Movie prime

ഗുരുതരാവസ്ഥയിലുള്ള കോവിഡ്-19 രോഗികള്‍ക്ക് ഐടോലിസുമാബിന്റെ നിയന്ത്രിത അടിയന്തിര ഉപയോഗത്തിന് ഡി.സി.ജി.ഐ അനുമതി

ഗുരുതരാവസ്ഥയിലുള്ള കോവിഡ്-19 രോഗികള്ക്ക് ഐടോലിസുമാബിന്റെ നിയന്ത്രിത അടിയന്തിര ഉപയോഗത്തിന് ഡി.സി.ജി.ഐ അനുമതിഗുരുതരമായ പ്ലേക്ക് സോറിയാസിനായി ഇതിനകം തന്നെ അംഗീകരിച്ചു കഴിഞ്ഞ മോണോ ക്ലോണല് ആന്റിബോഡിയായ ഐടോലിസുമാബിന്റെ [ Itoolizumab ] നിയന്ത്രിതമായ അടിയന്തിര ഉപയോഗത്തിനായി ക്ലിനിക്കല് ട്രയല് വിവരങ്ങളുടെ അടിസ്ഥാനത്തില് ഡ്രഗസ് കണ്ട്രോളര് ജനറൽ ഓഫ് ഇന്ത്യ Dഅനുമതി നല്കി. ബയോകോൺ കമ്പനിയാണ് 2013 മുതല് അല്സുമാബ് എന്ന ബ്രാന്ഡ് പേരില് ഈ മരുന്ന് ഉല്പ്പാദിപ്പിച്ച് വിതരണം നടത്തികൊണ്ടിരിക്കുന്നത്. ഈ ആഭ്യന്തര മരുന്നാണ് ഇപ്പോള് കോവിഡ്-19നും ഉപയോഗിക്കുന്നതിനായി More
 
ഗുരുതരാവസ്ഥയിലുള്ള കോവിഡ്-19 രോഗികള്‍ക്ക് ഐടോലിസുമാബിന്റെ നിയന്ത്രിത അടിയന്തിര ഉപയോഗത്തിന് ഡി.സി.ജി.ഐ അനുമതി

ഗുരുതരാവസ്ഥയിലുള്ള കോവിഡ്-19 രോഗികള്‍ക്ക് ഐടോലിസുമാബിന്റെ നിയന്ത്രിത അടിയന്തിര ഉപയോഗത്തിന് ഡി.സി.ജി.ഐ അനുമതിഗുരുതരമായ പ്ലേക്ക് സോറിയാസിനായി ഇതിനകം തന്നെ അംഗീകരിച്ചു കഴിഞ്ഞ മോണോ ക്ലോണല്‍ ആന്റിബോഡിയായ ഐടോലിസുമാബിന്റെ [ Itoolizumab ] നിയന്ത്രിതമായ അടിയന്തിര ഉപയോഗത്തിനായി ക്ലിനിക്കല്‍ ട്രയല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡ്രഗസ് കണ്‍ട്രോളര്‍ ജനറൽ ഓഫ് ഇന്ത്യ Dഅനുമതി നല്‍കി.

ബയോകോൺ കമ്പനിയാണ് 2013 മുതല്‍ അല്‍സുമാബ് എന്ന ബ്രാന്‍ഡ്‌ പേരില്‍ ഈ മരുന്ന് ഉല്‍പ്പാദിപ്പിച്ച് വിതരണം നടത്തികൊണ്ടിരിക്കുന്നത്. ഈ ആഭ്യന്തര മരുന്നാണ് ഇപ്പോള്‍ കോവിഡ്-19നും ഉപയോഗിക്കുന്നതിനായി അംഗീകരിച്ചിരിക്കുന്നത്.

ബയോകോണ്‍ കമ്പനി കോവിഡ്-19 രോഗികളില്‍ നടത്തിയ രണ്ടാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ ഫലങ്ങള്‍ ഡി.സി.ജി.ഐ.യ്ക്ക് സമര്‍പ്പിച്ചിരുന്നു. ഡി.സി.ജി.ഐ.യുടെ ഓഫീസിലെ വിദഗ്ധ സമിതി ഈ പരിശോധനയുടെ ഫലങ്ങള്‍ ചര്‍ച്ചചെയ്തിരുന്നു.

വിശദമായ ചര്‍ച്ചകളുടെയും കമ്മിറ്റിയുടെ ശിപാര്‍ശയുടെയും അടിസ്ഥാനത്തില്‍ കോവിഡ്-19 രോഗം മൂലം ഉണ്ടാകുന്ന സിവിയര്‍ അക്യൂട്ട് റെസ്പ്രിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം (എ.ആര്‍.ഡി.എസ്) ഉള്ള രോഗികളില്‍ അതിന്റെ തീവ്രത കുറയ്ക്കുന്നതിനായി അടിയന്തിരമായി നിയന്ത്രിതമായി ഉപയോഗിക്കുന്നതിന് വേണ്ടി ഈ മരുന്ന് വിപണിയില്‍ എത്തിക്കാനായി ഡി.സി.ജി.ഐ അനുമതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. രോഗികളുടെ അനുമതി, അപകട നിയന്ത്രണ പദ്ധതി, അതുപോലെ ആശുപത്രികളില്‍ മാത്രമുള്ള ഉപയോഗം തുടങ്ങിയ ചില ഉപാധികളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇവ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലത്തിന്റെ കോവിഡ്-19 പരിശോധന ചികിത്സകള്‍ (ഇന്‍വെസ്റ്റിഗേഷണല്‍ തെറാപ്പീസ്) ക്കുള്ള മരുന്നുകളുടെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഐടോലിസുമാബ് എന്ന ഈ ആഭ്യന്തര മരുന്നിനുണ്ടാകുന്ന ശരാശരി ചെലവ് കുറവുമാണ് എന്നത് ശ്രദ്ധേയമാണ്.