Movie prime

വളർന്ന ബോബൻ കുട്ടിക്കാലത്തെ ബോബൻ അല്ലെന്ന് വളർന്ന മോളി മനസ്സിലാക്കിയേ തീരൂ, റൂബിൻ ഡിക്രൂസുമായുള്ള പഴയകാല സൗഹൃദത്തെപ്പറ്റി ഡോ. ജെ ദേവിക ഫേസ്ബുക്കിൽ

J Devika ലൈംഗിക പീഡനാരോപണ കേസിൽ ഡൽഹിയിൽ അറസ്റ്റിലായ ഇടത് സഹയാത്രികൻ റൂബിൻ ഡിക്രൂസുമായി പഠന കാലത്തുണ്ടായിരുന്ന സൗഹൃദത്തെപ്പറ്റിയാണ് ഡോ. ജെ ദേവിക തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. സുഹൃത്തായിരുന്ന ഒരാൾക്കെതിരെ “ഗുരുതരവും” “വിശ്വസനീയവുമായ” ആരോപണം ഉണ്ടാകുമ്പോൾ അയാൾ മരിച്ചതുപോലെ തോന്നുമെന്ന് എഴുത്തുകാരി പറയുന്നു. ഏറ്റവും സന്തോഷകരമായ ഒരു യൗവനാരംഭകാലം തങ്ങൾ പങ്കുവെച്ചിട്ടുണ്ട്. 1980-കളിൽ തിരുവനന്തപുരത്ത് നടന്നിരുന്ന ഒട്ടുമിക്ക പൊതു രാഷ്ട്രീയ-സാംസ്കാരിക പരിപാടികളിലും പോയി എന്തെങ്കിലും കുഴപ്പം പിടിച്ച ചോദ്യങ്ങൾ ചോദിക്കുക, ആൺ-പെൺ സംഘങ്ങളായി നഗരത്തിൽ കറങ്ങിനടക്കുക More
 
വളർന്ന ബോബൻ കുട്ടിക്കാലത്തെ ബോബൻ അല്ലെന്ന് വളർന്ന മോളി മനസ്സിലാക്കിയേ തീരൂ, റൂബിൻ ഡിക്രൂസുമായുള്ള പഴയകാല സൗഹൃദത്തെപ്പറ്റി ഡോ. ജെ ദേവിക ഫേസ്ബുക്കിൽ

J Devika
ലൈംഗിക പീഡനാരോപണ കേസിൽ ഡൽഹിയിൽ അറസ്റ്റിലായ ഇടത് സഹയാത്രികൻ റൂബിൻ ഡിക്രൂസുമായി പഠന കാലത്തുണ്ടായിരുന്ന സൗഹൃദത്തെപ്പറ്റിയാണ് ഡോ. ജെ ദേവിക തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. സുഹൃത്തായിരുന്ന ഒരാൾക്കെതിരെ “ഗുരുതരവും” “വിശ്വസനീയവുമായ” ആരോപണം ഉണ്ടാകുമ്പോൾ അയാൾ മരിച്ചതുപോലെ തോന്നുമെന്ന് എഴുത്തുകാരി പറയുന്നു. ഏറ്റവും സന്തോഷകരമായ ഒരു യൗവനാരംഭകാലം തങ്ങൾ പങ്കുവെച്ചിട്ടുണ്ട്. 1980-കളിൽ തിരുവനന്തപുരത്ത് നടന്നിരുന്ന ഒട്ടുമിക്ക പൊതു രാഷ്ട്രീയ-സാംസ്കാരിക പരിപാടികളിലും പോയി എന്തെങ്കിലും കുഴപ്പം പിടിച്ച ചോദ്യങ്ങൾ ചോദിക്കുക, ആൺ-പെൺ സംഘങ്ങളായി നഗരത്തിൽ കറങ്ങിനടക്കുക തുടങ്ങി അന്നത്തെ അധികാരികളെ വല്ലാതെ ദേഷ്യം പിടിപ്പിച്ചിരുന്ന കാര്യങ്ങൾ തങ്ങൾ ചെയ്തിട്ടുണ്ട്. ബോബനും മോളിയും എന്ന ഇരട്ടപ്പേർ കിട്ടുവോളം…പിൽക്കാലത്ത് അയാൾ ശത്രുവിനെപ്പോലെ പെരുമാറാൻ തുടങ്ങിയതോടെ തങ്ങൾ തമ്മിലുള്ള ആശയവിനിമയം തന്നെ അവസാനിച്ചു. ചെങ്ങറ ഭൂസമരക്കാലത്തും ഹാദിയയുടെ സമരകാലത്തും അയാൾ എന്നെ അതികഠിനമായി ആക്രമിച്ചു.J Devika

