Movie prime

വാരിയംകുന്നത്ത് സിനിമയെ വിവാദമാക്കുന്ന വലതുപക്ഷക്കാരിൽ നിന്ന് വളരെ അകലെയല്ല, രഹനാ ഫാത്തിമയ്‌ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആക്രോശിക്കുന്നവർ: ഡോ. ജെ ദേവിക

rehana fathima രഹനയ്ക്കെതിരെ രംഗത്തു വരുന്നവർ ഇടുങ്ങിയ മനഃസ്ഥിതിക്കാരും സ്വന്തം ചരിത്രത്തെ മറക്കുന്നവരുമാണ്. പോണോഗ്രഫിയെ ഭയക്കാതെ, അതിന് അവസരം കൊടുക്കാതെ, രഹന ആ നിമിഷങ്ങളെ സ്വയം വ്യാഖ്യാനിച്ചുകൊണ്ട് പൊതുവിടത്തിൽ പങ്കുവച്ചതാണ് വലിയ കുറ്റമായിരിക്കുന്നത്. അമ്മമാരും കുഞ്ഞുങ്ങളും തമ്മിലുള്ള ശാരീരികമായ അടുപ്പം തരുന്ന ആനന്ദം, അതു പകരുന്ന സുരക്ഷിതത്വം, ഇവയെയൊന്നും ലവലേശം മനസ്സിലാക്കാത്ത വിക്ടോറിയൻ-നവവരേണ്യബോധമാണ് നമ്മുടെ പല പുരോഗമനക്കാരികളുടെ പോലും ഉള്ളിൽ. രഹനയുടെ കുട്ടികൾ കെട്ടുപോകുന്നതാണോ നിങ്ങളുടെ പ്രശ്നം (അങ്ങനെയാണ് ആദ്യം വാദിച്ചത്), അതോ നിങ്ങളുടെയൊക്കെ അബോധം ഇളകുന്നതോ? രഹനയുടെ ശരീരം കണ്ടതുകൊണ്ട് കുട്ടികൾ നശിക്കും More
 
വാരിയംകുന്നത്ത് സിനിമയെ വിവാദമാക്കുന്ന വലതുപക്ഷക്കാരിൽ നിന്ന് വളരെ അകലെയല്ല, രഹനാ ഫാത്തിമയ്‌ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആക്രോശിക്കുന്നവർ: ഡോ. ജെ ദേവിക

