Movie prime

ട്വിറ്റർ ബയോയിൽ നിന്ന് കോൺഗ്രസ് ബന്ധം കളഞ്ഞ് ജ്യോതിരാദിത്യ

കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ തന്റെ ട്വിറ്റർ ബയോയിൽ നിന്ന് കോൺഗ്രസുകാരൻ എന്ന് വിശേഷിപ്പിച്ചിരുന്ന ഭാഗം എടുത്തുകളഞ്ഞു. പൊതുപ്രവർത്തകനും ക്രിക്കറ്റ് തല്പരനും എന്ന ഭാഗം നിലനിർത്തിയിട്ടുമുണ്ട്. സംഭവം വിവാദമായതോടെ പലതരത്തിലുള്ള ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്. സിന്ധ്യയും ബി ജെ പി യിലേക്ക് എന്ന തരത്തിലുള്ള അനുമാനങ്ങളാണ് കൂടുതലും. എന്നാൽ ഗോസിപ്പുകളിൽ വിശ്വസിക്കരുതെന്നും ഇപ്പോഴുള്ള ബയോ ട്വിറ്ററിൽ വന്നു തുടങ്ങിയിട്ട് ഒരു മാസമായെന്നും ഒരു വാർത്താ ഏജൻസിക്ക് നൽകിയ വിശദീകരണത്തിൽ സിന്ധ്യ പറഞ്ഞു. ചുരുങ്ങിയ വാക്കുകളിൽ മതി ബയോ എന്ന അനുയായികളുടെ നിർദേശ പ്രകാരമാണ് ബയോ ചുരുക്കിയതെന്നും മറ്റു തരത്തിലുള്ള More
 
ട്വിറ്റർ ബയോയിൽ നിന്ന് കോൺഗ്രസ് ബന്ധം കളഞ്ഞ് ജ്യോതിരാദിത്യ
കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ തന്റെ ട്വിറ്റർ ബയോയിൽ നിന്ന് കോൺഗ്രസുകാരൻ എന്ന് വിശേഷിപ്പിച്ചിരുന്ന ഭാഗം എടുത് തുകളഞ്ഞു. പൊതുപ്രവർത്തകനും ക്രിക്കറ്റ് തല്പരനും എന്ന ഭാഗം നിലനിർത്തിയിട്ടുമുണ്ട്. സംഭവം വിവാദമായതോടെ പലതരത്തിലുള്ള ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത് .
സിന്ധ്യയും ബി ജെ പി യിലേക്ക് എന്ന തരത്തിലുള്ള അനുമാനങ്ങളാണ് കൂടുതലും. എന്നാൽ ഗോസിപ്പുകളിൽ വിശ്വസിക്കരുതെന്നും ഇപ്പോഴുള്ള ബയോ ട്വിറ്ററിൽ വന്നു തുടങ്ങിയിട്ട് ഒരു മാസമായെന്നും ഒരു വാർത്താ ഏജൻസിക്ക് നൽകിയ വിശദീകരണത്തിൽ സിന്ധ്യ പറഞ്ഞു. ചുരുങ്ങിയ വാക്കുകളിൽ മതി ബയോ എന്ന അനുയായികളുടെ നിർദേശ പ്രകാരമാണ് ബയോ ചുരുക്കിയതെന്നും മറ്റു തരത്തിലുള്ള വ്യാഖ്യാനങ്ങൾ ഒന്നും തന്നെ വേണ്ടതില്ലെന്നുമാണ് ഇക്കാര്യത്തിൽ സിന്ധ്യയുടെ നിലപാട്.
കമൽനാഥ് മുഖ്യമന്ത്രിയായതിനു ശേഷം മധ്യപ്രദേശ് പാർട്ടി പ്രസിഡണ്ട് പദവി ജ്യോതിരാദിത്യക്ക് ലഭിക്കുമെന്ന് അനുയായികൾ കരുതിയിരുന്നു. എന്നാൽ ദിഗ്‌വിജയ് സിങ്ങും കമൽനാഥും ഉൾപ്പെടെ പാർട്ടിയിലെ തല മുതിർന്ന നേതൃത്വം അർജുൻ സിംഗിന്റെ മകൻ അജയ് സിംഗിനെ പാർട്ടിയുടെ തലപ്പത്തേക്ക്‌ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ഇതിൽ സിന്ധ്യയുടെ അനുയായികൾ കടുത്ത അമർഷത്തിലാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ തിരിച്ചടികളെ തുടർന്ന് രാഹുൽ ഗാന്ധി പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ ജ്യോതിരാദിത്യ ജനറൽ സെക്രട്ടറി സ്ഥാനവും ഒഴിഞ്ഞിരുന്നു.