ഡോ. ജെ ദേവികയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപത്തിൽ

ജീവിതത്തിൽ, പ്രത്യേകിച്ച് കൗമാരത്തിലും യൗവനാരംഭത്തിലും സുഹൃത്തായിരുന്ന ഒരാൾക്കെതിരെ ഗുരുതരവും വിശ്വസനീയവുമായ ആരോപണം ഉണ്ടാകുന്നത് അയാൾ മരിക്കുന്നതു പോലെയാണ്. ഉള്ളിലെ കടലിൻ്റെ അടിത്തട്ടിൽ പുതഞ്ഞുകിടക്കുന്ന കല്ലുകളാണ് കൗമാരകാല സൗഹൃദങ്ങൾ. പുറത്തെടുത്തു കളയണമെന്ന് ആഗ്രഹിച്ചാൽ പോലും സാദ്ധ്യമല്ല, കടലിൻ്റെ പ്രശാന്തിയെ പൂർണമായും നശിപ്പിക്കാതെ.

റൂബിൻ ഡിക്രൂസിനെതിരെ ഉയർന്ന ആരോപണങ്ങൾ എൻ്റെയുള്ളിൽ ഒരു മരണവീടുണ്ടാക്കിയത് അതിനാലാണ്. ഏറ്റവും സന്തോഷകരമായ ഒരു
യൗവനാരംഭകാലം ഞങ്ങൾ പങ്കുവച്ചിട്ടുണ്ട്. 1980കളിൽ തിരുവനന്തപുരത്ത് നടന്നിരുന്ന ഒട്ടുമിക്ക പൊതു രാഷ്ട്രീയ-സാംസ്കാരികപരിപാടികളിലും പോയി എന്തെങ്കിലും കുഴപ്പം പിടിച്ച ചോദ്യങ്ങൾ ചോദിക്കുക, ആൺ പെൺ സംഘങ്ങളായി നഗരത്തിൽ കറങ്ങിനടക്കുക മുതലായ പരിപാടികൾ- അന്നത്തെ അധികാരികളെ വല്ലാതെ ദേഷ്യംപിടിപ്പിച്ചിരുന്ന കാര്യങ്ങൾ- ഞങ്ങൾ ചെയ്തിട്ടുണ്ട്. ബോബനും മോളിയും എന്ന ഇരട്ടപ്പേർ കിട്ടുവോളം.

ആ കാലത്തെ ചെറുപ്പക്കാരൻ ഇങ്ങനെയായിത്തീർന്നതെങ്ങനെ എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. തീർച്ചയായും രാഷ്ട്രീയമായി ഞങ്ങൾ വളരെ അകന്നതുകൊണ്ടല്ല എനിക്കങ്ങനെ തോന്നിയത്. അധികാരത്തിന് കാന്തശക്തി മാത്രമല്ല, രൂപീകരണശക്തി കൂടിയുണ്ടെന്നും യുക്തിവാദം പലപ്പോഴും മൂല്യങ്ങളെ
മാറ്റി വെയ്ക്കാനുള്ള ഒഴിവുകഴിവു മാത്രമാണെന്നും ബോധ്യപ്പെട്ടത് അയാളുടെ രൂപാന്തരം കണ്ടിട്ടുകൂടിയാണ്. പിന്നീട് അയാൾ എന്നോടു ശത്രുവിനെപ്പോലെ പെരുമാറാൻ തുടങ്ങിയതോടെ ഞങ്ങൾ തമ്മിലുള്ള ആശയവിനിമയം തന്നെ അവസാനിച്ചു. ചെങ്ങറ ഭൂസമരക്കാലത്തും ഹാദിയയുടെ സമരകാലത്തും അയാൾ എന്നെ അതികഠിനമായി ആക്രമിച്ചു.