rehana fathima

രഹനയ്‌ക്കെതിരെ രംഗത്തു വരുന്നവർ ഇടുങ്ങിയ മനഃസ്ഥിതിക്കാരും സ്വന്തം ചരിത്രത്തെ മറക്കുന്നവരുമാണ്. പോണോഗ്രഫിയെ ഭയക്കാതെ, അതിന് അവസരം കൊടുക്കാതെ, രഹന ആ നിമിഷങ്ങളെ സ്വയം വ്യാഖ്യാനിച്ചുകൊണ്ട് പൊതുവിടത്തിൽ പങ്കുവച്ചതാണ് വലിയ കുറ്റമായിരിക്കുന്നത്. അമ്മമാരും കുഞ്ഞുങ്ങളും തമ്മിലുള്ള ശാരീരികമായ അടുപ്പം തരുന്ന ആനന്ദം, അതു പകരുന്ന സുരക്ഷിതത്വം, ഇവയെയൊന്നും ലവലേശം മനസ്സിലാക്കാത്ത വിക്ടോറിയൻ-നവവരേണ്യബോധമാണ് നമ്മുടെ പല പുരോഗമനക്കാരികളുടെ പോലും ഉള്ളിൽ. രഹനയുടെ കുട്ടികൾ കെട്ടുപോകുന്നതാണോ നിങ്ങളുടെ പ്രശ്നം (അങ്ങനെയാണ് ആദ്യം വാദിച്ചത്), അതോ നിങ്ങളുടെയൊക്കെ അബോധം ഇളകുന്നതോ? രഹനയുടെ ശരീരം കണ്ടതുകൊണ്ട് കുട്ടികൾ നശിക്കും എന്നതാണ് പ്രശ്നമെങ്കിൽ ആ ചിത്രങ്ങൾ പരസ്യമായാലും രഹസ്യമായാലും വ്യത്യാസമുണ്ടാകേണ്ടതില്ലല്ലോ. പാശ്ചാത്യരാജ്യങ്ങളിൽ മാത്രമല്ല, മലയാളികളുടെ സ്വപ്നഭൂമിയായ ലാറ്റിൻ അമേരിക്കയിലും ആഫ്രിക്കയിലും പല തെക്കുകിഴക്കേഷ്യൻ രാജ്യങ്ങളിലും സ്ത്രീകൾ വളരെ കുറച്ചു മാത്രം വസ്ത്രം ധരിക്കുന്ന പതിവുണ്ട് – അവിടങ്ങളിലെ കുട്ടികൾ അമ്മമാരുടെ മാത്രമല്ല, അമ്മൂമ്മമാരുടെയും മുലയും തുടയും വയറും എല്ലാം ഏറെക്കുറേ കണ്ടാണ് വളരുന്നത്. മൂടിക്കെട്ടിനടക്കുന്ന സ്ത്രീകളുള്ള നാട്ടിൽ കാണുന്ന മാനസികപ്രശ്നങ്ങളെക്കാൾ കൂടുതലോ വ്യത്യസ്തമായോ അവിടെ വല്ലതുമുണ്ടെന്ന് തെളിവൊന്നുമില്ല. അവിടങ്ങളിൽ അല്പമൊക്കെ സഞ്ചരിച്ച പരിചയത്തിൻ്റെ വെളിച്ചത്തിൽ ഇവിടുത്തെ വൃത്തികെട്ട തുറിച്ചുനോട്ടം മറ്റെങ്ങുമില്ല എന്നു പറയുകയും വേണം. തന്തമാരുടെ നഗ്നത വലിയൊരു പ്രശ്നമല്ലേ എന്നുകൂടി നവവിക്ടോറിയൻ സൈക്കോളജിസ്റ്റുകൾ പരിഗണിക്കണമെന്നപേക്ഷ. എന്തായാലും നിങ്ങൾ ഇങ്ങനെ നിൽക്കുന്നതുകൊണ്ട് ഹിന്ദുത്വവാദികൾ ഒരിഞ്ചുപോലും കിട്ടാതെ വിഷമിക്കും എന്നതാണ് ആകെയുള്ള രജതരേഖ.rehana fathima

ഡോ. ജെ ദേവികയുടെ പോസ്റ്റ് പൂർണ രൂപത്തിൽ വായിക്കാം.

………………..

രഹനാ ഫാത്തിമയെ വ്യക്തി എന്ന നിലയ്ക്ക് നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ ശരി, സഹിച്ചു, അത് പ്രതീക്ഷിതം മാത്രമാണെന്നു പോലും പറയും ഞാൻ. സമൂഹത്തെ തീരെ ബഹുമാനിക്കാൻ കൂട്ടാക്കാത്തവരോട് സാമൂഹ്യമുഖ്യധാരയിൽ സുഖമായിരുന്നുകൊണ്ട് ഇടയ്ക്കിടെ പുരോഗമനശബ്ദങ്ങൾ പുറപ്പെടുവിക്കുന്നവരിൽ അബോധത്തിൽ ഇഷ്ടക്കേടും ഭയവും

പ്രതീക്ഷിക്കേണ്ടതാണ്.

പക്ഷേ ഇപ്പോൾ അവർക്കെതിരെ പോക്സോ കേസു ചുമത്തണമെന്നൊക്കെ ആക്രോശിക്കുന്നവർ വളരെ ഇടുങ്ങിയ മനഃസ്ഥിതിക്കാരും സ്വന്തം ചരിത്രത്തെ മറക്കുന്നവരുമാണ് (അതായത്, വാരിയംകുന്നത്ത് സിനിമയെ വിവാദമാക്കുന്ന വലതുപക്ഷക്കാരിൽ നിന്ന് വളരെ അകലെയല്ല എന്നർത്ഥം).

