Movie prime

കമൽ ഹാസൻ ചിത്രത്തിൽ വില്ലനായി ഫഹദ് ഫാസിൽ ?

Kamal Haasan തമിഴകത്തിൻ്റെ സൂപ്പർ താരം കമൽ ഹാസൻ നായകനാവുന്ന ചിത്രത്തിൽ വില്ലനായി എത്തുന്നത് മലയാളത്തിൻ്റെ പ്രിയ നടൻ ഫഹദ് ഫാസിലെന്ന് റിപ്പോർട്ടുകൾ. തമിഴ് മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന ചിത്രത്തിലാണ് നായകനും വില്ലനുമായി കമൽ ഹാസനും ഫഹദ് ഫാസിലും ഒന്നിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഒരു രാഷ്ട്രീയ പ്രവർത്തകൻ്റെ വേഷത്തിലാണ് ഫഹദ് ചിത്രത്തിൽ അഭിനയിക്കുന്നതെന്നും വാർത്തകൾ പറയുന്നു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. Kamal Haasan കമല് ഹാസന് നായകനാകുന്ന 232-മത്തെ More
 
കമൽ ഹാസൻ ചിത്രത്തിൽ വില്ലനായി ഫഹദ് ഫാസിൽ ?

Kamal Haasan
തമിഴകത്തിൻ്റെ സൂപ്പർ താരം കമൽ ഹാസൻ നായകനാവുന്ന ചിത്രത്തിൽ വില്ലനായി എത്തുന്നത് മലയാളത്തിൻ്റെ പ്രിയ നടൻ ഫഹദ് ഫാസിലെന്ന് റിപ്പോർട്ടുകൾ. തമിഴ് മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന ചിത്രത്തിലാണ് നായകനും വില്ലനുമായി കമൽ ഹാസനും ഫഹദ് ഫാസിലും ഒന്നിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഒരു രാഷ്ട്രീയ പ്രവർത്തകൻ്റെ വേഷത്തിലാണ് ഫഹദ് ചിത്രത്തിൽ അഭിനയിക്കുന്നതെന്നും വാർത്തകൾ പറയുന്നു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. Kamal Haasan

കമല്‍ ഹാസന്‍ നായകനാകുന്ന 232-മത്തെ ചിത്രമാണ് വിക്രം. സ്വന്തം നിർമാണ വിതരണ കമ്പനിയായ രാജ്കമൽ ഇൻ്റർനാഷണലിൻ്റെ ബാനറിൽ കമൽ ഹാസൻ തന്നെയാണ് ചിത്രം നിർമിക്കുന്നത്. ആർ മഹേന്ദ്രൻ നിർമാണ പങ്കാളിയാണ്. കഴിഞ്ഞ മാസം 7-നാണ് ചിത്രത്തിൻ്റെ ടീസർ പുറത്തുവിട്ടത്. സത്യൻ സൂര്യൻ ഛായാഗ്രഹണവും ഫിലോമിൻ രാജ് എഡിറ്റിങ്ങും അനിരുദ്ധ് സംഗീതവും നിർവഹിക്കുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളെപ്പറ്റിയും ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

1988-ലും 2004-ലും പുറത്തിറങ്ങിയ കമൽ ഹാസൻ ചിത്രങ്ങളായ സത്യ, വിരുമാണ്ടി എന്നീ ചിത്രങ്ങളാണ് തന്നെ ഒരു സിനിമാ സംവിധായകനാവാൻ പ്രേരിപ്പിച്ചതെന്ന് ലോകേഷ് കനകരാജ് നേരത്തേ വെളിപ്പെടുത്തിയിട്ടുണ്ട്. കമൽ ഹാസൻ്റെ വലിയ ആരാധകനുമാണ് സംവിധായകൻ.

ഡിസംബറിൽ രജനികാന്ത് നായകനായ ഒരു ചിത്രം ലോകേഷ് സംവിധാനം ചെയ്യും എന്ന തരത്തിൽ വാർത്തകൾ വന്നെങ്കിലും കോവിഡ് മൂലം അത് നടന്നിട്ടില്ല. അതിനിടയിലാണ് രാജ്കമൽ പ്രോജക്റ്റ് പ്രഖ്യാപിക്കുന്നത്. ‘എവനേന്ത്രു നിനൈത്തായ് ‘ എന്നായിരുന്നു ആക്ഷൻ ത്രില്ലർ വിഭാഗത്തിലുള്ള ചിത്രത്തിൻ്റെ പേരായി ആദ്യം പ്രഖ്യാപിച്ചത്. പിന്നീടാണ് വിക്രം എന്ന് മാറ്റുന്നത്.