Movie prime

പെണ്ണുമ്പിള്ള സർവീസ് കമ്മിഷൻ ആയി പി എസ് സി മാറിയെന്ന് കെ സുരേന്ദ്രൻ

K Surendran പബ്ലിക് സർവീസ് കമ്മിഷൻ എന്നത് പെണ്ണുമ്പിള്ള സർവീസ് കമ്മിഷൻ ആയി അധ:പതിച്ചെന്ന് ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. സി പി എം നേതാവും മുൻ എം പി യുമായ എം ബി രാജേഷിൻ്റെ ഭാര്യ നിനിത കണിച്ചേരിക്ക് കാലടി സംസ്കൃത സർവകലാശാലയിൽ നിയമനം നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ബി ജെ പി പ്രസിഡൻ്റിൻ്റെ രൂക്ഷമായ വിമർശനം. K Surendran പാർടി നേതാക്കളുടെയും യുവജന സംഘടനാ നേതാക്കളുടേയും ഭാര്യമാർക്കെല്ലാം സർക്കാർ More
 
പെണ്ണുമ്പിള്ള സർവീസ് കമ്മിഷൻ ആയി പി എസ് സി മാറിയെന്ന് കെ സുരേന്ദ്രൻ

K Surendran
പബ്ലിക് സർവീസ് കമ്മിഷൻ എന്നത് പെണ്ണുമ്പിള്ള സർവീസ് കമ്മിഷൻ ആയി അധ:പതിച്ചെന്ന് ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. സി പി എം നേതാവും മുൻ എം പി യുമായ എം ബി രാജേഷിൻ്റെ ഭാര്യ നിനിത കണിച്ചേരിക്ക് കാലടി സംസ്കൃത സർവകലാശാലയിൽ നിയമനം നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ബി ജെ പി പ്രസിഡൻ്റിൻ്റെ രൂക്ഷമായ വിമർശനം. K Surendran

പാർടി നേതാക്കളുടെയും യുവജന സംഘടനാ നേതാക്കളുടേയും ഭാര്യമാർക്കെല്ലാം സർക്കാർ ജോലി നൽകിക്കഴിഞ്ഞു. യോഗ്യതയുള്ളവരെ തഴഞ്ഞാണ് നേതാക്കളുടെ ഭാര്യമാർക്ക് നിയമനം നൽകുന്നത്. എല്ലാ ചട്ടങ്ങളും കീഴ് വഴക്കങ്ങളും ലംഘിക്കപ്പെടുകയാണ്.

ലക്ഷക്കണക്കിന് യുവതീ യുവാക്കൾ പി എസ് സി പരീക്ഷ എഴുതി നിയമനം കാത്തിരിക്കുമ്പോൾ താത്ക്കാലികക്കാരെ തിരക്കിട്ട് സ്ഥിരപ്പെടുത്തുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതോടെ എല്ലാ വകുപ്പുകളിലും സ്ഥിരപ്പെടുത്തൽ നടക്കുന്നുണ്ട്. പാർടിക്കാരെയും പാർടി നേതാക്കളുടെ ഭാര്യമാരെയും ബന്ധുക്കളെയും മാത്രമാണ് പരിഗണിക്കുന്നത്. അഴിമതിയും സ്വജന പക്ഷപാതവുമാണ് അരങ്ങേറുന്നത്.

ജാതിയും മതവുമില്ല എന്ന ഗീർവാണം മുഴക്കുന്നവർ സ്വന്തം ഭാര്യമാർക്ക് ‘ക്വാട്ട’ യിൽ തന്നെ ജോലി ഉറപ്പാക്കാൻ ശ്രമിക്കുന്നത് അപമാനകരമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. രാജേഷും രാഗേഷും റഹീമും ഷംസീറുമെല്ലാം സ്വന്തം ഭാര്യമാർക്ക് ജോലി ഉറപ്പാക്കി. ഞങ്ങളില്ലാ ഹിന്ദു രക്തം, ഞങ്ങളില്ലാ മുസ്ലിം രക്തം, ഞങ്ങളില്ലാ ക്രിസ്ത്യൻ രക്തം എന്നൊക്കെ ഇവർ മുദ്രാവാക്യം വിളിക്കുമെന്നും ഭാര്യമാരുടെ ജോലിക്കാര്യം വരുമ്പോൾ ക്വാട്ടയിൽ തന്നെ അത് നേടിയെടുക്കുമെന്നും സുരേന്ദ്രൻ പരിഹസിച്ചു.

ചട്ടങ്ങൾ കാറ്റിൽപ്പറത്തിയുള്ള ബന്ധു നിയമനങ്ങൾക്കെതിരെ നിയമപരമായ നടപടികൾ കൈക്കൊള്ളുമെന്നും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.