രഹനാ ഫാത്തിമയുടെ മേൽ പോക്സോ കുറ്റം ചുമത്തണമെങ്കിൽ അതിനെ റിട്രോസ്പെക്ടിവ് ഇഫക്ടോടുകൂടി ഈ നാട്ടിലെ പഴയകാല വലിയമ്മമാരുടെ മേൽ മുഴുവനും ചുമത്തിയേക്കൂ. അമ്മയുടെ നഗ്നമായ ഉടൽ കണ്ടാൽ കുട്ടികൾ കെട്ടുപോകുമെന്ന ഈ വിക്ടോറിയൻ സൈക്കോളജിപ്രകാരം നാം നവോത്ഥാനമെന്നു പറഞ്ഞ് ആഘോഷിക്കുന്ന കാലത്തെ നായകരെല്ലാം — നാരായണഗുരു മുതൽ എല്ലാവരും — കെട്ടുപോയവരായിരിക്കണം. അപ്പോൾ അതിനിടയാക്കിയ തള്ളകളെ വിടരുത്, മാപ്പാക്കരുത്. മാത്രമല്ല, കുഞ്ഞുന്നാളിൽ മുത്തശ്ശിമാരുടെ നഗ്നമായ മാറിടങ്ങൾ പിടിച്ചുവലിച്ചും വയറ്റിൽ പൊത്തിക്കിടന്നും മറ്റും കളിച്ചതിൻ്റെ സ്മരണ ആത്മകഥയിലെഴുതിയ കെ പി എസ് മേനോനെയും

നീ ഇളയമുത്തശ്ശിയുടെ മുല പോയി പിടിച്ചുവലിക്ക്, അവളുടേത്

എൻ്റേതിനെക്കാൾ വലുതാണ് എന്ന് ആ കുഞ്ഞിനെ ഉപദേശിച്ച വൃദ്ധയായ മാതാവിനെയും എല്ലാം കേസിൽ കുടുക്കാം, എന്താ, പൂർവകാലപ്രാബല്യം വച്ചുകൊണ്ടു മാത്രമെങ്കിലും. മുത്തശിയുടെ നഗ്നമായ മാറിടത്തിൽ പറ്റിച്ചേർന്നു കിടന്നതിൻ്റെ സ്മരണ പങ്കുവച്ച മാധവിക്കുട്ടിയെ ഒട്ടും വിടരുത്.

അമ്മമാരുടെ നഗ്നശരീരങ്ങളെ വീട്ടിലും കുളക്കടവിലും ക്ഷേത്രങ്ങളിലും കണ്ടുപോയതുകൊണ്ട് ആ തലമുറയാകെ കെട്ടുപോയില്ലെന്നു മാത്രമല്ല, മൂടിക്കെട്ടി നടക്കുന്ന സ്ത്രീകളുടെ കുട്ടികൾ എല്ലാവരും സുചരിതരായി എന്നു പറയാനും നിവൃത്തിയില്ല.

(ഒന്നരയുടുത്ത് നേർത്ത ബ്ളൌസു മാത്രമിട്ട് ഈറനോടെ തൊഴുന്ന സ്ത്രീകളെ എൻ്റെ കുട്ടിക്കാലത്ത് ഞാൻ ധാരാളം കണ്ടിട്ടുണ്ട്. അന്നൊന്നും ഇന്നത്തെ മൂടിക്കെട്ടിനടക്കുന്ന പെണ്ണുങ്ങളുടെ ആൺസന്തതികൾ

സർവസാധാരണമായി നടത്തുന്ന തുറിച്ചുനോട്ടം ഇത്രയധികം കണ്ടിരുന്നില്ല)

മൂടിക്കെട്ടി നടക്കൽ സാർവ്വത്രികമായതിനു ശേഷം ഞാനടക്കമുള്ള പലരും ഈ പാതകം ചെയ്തിട്ടുണ്ട്. രണ്ടു കുഞ്ഞുങ്ങൾക്ക് ഒൻപതു വർഷം അടുപ്പിച്ച് മുല കൊടുത്തിട്ടുള്ള അനുഭവത്തിൽ നിന്നാണ് പറയുന്നത്. കുട്ടികൾക്ക് എൻ്റെ ശരീരം സാധാരണ കാഴ്ച മാത്രമായിരുന്നു. മൂന്നര വയസ്സിൽ മുല കുടിച്ചിരുന്ന എൻ്റെ ഇളയമകൾ ഞാൻ സുഹൃത്തുക്കളോടൊത്ത് സംസാരിക്കുന്ന സമയത്തൊക്കെ ഓടിവന്ന് മടിയിൽ ചാടിക്കയറിയിരുന്ന് മുല കുടിക്കുമായിരുന്നു. അവൾക്ക് പ്രത്യേക ഇഷ്ടമുള്ള കൂട്ടുകാരികൾക്ക് (Be M — ബിന്ദൂ., ഓർക്കുന്നുണ്ടാവുമല്ലോ!) ഇതു നല്ല രുചിയാ, ഒന്നു രുചിച്ച് നോക്കുന്നോ എന്നുവരെ ഓഫർ മുന്നോട്ടുവച്ചിട്ടുണ്ട് — അതും ഭയങ്കര കുറ്റമായിരിക്കുമല്ലോ.

