Movie prime

ഞരമ്പുകൾ എഴുന്നു നില്ക്കുന്ന കൈയിൻ്റെ ചിത്രവുമായി ജോൺ എബ്രഹാം, “ഗൂഗ്ൾ മാപ്പ് ” എന്ന രസികൻ കമൻ്റുമായി ആരാധകർ

ഞരമ്പുകൾ എഴുന്നു നില്ക്കുന്ന കരുത്തുറ്റ കൈയിൻ്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ബോളിവുഡ് നടൻ ജോൺ എബ്രഹാം. സത്യമേവ ജയതേയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കുന്ന നടൻ കഠിനമായി വർക്ക് ഔട്ട് ചെയ്യുന്നു എന്നാണ് റിപ്പോർട്ടുകൾ. ജിമ്മിൽ വളരെയധികം സമയം ചിലവഴിക്കുന്ന താരം നേരത്തേയും ഇത്തരം ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇടതുകൈയിൻ്റെ, ഞരമ്പുകൾ മുഴുവൻ തെളിഞ്ഞു നില്ക്കുന്ന കരുത്തുറ്റ ചിത്രമാണ് ജോൺ പങ്കുവെച്ചത്. സത്യമേവ ജയതേയുടെ സംവിധായകനായ മിലാപ് സവേരിയാണ് ചിത്രം ആദ്യം ഷെയർ ചെയ്തത്. “യേ ഹാത്ത് നഹി, More
 
ഞരമ്പുകൾ എഴുന്നു നില്ക്കുന്ന കൈയിൻ്റെ ചിത്രവുമായി ജോൺ എബ്രഹാം, “ഗൂഗ്ൾ മാപ്പ് ” എന്ന രസികൻ കമൻ്റുമായി ആരാധകർ

ഞരമ്പുകൾ എഴുന്നു നില്ക്കുന്ന കരുത്തുറ്റ കൈയിൻ്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ബോളിവുഡ് നടൻ ജോൺ എബ്രഹാം. സത്യമേവ ജയതേയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കുന്ന നടൻ കഠിനമായി വർക്ക് ഔട്ട് ചെയ്യുന്നു എന്നാണ് റിപ്പോർട്ടുകൾ. ജിമ്മിൽ വളരെയധികം സമയം ചിലവഴിക്കുന്ന താരം നേരത്തേയും ഇത്തരം ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.

ഇടതുകൈയിൻ്റെ, ഞരമ്പുകൾ മുഴുവൻ തെളിഞ്ഞു നില്ക്കുന്ന
കരുത്തുറ്റ ചിത്രമാണ് ജോൺ പങ്കുവെച്ചത്. സത്യമേവ ജയതേയുടെ സംവിധായകനായ മിലാപ് സവേരിയാണ് ചിത്രം ആദ്യം ഷെയർ ചെയ്തത്. “യേ ഹാത്ത് നഹി, ജോൺ എബ്രഹാം കാ ഹത്തോഡ ഹേ” എന്നാണ് തമാശ രൂപത്തിൽ അദ്ദേഹം ചിത്രത്തിന് നൽകിയിട്ടുള്ള അടിക്കുറിപ്പ്. ഹത്തോഡ എന്ന ഹിന്ദി വാക്കിൻ്റെ അർത്ഥം ഹാമർ അഥവാ ചുറ്റിക എന്നാണ്. ഫിറ്റ്നസ് ഭ്രാന്തനായ ജാക്കി ഷ്‌റോഫ് പോലും ജോണിൻ്റെ കൈകണ്ട് ഞെട്ടൽ രേഖപ്പെടുത്തിയിട്ടുണ്ട്. ടി വി ആക്റ്റർ ഗൗതമിയാകട്ടെ ഷോക്ക്ഡ് ഇമോജികളുടെ ഒരു നിര തന്നെയാണ് നൽകിയത്.

ഞരമ്പുകൾ എഴുന്നു നില്ക്കുന്ന കൈയിൻ്റെ ചിത്രവുമായി ജോൺ എബ്രഹാം, “ഗൂഗ്ൾ മാപ്പ് ” എന്ന രസികൻ കമൻ്റുമായി ആരാധകർ

 

“ഗൂഗ്ൾ മാപ്പ് ” എന്ന പ്രതികരണമാണ് ഏറ്റവും രസകരമായത്. ജോണിൻ്റെ ഒരു ആരാധകൻ തന്നെയാണ് അത്തരമൊരു പ്രതികരണം നൽകിയിട്ടുള്ളത്. “ബ്ലഡ് ടെസ്റ്റിന് പറ്റിയ കൈ” എന്നാണ് മറ്റൊരു രസികൻ പ്രതികരണം.

2018-ൽ പുറത്തിറങ്ങിയ ആക്ഷൻ ചിത്രമാണ് സത്യമേവ ജയതേ. അതിൻ്റെ രണ്ടാം ഭാഗമാണ് ഇപ്പോൾ ഒരുങ്ങുന്നത്. ഏപ്രിലിൽ ഷൂട്ട് തുടങ്ങി ഒക്ടോബറിൽ റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്. കോവിഡ് മൂലം പദ്ധതി നീണ്ടു. മുംബൈയിൽ നിന്ന് ലക്നൗവിലേക്ക് ലൊക്കേഷൻ മാറ്റുകയും ചെയ്തു. 2021 മെയ് 21-ന് ഈദ് ദിനത്തിൽ റിലീസ് ചെയ്യാനാണ് പുതിയ തീരുമാനം.