എങ്കിലും യൗവ നാരംഭകാലത്തെ സ്നേഹബന്ധങ്ങൾക്ക് മരണമില്ലാത്തതുകൊണ്ട് എവിടെയോ, അടിത്തട്ടിൽ, ആ സൗഹൃദം കിടന്നു. അലൻ ഞങ്ങൾക്കിരുവർക്കും പ്രിയപ്പെട്ടവനായതുകൊണ്ട് അവൻ്റെ വിഷയത്തിൽ ഞങ്ങൾ വീണ്ടും ആശയങ്ങൾ കൈമാറിത്തുടങ്ങി. തികച്ചും തൊഴിൽപരമായ ഒരു ബന്ധം പ്രയാസമാണെങ്കിൽ ക്കൂടി- ഉണ്ടാക്കാമെന്ന പ്രതീക്ഷയിൽ കെ സരസ്വതി അമ്മയുടെ കഥകളുടെ ഇംഗ്ളിഷ് പരിഭാഷ പ്രസിദ്ധീകരിക്കുന്നതിൻ്റെ സാധ്യതകൾ ചർച്ചചെയ്തു.

ഇന്നിതാ ഞാൻ ഒരു മരണവീട്ടിൽ ഇരിക്കുന്നു.എന്നാൽ ഇതാദ്യമായല്ല ഈ പ്രതീതി. കുറേ വർഷം മുൻപ് റൂബിനെതിരെ സജിതാ മഠത്തിൽ ഗാർഹിക പീഡനാരോപണം ഉന്നയിച്ചപ്പോഴും ഇതേപോലെ ഹൃദയത്തിനുള്ളിലെ സൗഹൃദത്തിൻ്റെ മരണം ഞാൻ അനുഭവിച്ചതാണ്. അന്ന് സജിതയ്ക്ക് ജെഎൻയുവിൽ താമസ സൗകര്യം ഒരുക്കാൻ സഹായിച്ചതിൻ്റെ പേരിൽ ഒരുപാടു ചീത്ത റൂബിൻ്റെ സുഹൃത്തുക്കളിൽ നിന്നു കേൾക്കേണ്ടിവന്നു- ഇടതുപക്ഷസ്ത്രീകളെ ഭർത്താക്കന്മാരിൽ നിന്ന് അകറ്റാൻ കച്ചകെട്ടി ഇറങ്ങിയവൾ എന്ന്. സിപിഎം അനുകൂലിയായ ഒരു ബുദ്ധിജീവിയിൽ നിന്ന് സ്വമേധയാ വിവാഹബന്ധം അടർത്തിയവൾ എന്ന ദുഷ്പ്പേര് ആ കാലത്തും എന്നെ വേട്ടയാടിയിരുന്നു.

എന്തായാലും ഇനി ആ പ്രഫഷണൽ ബന്ധം പോലും പ്രയാസമായിരിക്കുന്നു. കുറ്റം ചെയ്ത വ്യക്തി ശിക്ഷിക്കപ്പെടണം, അവർ അനുഭവിക്കുന്ന സകല സവിശേഷ സൗകര്യങ്ങളും പിൻവലിക്കപ്പെടണം- യോജിപ്പാണ്. പക്ഷേ മാനുഷിക ഇടപെടൽ ഒരു കുറ്റവാളിക്കും നിഷേധിക്കരുത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അങ്ങനെ ഒരു പരിഗണന മുൻപ് നൽകിയതല്ലേ ആ ഗാർഹികപീഡന സംഭവത്തെപ്പറ്റി എന്നെ തെറ്റിദ്ധരിപ്പിക്കാൻ ഇടവരുത്തിയതെന്ന് ഞാൻ സംശയിക്കുന്നു.

ചില നഷ്ടങ്ങളെ അംഗീകരിക്കാൻ മനസ്സിനെ പഠിപ്പിച്ചാലേ മതിയാവൂ. വളർന്ന ബോബൻ കുട്ടിക്കാലത്തെ ബോബൻ അല്ലെന്ന് വളർന്ന മോളി മനസ്സിലാക്കിയേ തീരൂ.അല്ലെങ്കിൽ ലിംഗഹിംസയ്ക്കെതിരെ തുറന്ന നിലപാടെടുത്ത ആ യുവതിയോട് നീതികേടായിപ്പോകും.

ജീവിതത്തിൽ, പ്രത്യേകിച്ച് കൌമാരത്തിലും യൌവ്വനാരംഭത്തിലും, സുഹൃത്തായിരുന്ന ഒരാൾക്കെതിരെ ഗുരുതരവും വിശ്വസനീയവുമായ ആരോപണം…

Posted by Jay D on Wednesday, March 3, 2021