അന്ന് എനിക്ക് സന്തോഷം തന്നിരുന്ന ഒരേയൊരു അനുഭവം അതായിരുന്നതുകൊണ്ട് നന്നായി ഫോട്ടോ എടുത്തിരുന്ന ഒരു കുടുംബാംഗത്തോട് മാറിൽ മുലകുടിച്ച് ചെറുചിരിയോടെ മയങ്ങുന്ന കുഞ്ഞിൻ്റെയും എൻ്റെയും കൂടി ഫോട്ടോ എടുത്തുതരുമോ എന്നു ചോദിച്ചപ്പോൾ (അന്ന് സെൽഫോണും ഇൻറർനെറ്റും ഒന്നും ഇല്ലായിരുന്നു) വേണ്ട, അത് വല്ല പോണോഗ്രഫി പ്രസിദ്ധീകരണത്തിലും എത്തും എന്നായിരുന്നു പ്രതികരണം. ഇതെന്നെ ശരിക്കും വിഷമിപ്പിച്ചു, കാരണം ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ സമയമായിരുന്നു എനിക്കത്, ഒരു സ്ത്രീയ്ക്കു സാധിക്കുന്നത്. ആ കുറവ് സ്വയം വരുത്താത്ത രഹനയെ അഭിനന്ദിക്കാനേ എനിക്കു തോന്നുന്നുള്ളൂ. മാത്രമല്ല, വല്ല പോണോഗ്രാഫർക്കും ആ നിമിഷങ്ങളെ വ്യാഖ്യാനിക്കാൻ വിട്ടുകൊടുക്കാതെ അവർ അവയെ സ്വയം വ്യാഖ്യാനിച്ചു.

പോണോഗ്രഫിയെ ഭയക്കാതെ, അതിന് അവസരം കൊടുക്കാതെ, രഹന ആ നിമിഷങ്ങളെ സ്വയം വ്യാഖ്യാനിച്ചുകൊണ്ട് പൊതുവിടത്തിൽ പങ്കുവച്ചതാണ് വലിയ കുറ്റമായിരിക്കുന്നത്. സ്വകാര്യമായി വച്ചാൽ, സൂക്ഷിച്ചുവച്ചാൽ, ഇത്തരം ചിത്രങ്ങൾ കുഴപ്പമുണ്ടാക്കില്ല എന്ന ധാരണ മുഴുവനേ തെറ്റാണ് — കല്ല്യാണ വിഡിയോ കടകൾ വധുക്കളുടെ ഇമേജുകൾ പോണോഗ്രഫിയാക്കി മാറ്റുന്ന കാലമാണ്.

അമ്മമാരും കുഞ്ഞുങ്ങളും തമ്മിലുള്ള ശാരീരികമായ അടുപ്പം തരുന്ന ആനന്ദം, അതു പകരുന്ന സുരക്ഷിതത്വം, ഇവയെയൊന്നും ലവലേശം മനസ്സിലാക്കാത്ത വിക്ടോറിയൻ-നവവരേണ്യബോധമാണ് നമ്മുടെ പല പുരോഗമനക്കാരികളുടെ പോലും ഉള്ളിൽ. എൻ്റെ രണ്ടു പെൺമക്കളും ഇന്ന് മുതിർന്നവരാണ്. അവർക്ക് ഇതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടായോ എന്ന് അവർ പറയട്ടെ.

