Java
in

ജാവ പെരെക്ക് ഇന്ത്യന്‍ പാതകളിലെത്തുന്നു

Java

ജാവ പെരെക്ക് ഇന്ത്യന്‍ പാതകളിലേക്കെത്തുന്നു. ജൂലൈ 20മുതല്‍ രാജ്യത്തുടനീളം പെരെക്കിന്റെ വിതരണം ആരംഭിക്കുമെന്ന് ക്ലാസിക്ക് ലെജന്‍ഡ്‌സ് അറിയിച്ചു.
ഭൂതകാലത്തെ അനുസ്മരിപ്പിക്കുന്ന മോട്ടോര്‍സാക്കിളായ പെരെക്ക്, വര്‍ത്തമാന കാലത്തിനും ഏറെ മുന്നിലാണ്. ‘ഗൂഡവും ജാഗ്രതയും ഇരുണ്ടതുമായ’ ഫാക്ടറി അനുസൃത രൂപകല്‍പ്പനയിലുള്ള പെരെക്ക് ബിഎസ്-6 യന്ത്രമാണ്.

Java

 

ഇന്ത്യയിലെ ആദ്യ ഫാക്ടറി കസ്റ്റം 334 സിസി ലിക്യൂഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍, നാലു സ്‌ട്രോക്ക്, ഡിഒഎച്ച്‌സി എഞ്ചിന്‍ 30.64 പിഎസ് ശക്തിയും 32.74 എന്‍എം ടോര്‍ക്കും പകരുന്നു. ജാവയുടെ ഇരട്ട എക്‌സോസ്റ്റും ഇതിനോടൊപ്പം ചേരുന്നു.

ലോക്ക്ഡൗണ്‍ കാലം പെരെക്ക് ടീം ഫലപ്രദമായിട്ടാണ് ഉപയോഗിച്ചത്. നേരത്തെയുള്ള ടോര്‍ക്ക് 2എന്‍എം വര്‍ധിപ്പിക്കാന്‍ ഇതുവഴി സാധിച്ചു. ഉയര്‍ന്ന ടോര്‍ക്ക് ആക്‌സിലറേഷനില്‍ മികച്ച പുള്ളിങ് നല്‍കാന്‍ സഹായിക്കുന്നു. എഞ്ചിന്റെ മികച്ച ട്യൂണിങാണ് ഇതിന് വഴിയൊരുക്കിയത്. ഒപ്പം പ്രകടനം മെച്ചപ്പെടുത്തുന്ന സാങ്കേതിക വിദ്യയും ചേരുന്നു. ഇത് ബിഎസ്-6 ചട്ടങ്ങള്‍ക്കനുസരിച്ചുള്ള ശുദ്ധമായ വാതക പുറം തള്ളലിനും സഹായിക്കുന്നു. ആറു സ്പീഡ് ട്രാന്‍സ്മിഷന്‍ മികച്ച റൈഡിങ് അനുഭവം പകരുന്നു.

പൂര്‍ണമായും പുനര്‍നിര്‍മിച്ച ചേസിസില്‍ പുതിയ സ്വിങ് ആം സ്ഥാപിച്ചിരിക്കുന്നു ഇത് കാര്‍ക്കശ്യമായ ടോര്‍ഷന്‍ നല്‍കുന്നു. ഫ്രെയിമും ബലമുള്ള സ്വിങ് ആമും റോഡില്‍ സ്ഥിരത പകരുന്നു. കൈകാര്യം ചെയ്യാന്‍ എളുപ്പമാകുന്നു.പെരെക്ക് നിര്‍മിക്കാന്‍ ഇറങ്ങുമ്പോള്‍ ലക്ഷ്യം ലളിതമായിരുന്നു. വ്യത്യസ്തവും വ്യക്തിത്വവും പ്രകടനമികവും നിറഞ്ഞൊരു മോട്ടോര്‍സൈക്കിള്‍ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നും ഇന്ത്യയിലെ ആദ്യ ഫാക്ടറി അധിഷ്ഠിത പെരെക്ക് അങ്ങനെ എത്തിയിരിക്കുകയാണെന്നും ഉപഭോക്താക്കള്‍ക്ക് ആസ്വാദ്യകരമായ സൃഷ്ടി നടത്തിയതില്‍ അഭിമാനമുണ്ടെന്നും അവരെ ‘ഇരുണ്ട’ വശത്തേക്ക് സ്വാഗതം ചെയ്യുകയാണെന്നും പെരെക്ക് റൈഡര്‍മാര്‍ക്ക് രാത്രികള്‍ ഇനി ഒരിക്കലും പഴതുപോലെയാകില്ലെന്നും ക്ലാസിക്ക് ലെജന്‍ഡ്‌സ് സഹ-സ്ഥാപകന്‍ അനുപം തരേജ പറഞ്ഞു.

ജാവ പെരെക്ക് ലളിതമായ ഫൈനാന്‍സിങിലൂടെയും ലഭ്യമാണ്. ജാവ ഡീലര്‍മാരുടെ ഓരോ ഫൈനാന്‍സിങ് ഓഫറും നൂതനമാണ്. ആദ്യ മൂന്ന് ഇഎംഐകളില്‍ 50 ശതമാനം ഇളവ്, മാസം 6666 രൂപ വരുന്ന പ്രത്യേക ഇഎംഐകള്‍, രണ്ടു വര്‍ഷത്തേക്ക് 8000 രൂപയും മൂന്ന് വര്‍ഷത്തേക്ക് 6000 രൂപയും വരുന്ന ഇഎംഐ പ്ലാനുകള്‍, വരുമാന തെളിവുകള്‍ ഇല്ലാതെ പൂജ്യം ഡൗണ്‍ പേയ്‌മെന്റില്‍ 100 ശതമാനം വായ്പ തുടങ്ങിയവ ഫൈനാന്‍സിങില്‍ ചിലതാണ്.

2019 നവംബര്‍ 15ന് ഔദ്യോഗികമായി അവതരിപ്പിച്ച ജാവ പെരെക്കിന്റെ ബുക്കിങ് ജനുവരി ഒന്നിനാണ് ആരംഭിച്ചത്. 1,94,500 രൂപയാണ് മോട്ടോര്‍സൈക്കിളിന്റെ ഡല്‍ഹിയിലെ എക്‌സ്-ഷോറൂം വില. ഡിസ്‌പ്ലേ, ടെസ്റ്റ് റൈഡ്, ബുക്കിങ് എന്നിവകള്‍ക്കായി ജാവ ഡീലര്‍ഷിപ്പുകളില്‍ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയിലുടനീളം ലഭ്യമായിരുന്നു.

ഉപഭോക്താക്കളുടെ സുരക്ഷക്കായി ക്ലാസിക്ക് ലെജന്‍ഡ്‌സ് ഡീലര്‍ഷിപ്പുകളില്‍ പ്രത്യേകം സംവിധാനങ്ങള്‍ ഒരുക്കണെമെന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സാമൂഹ്യ അകലവും ശുചിത്വവും പോലുള്ള പ്രോട്ടോക്കോളുകള്‍ ഷോറൂമുകള്‍ പൂര്‍ണമായും പാലിക്കുന്നു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

Dr.Asad

പ്രതിഷേധങ്ങള്‍ വിലക്കുന്നെങ്കില്‍ പ്രകോപനങ്ങളും വിലക്കണമെന്ന്  ഡോ. ആസാദ്

Covid-19

റെഡ് അലർട്ടുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ; കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത് 99 ഡോക്ടർമാർ