Movie prime

ക്രിമിനലുകളെ ഒതുക്കാൻ ജ്യോതികയും രേവതിയും

നടൻ സൂര്യ നിർമിക്കുന്ന ജാക് പോട്ട് എന്ന ചിത്രത്തിൽ ജ്യോതികയും രേവതിയും എത്തുന്നത് പൊലീസ് വേഷങ്ങളിൽ. ഗുണ്ടകളും മോഷ്ടാക്കളും മയക്കുമരുന്ന് മാഫിയയും വാഴുന്ന നഗരത്തിൽ അവരെ ഒതുക്കാൻ നിയുക്തരായ പൊലീസുകാരുടെ വേഷത്തിലാണ് ഇരുവരും എത്തുന്നത്. ജാക്പോട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത് നിർമാതാവുകൂടിയായ സൂര്യയാണ്. യോഗി ബാബു, ആനന്ദരാജ്, രാജേന്ദ്രൻ, ജഗൻ, മൻസൂർ അലി ഖാൻ എന്നിവരും ജാക്ക് പോട്ടിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ഗുലെഭഗാവലി, കാത്താടി എന്നീ ചിത്രങ്ങൾ ചെയ്ത കല്യാൺ ആണ് ചിത്രത്തിന്റെ സംവിധായകൻ. More
 
ക്രിമിനലുകളെ ഒതുക്കാൻ ജ്യോതികയും രേവതിയും

നടൻ സൂര്യ നിർമിക്കുന്ന ജാക് പോട്ട് എന്ന ചിത്രത്തിൽ ജ്യോതികയും രേവതിയും എത്തുന്നത് പൊലീസ് വേഷങ്ങളിൽ. ഗുണ്ടകളും മോഷ്ടാക്കളും മയക്കുമരുന്ന് മാഫിയയും വാഴുന്ന നഗരത്തിൽ അവരെ ഒതുക്കാൻ നിയുക്തരായ പൊലീസുകാരുടെ വേഷത്തിലാണ് ഇരുവരും എത്തുന്നത്. ജാക്‌പോട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത് നിർമാതാവുകൂടിയായ സൂര്യയാണ്. യോഗി ബാബു, ആനന്ദരാജ്, രാജേന്ദ്രൻ, ജഗൻ, മൻസൂർ അലി ഖാൻ എന്നിവരും ജാക്ക് പോട്ടിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.

ഗുലെഭഗാവലി, കാത്താടി എന്നീ ചിത്രങ്ങൾ ചെയ്ത കല്യാൺ ആണ് ചിത്രത്തിന്റെ സംവിധായകൻ. ഹ്യൂമറും ആക്ഷനും പാട്ടും ഡാൻസുമെല്ലാമായി എല്ലാവിഭാഗം പ്രേക്ഷകരെയും ആകർഷിക്കുന്ന ചിത്രമായിരിക്കും ജാക്ക് പോട്ടെന്ന്‌ അണിയറ വൃത്തങ്ങൾ പറഞ്ഞു. വിശാൽ ചന്ദ്രശേഖറാണ് സംഗീതം. കാമറ ആനന്ദ് കുമാർ. ചിത്രം ആഗസ്റ്റ് 2 ന് റിലീസ് ചെയ്യും. ജാക്ക് പോട്ടിനു ശേഷം സൂര്യയുടെ 2 ഡി എന്റർറ്റെയ്ൻമെന്റ് തന്നെ നിർമിക്കുന്ന ചിത്രത്തിലാണ് ജ്യോതിക അഭിനയിക്കുക. ഫ്രഡറിക് എന്ന പുതുമുഖമാണ് സംവിധായകൻ. എം ആർ ഭാരതി സംവിധാനം ചെയ്യുന്ന അഴിയാത്ത കോലങ്ങൾ ആണ് രേവതിയുടേതായി പുറത്തുവരാനിരിക്കുന്ന മറ്റൊരു ചിത്രം.