അമ്മയുടെ നഗ്നതയല്ല പ്രശ്നം, അത് പൊതുവിടത്തിൽ പ്രഖ്യാപിക്കുകയും പ്രദർശിപ്പിക്കുന്നതുമാണ് പ്രശ്നമെന്നു ചിലർ പറയുന്നു. അമ്മമാരുടെ നഗ്നതയെപ്പറ്റി എഴുതുന്നത് പ്രശ്നമല്ല, വരയ്ക്കുന്നതോ ഫോട്ടോ അല്ലെങ്കിൽ വിഡിയോ എടുക്കുന്നതോ ആണ് പ്രശ്നമത്രെ. ഈ വാദം അങ്ങേയറ്റം ദുർബലമാണ്. രഹനയുടെ കുട്ടികൾ കെട്ടുപോകുന്നതാണോ നിങ്ങളുടെ പ്രശ്നം (അങ്ങനെയാണ് ആദ്യം വാദിച്ചത്), അതോ നിങ്ങളുടെയൊക്കെ അബോധം ഇളകുന്നതോ? രഹനയുടെ ശരീരം കണ്ടതുകൊണ്ട് കുട്ടികൾ നശിക്കും എന്നതാണ് പ്രശ്നമെങ്കിൽ ആ ചിത്രങ്ങൾ പരസ്യമായാലും രഹസ്യമായാലും വ്യത്യാസമുണ്ടാകേണ്ടതില്ലല്ലോ.

എഴുത്തിലൂടെ മനക്കണ്ണിൽ തെളിയുന്ന ചിത്രത്തെക്കാൾ രൂക്ഷമായ ഫലം കണ്ണിനു കാണാവുന്ന ഫോട്ടോ അല്ലെങ്കിൽ വിഡിയോ ചെയ്യുമെന്ന അവകാശവാദം ഇനിയും തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു. പാശ്ചാത്യരാജ്യങ്ങളിൽ മാത്രമല്ല, മലയാളികളുടെ സ്വപ്നഭൂമിയായ ലാറ്റിൻ അമേരിക്കയിലും ആഫ്രിക്കയിലും പല തെക്കുകിഴക്കേഷ്യൻ രാജ്യങ്ങളിലും സ്ത്രീകൾ വളരെ കുറച്ചു മാത്രം വസ്ത്രം ധരിക്കുന്ന പതിവുണ്ട് — അവിടങ്ങളിലെ കുട്ടികൾ അമ്മമാരുടെ മാത്രമല്ല, അമ്മൂമ്മമാരുടെയും എല്ലാം മുലയും തുടയും വയറും എല്ലാം ഏറെക്കുറേ കണ്ടാണ് വളരുന്നത്. മൂടിക്കെട്ടിനടക്കുന്ന സ്ത്രീകളുള്ള നാട്ടിൽ കാണുന്ന മാനസികപ്രശ്നങ്ങളെക്കാൾ കൂടുതലോ വ്യത്യസ്തമായോ അവിടെ വല്ലതുമുണ്ടെന്ന് തെളിവൊന്നുമില്ല. അവിടങ്ങളിൽ അല്പമൊക്കെ സഞ്ചരിച്ച പരിചയത്തിൻറെ വെളിച്ചത്തിൽ ഇവിടുത്തെ വൃത്തികെട്ട തുറിച്ചുനോട്ടം മറ്റെങ്ങുമില്ല എന്നു പറയുകയും വേണം.

അവസാനമായി, കേരളത്തിൽ ആണുങ്ങൾ വസ്ത്രമില്ലാതെ വീട്ടിലിരിക്കുന്നത് സാധാരണമാണല്ലോ. മുലകൾ ഉന്തിയതും രോമം നിറഞ്ഞതുമായ അച്ഛൻ്റെ ശരീരത്തിൽ മക്കൾ പറ്റിപ്പിടിച്ചിരിക്കുന്ന ചിത്രങ്ങൾ എത്രയോ ഉണ്ട്, ഈ ഫേസ്ബുക്കിൽ തന്നെ. തന്തമാരുടെ നഗ്നത വലിയൊരു പ്രശ്നമല്ലേ എന്നുകൂടി നവവിക്ടോറിയൻ സൈക്കോളജിസ്റ്റുകൾ പരിഗണിക്കണമെന്നപേക്ഷ. എന്തായാലും നിങ്ങൾ ഇങ്ങനെ നിൽക്കുന്നതുകൊണ്ട് ഹിന്ദുത്വവാദികൾ ഒരിഞ്ചുപോലും കിട്ടാതെ വിഷമിക്കും എന്നതാണ് ആകെയുള്ള രജതരേഖ.