Movie prime

“ചെത്തുകാരനായ പിതാവ് പിണറായി അങ്ങാടിയിൽ കള്ളുകുടിച്ച് നടക്കുകയായിരുന്നു”, പിണറായിക്കെതിരെ അധിക്ഷേപ വാക്കുകളുമായി വീണ്ടും സുധാകരൻ

K Sudhakaran ഏതാനും ദിവസം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷപകരമായ പരാമർശങ്ങൾ നടത്തി വിവാദത്തിലായ കോൺഗ്രസ് നേതാവ് കെ സുധാകരൻ വീണ്ടും വിവാദത്തിൽ. പിണറായിയിലെ കള്ളുഷാപ്പിൽ കള്ളുകുടിച്ച് നടന്നിരുന്നയാളാണ് പിണറായിയുടെ ചെത്തുകാരനായ പിതാവ് എന്ന കെ സുധാകരൻ്റെ പുതിയ പരാമർശമാണ് വിവാദങ്ങൾക്ക് വീണ്ടും തിരികൊളുത്തിയത്.K Sudhakaran കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൃപേഷിൻ്റെയും ശരത് ലാലിൻ്റേയും രണ്ടാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് കാസർകോഡ് നടന്ന അനുസ്മരണ ചടങ്ങിനിടെയാണ് സുധാകരൻ്റെ അധിക്ഷേപകരമായ പരാമർശങ്ങൾ ഉണ്ടായിരിക്കുന്നത്. “കോൺഗ്രസ് പ്രസിഡൻ്റ് More
 
“ചെത്തുകാരനായ പിതാവ് പിണറായി അങ്ങാടിയിൽ കള്ളുകുടിച്ച് നടക്കുകയായിരുന്നു”, പിണറായിക്കെതിരെ അധിക്ഷേപ വാക്കുകളുമായി വീണ്ടും സുധാകരൻ

K Sudhakaran

ഏതാനും ദിവസം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷപകരമായ പരാമർശങ്ങൾ നടത്തി വിവാദത്തിലായ കോൺഗ്രസ് നേതാവ് കെ സുധാകരൻ വീണ്ടും വിവാദത്തിൽ. പിണറായിയിലെ കള്ളുഷാപ്പിൽ കള്ളുകുടിച്ച് നടന്നിരുന്നയാളാണ് പിണറായിയുടെ ചെത്തുകാരനായ പിതാവ് എന്ന കെ സുധാകരൻ്റെ പുതിയ പരാമർശമാണ് വിവാദങ്ങൾക്ക് വീണ്ടും തിരികൊളുത്തിയത്.K Sudhakaran

കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൃപേഷിൻ്റെയും ശരത് ലാലിൻ്റേയും രണ്ടാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് കാസർകോഡ് നടന്ന അനുസ്മരണ ചടങ്ങിനിടെയാണ് സുധാകരൻ്റെ അധിക്ഷേപകരമായ പരാമർശങ്ങൾ ഉണ്ടായിരിക്കുന്നത്.

“കോൺഗ്രസ് പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ്റെ അച്ഛനെ പിണറായി പരിഹസിച്ചത് അട്ടം പരതി ഗോപാലനെന്നാണ്. മുല്ലപ്പള്ളിയുടെ അച്ഛൻ രാഷ്ട്രത്തിൻ്റെ സ്വാതന്ത്ര്യത്തിനും നാടിൻ്റെ മോചനത്തിനും വേണ്ടി പടപൊരുതുമ്പോൾ പിണറായി വിജയൻ്റെ അച്ഛൻ ചെത്തുകാരൻ കോരേട്ടൻ കള്ളും കുടിച്ച് പിണറായി അങ്ങാടിയിൽ തേരാപാരാ നടക്കുകയായിരുന്നു,” എന്നാണ് സുധാകരൻ പറഞ്ഞത്

നേരത്തേ പിണറായി വിജയൻ ഹെലികോപ്റ്ററിൽ സഞ്ചരിക്കുന്നതിനെതിരെ സുധാകരൻ നടത്തിയ പരാമർശങ്ങൾ വലിയ വിവാദം ഉണ്ടാക്കിയിരുന്നു. ചെത്തുകാരൻ്റെ മകനെന്ന് വിളിച്ച് ജാതി അധിക്ഷേപം നടത്തി എന്നായിരുന്നു വിമർശനം. കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനടക്കം പലരും അന്ന് സുധാകരനെതിരെ രംഗത്ത് വന്നിരുന്നു. എന്നാൽ താൻ ജാതി പറഞ്ഞ് അധിക്ഷേപിച്ചതല്ലെന്നും മറിച്ച് സാധാരണ ചുറ്റുപാടിൽ വളർന്നു വന്ന ഒരാൾ ആഡംബരങ്ങളിൽ അഭിരമിക്കുന്നതിനെ വിമർശിച്ചതാണെന്നുമായിരുന്നു അന്നത്തെ സുധാകരൻ്റെ നിലപാട്.