും ഈ ധാരണാപത്രത്തിലൂടെ വഴിയൊരുങ്ങി. തദ്ദേശീയമായി വികസിപ്പിക്കുന്ന ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളെ ആഗോള വിപണിയിലെത്തിക്കാന്‍ ഇതുവഴി ഈ സംരഭങ്ങള്‍ക്ക് കഴിയുമെന്ന് ഐടിഐ ചെയര്‍മാനും എംഡിയുമായ ആര്‍. എം അഗര്‍വാള്‍ പറഞ്ഞു.

വ്യവസായ, അക്കാദമിക, സര്‍ക്കാര്‍ മേഖലകളുടെ കൂട്ടായ പങ്കാളിത്തത്തിലൂടെ ഇന്റലിജന്റ് ഇലക്ട്രോണിക്‌സ് ഉല്‍പ്പാദന രംഗത്ത് ഒരു ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റിയെടുക്കാന്‍ ഐഇഎസ്എ പ്രതിജ്ഞാബദ്ധമാണെന്ന് ചെയര്‍മാനും ഇന്റര്‍ ഇന്ത്യ സീനിയര്‍ ഡയറക്ടറുമായ ജിതേന്ദ്ര ചദ്ദ പറഞ്ഞു.

അഗര്‍വാളിന്റേയും ചദ്ദയുടേയും സാന്നിധ്യത്തില്‍ ഐടിഐ ലിമിറ്റര്‍ പ്രൊജക്ട് ആന്റ് പ്ലാനിങ് ജനറല്‍ മാനേജര്‍ കെ. വി സുരേഷും ഐഇഎസ്എ ബോര്‍ഡ് മെംബര്‍ അനില്‍ കുമാര്‍ മുനിസ്വാമിയുമാണ് ധാരണാ പത്രത്തില്‍ ഒപ്പുവച്ചത്.