Movie prime

വൈരുധ്യാത്മക ഭൗതികവാദം; സ്വാമി ശരണം ട്രോളുമായി ജോയ് മാത്യു

Joy Mathew വൈരുധ്യാത്മക ഭൗതികവാദ ചർച്ച ചൂടുപിടിക്കുന്നതിനിടെ രസകരമായ ട്രോളുമായി പ്രശസ്ത നടൻ ജോയ് മാത്യു. സത്യൻ അന്തിക്കാടിൻ്റെ സന്ദേശം എന്ന സിനിമയിലെ ശങ്കരാടി, ശ്രീനിവാസൻ കഥാപാത്രങ്ങളുടെ സംഭാഷണത്തെ അനുകരിച്ചുള്ള രസകരമായ ട്രോളാണ് നടൻ സോഷ്യൽ മീഡിയയിലൂടെ ‘ട്രോൾ ഓഫ് ദി ഡേ’ എന്ന് തലക്കെട്ടോടെ ഷെയർ ചെയ്തത്. Joy Mathew “വൈരുധ്യാത്മക ഭൗതിക വാദം നമ്മൾ ഉപേക്ഷിക്കുന്നു” എന്ന് ശങ്കരാടിയുടെ കഥാപാത്രം പറയുമ്പോൾ “ലളിതമായി പറയാമോ” എന്നാണ് ശ്രീനിവാസൻ്റെ ചോദ്യം. അതിന് അദ്ദേഹത്തിൻ്റെ മറുപടി “സ്വാമി More
 
വൈരുധ്യാത്മക ഭൗതികവാദം; സ്വാമി ശരണം ട്രോളുമായി ജോയ് മാത്യു

Joy Mathew

വൈരുധ്യാത്മക ഭൗതികവാദ ചർച്ച ചൂടുപിടിക്കുന്നതിനിടെ രസകരമായ ട്രോളുമായി പ്രശസ്ത നടൻ ജോയ് മാത്യു. സത്യൻ അന്തിക്കാടിൻ്റെ സന്ദേശം എന്ന സിനിമയിലെ ശങ്കരാടി, ശ്രീനിവാസൻ കഥാപാത്രങ്ങളുടെ സംഭാഷണത്തെ അനുകരിച്ചുള്ള രസകരമായ ട്രോളാണ് നടൻ സോഷ്യൽ മീഡിയയിലൂടെ ‘ട്രോൾ ഓഫ് ദി ഡേ’ എന്ന് തലക്കെട്ടോടെ ഷെയർ ചെയ്തത്. Joy Mathew

“വൈരുധ്യാത്മക ഭൗതിക വാദം നമ്മൾ ഉപേക്ഷിക്കുന്നു” എന്ന് ശങ്കരാടിയുടെ കഥാപാത്രം പറയുമ്പോൾ “ലളിതമായി പറയാമോ” എന്നാണ് ശ്രീനിവാസൻ്റെ ചോദ്യം. അതിന് അദ്ദേഹത്തിൻ്റെ മറുപടി “സ്വാമി ശരണം” എന്നാണ്. സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ ഈ ട്രോൾ പങ്കുവെയ്ക്കുന്നതു വഴി അവസരവാദ രാഷ്ട്രീയത്തെയാണ് നടൻ പരിഹസിക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ കമൻ്റുചെയ്യുന്നുണ്ട്.

വൈരുധ്യാത്മക ഭൗതികവാദം; സ്വാമി ശരണം ട്രോളുമായി ജോയ് മാത്യു

ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് കാരണം ശബരിമല വിഷയത്തിൽ വിശ്വാസികളെ അകറ്റിയതാണ് എന്ന്
സി പി ഐ എം നേരത്തേ വിലയിരുത്തിയിരുന്നു. അതോടെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന നവോത്ഥാന സംരക്ഷണ സമിതിയുടെ പ്രവർത്തനവും അവസാനിപ്പിച്ചു. വിശ്വാസികളെ അടുപ്പിക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട് കണ്ടത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ശബരിമല വീണ്ടും ചർച്ചയാക്കാനാണ്
യു ഡി എഫ് തന്ത്രപരമായി ശ്രമിക്കുന്നത്. ആചാരങ്ങളുടെ സംരക്ഷണം മുൻനിർത്തി പുതിയ നിയമ നിർമാണം എന്ന വാഗ്ദാനം തന്നെ പ്രതിപക്ഷം മുന്നോട്ടുവെച്ചു കഴിഞ്ഞു. അതോടെ വെട്ടിലായ സി പി ഐ എം, തങ്ങൾ വിശ്വാസികൾക്കൊപ്പമാണ് എന്ന് വരുത്താനുള്ള ശ്രമത്തിലാണ്. ഒരേ സമയം പുരോഗമനവും സ്ത്രീ തുല്യതയും പറയുകയും വിശ്വാസികൾക്കൊപ്പമെന്ന നിലപാട് സ്വീകരിക്കലും എളുപ്പമല്ല. മറുമരുന്നെന്ന നിലയിലാണ് വിശ്വാസത്തെ മുൻനിർത്തിയുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കുന്നത്. അതിലൂടെ വിശ്വാസികളെ ഒപ്പം നിർത്താനാവുമെന്നാണ് പാർട്ടി നേതൃത്വം കരുതുന്നത്. വൈരുധ്യാത്മക ഭൗതിക വാദം ഇന്ത്യയിൽ പ്രായോഗികമല്ലെന്ന അഭിപ്രായ പ്രകടനം തന്നെ അതിനുവേണ്ടി ബോധപൂർവം കൊണ്ടുവന്നതാണെന്നും അതിലൂടെ ലക്ഷ്യമിടുന്നത് ഹൈന്ദവ സമൂഹത്തെ ആണെന്നുമുള്ള ആരോപണം ഉയർന്നുകഴിഞ്ഞു.