Movie prime

ജിയോയും ഹാപ്റ്റിക് ഇൻഫോടെക്കും വോയ്‌സ് ചാറ്റ് സേവന രംഗത്ത് ഒരുമിക്കുന്നു

കൊച്ചി: റിലയന്സ് ജിയോ ഡിജിറ്റല് സര്വിസസും രാജ്യത്തെ മുന് നിര മൊബൈല് ഓഡിയോ ചാറ്റ് സര്വീസ് പ്ലാറ്റ്ഫോര്മായ ഹാപ്റ്റിക് ഇന്ഫോടെക് പ്രൈവറ്റ് ലിമിറ്റേഡുമായി യോജിച്ചു പ്രവര്ത്തിക്കും. ഇത് സംബന്ധിച്ചു ധാരണപത്രത്തില് റിലയന്സ് ഇന്ഡസ്ട്രിസും ഹാപ്റ്റിക്കും ഒപ്പ് വെച്ചു. ധാരണയനുസരിച്ച് 700 കോടി രൂപയുടെ പ്രവര്ത്തന സംരഭത്തിന് ഇരുവരും തുടക്കം കുറിക്കും. പ്രാരംഭ പ്രവര്ത്തനങ്ങള്ക്കായി റിലയന്സ് ജിയോ സര്വിസസ് 230 കോടി രൂപ ഉടന് മുതല് മുടക്കാനും ധാരണയായി. രാജ്യത്തെ മുന്നിര ചാറ്റ് അധിഷ്ഠിത വര്ച്ചുയല് അപ്പ്ളികേഷനാണ് എ More
 
ജിയോയും ഹാപ്റ്റിക് ഇൻഫോടെക്കും വോയ്‌സ് ചാറ്റ് സേവന രംഗത്ത്  ഒരുമിക്കുന്നു

കൊച്ചി: റിലയന്‍സ് ജിയോ ഡിജിറ്റല്‍ സര്‍വിസസും രാജ്യത്തെ മുന്‍ നിര മൊബൈല്‍ ഓഡിയോ ചാറ്റ് സര്‍വീസ് പ്ലാറ്റ്ഫോര്‍മായ ഹാപ്റ്റിക് ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റേഡുമായി യോജിച്ചു പ്രവര്‍ത്തിക്കും. ഇത് സംബന്ധിച്ചു ധാരണപത്രത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രിസും ഹാപ്റ്റിക്കും ഒപ്പ് വെച്ചു. ധാരണയനുസരിച്ച് 700 കോടി രൂപയുടെ പ്രവര്‍ത്തന സംരഭത്തിന് ഇരുവരും തുടക്കം കുറിക്കും. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി റിലയന്‍സ് ജിയോ സര്‍വിസസ് 230 കോടി രൂപ ഉടന്‍ മുതല്‍ മുടക്കാനും ധാരണയായി. രാജ്യത്തെ മുന്‍നിര ചാറ്റ് അധിഷ്ഠിത വര്‍ച്ചുയല്‍ അപ്പ്ളികേഷനാണ് എ ഐ പ്ലാറ്റ്ഫോര്‍മിലുള്ള ഹാപ്റ്റിക്. കസ്റ്റമര്‍ സപോര്‍ട്ട്, ലീഡ് ജനറേഷന്‍ എന്നീ മേഖലകളില്‍ മികച്ച പ്രകടമാണ് ഹാപ്റ്റിക് കാഴ്ച വെച്ച് വരുന്നത്.

എന്റർപ്രൈസസ് പ്ലാറ്റഫോം, ഡിജിറ്റൽ കസ്റ്റമർ സേവനങ്ങൾ എന്നീ വിഭാഗങ്ങളിൽ ഹാപ്റ്റിക്കിന്‍റെ സേവനങ്ങളും പ്രവർത്തനവും തുടരും. ധാരണ പ്രകാരം ഹാപ്റ്റിക് നടത്തി വരുന്ന പ്രവർത്തനങ്ങളുടെ 87 % ഓഹരിയഞ്ജം റിലയസിന്‍റെതാകും. ബാക്കി ഓഹരികൾ ഹാപ്റ്റിക് മാനേജ്മെന്റിനും ജീവനക്കാർക്കും ഓഹരി മേഖലയിലൂടെ സ്വന്തമാകുമെന്നാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് അറിയിച്ചിരിക്കുന്നത്.

ഹാപ്റ്റിക്കിന്‍റെ നിലവിലെ എ ഐ പ്ലാറ്റഫോമീന്‍റെ വികസനവും വിപുലീകരണവും, രാജ്യത്തെ ഒരു ബില്യൺ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഒപ്പം ഹാപ്റ്റിക്കിനെ നൂതന എ ഐ പ്ലാറ്റഫോം രൂപീകരണത്തിലൂടെ ആഗോള തലത്തിൽ വൻകിടകോര്‍പ്പറേറ്റ് സേവനങ്ങൾക്ക് കൂടി തയാറാക്കുകയും എന്നാണ് റിലയൻസ് ലക്ഷ്യമിടുന്നത്.

ഈ പുതിയ കൂട്ടുകെട്ടിലൂടെ ജിയോ രാജ്യത്തെ ഉപഭോക്താക്കൾക്ക് വിവിധ ഭാഷകളിൽ എ ഐ അനുബന്ധ സേവനങ്ങളും മികച്ചൊരു ഡിജിറ്റൽ ഏകോസിസ്റ്റവുമാണ് ലക്ഷ്യമിടുന്നതെന്ന് റിലയൻസ് ജിയോ ഡയറക്ടർ ആകാശ് അംബാനി ചൂണ്ടിക്കാട്ടി. വോയിസ് ഇന്ററാക്ടിവിറ്റിക്കുള്ള നൂതന സാദ്ധ്യതകൾ ഹാപ്റ്റിക്കുമായി കൂടീ മുന്നോട്ടുള്ള പ്രവർത്തനത്തിലൂടെ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ആകാശ് അംബാനി പറഞ്ഞു.

വോയിസ് അധിഷ്ഠിത എ ഐ പ്ലാറ്ഫോമീന്‍റെ ഒരു മൂല്യ വർധനവാണ് ജിയോയുമായുള്ള കൂട്ടുകെട്ടിലൂടെ ഹാപ്റ്റിക് ലക്ഷ്യമിടുന്നതെന്ന് കമ്പനി സി.ഇ.ഓയും കോ-ഫൗണ്ടറുമായ ആകൃത് വൈഷും വ്യക്തമാക്കി. ഓൺലൈനിൽ ചാറ്റ് വോയ്‌സ് അധിഷ്ഠിതമായ പുതിയൊരു എ ഐ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതോടെ പുതുതായി കോടിക്കണക്കിനു ഉപഭോക്താക്കൾക്ക് നൂതന സംവിധാനങ്ങളാകും തങ്ങൾ കൊണ്ടുവരികയെന്നും ആകൃത് വ്യക്തമാക്കി.