Movie prime

ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം കമല്‍ഹാസന്‍റെ ‘ഹേ റാം’ പ്രസക്തമാകുന്നു: ട്വീറ്റുമായി താരം

കമല്ഹാസന്റെ സംവിധാനത്തില് 2000-ല് പുറത്തിറങ്ങിയ ചിത്രമാണ് ഹേ റാം. ചിത്രത്തിന് തിരക്കഥ ഒരുക്കിയതും നിര്മിച്ചതും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചതും കമല് തന്നെ. ചിത്രം പുറത്തിറങ്ങി രണ്ട് പതിറ്റാണ്ടുകള് പൂര്ത്തിയായ അവസരത്തില് ഓര്മക്കുറിപ്പുമായി കമല്ഹാസന്. ഇത്തരത്തിലുള്ള ഒരു ചിത്രം ഒരുക്കിയതില് ഏറെ അഭിമാനം തോന്നുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഹേ റാമിലൂടെ പങ്കുവച്ച ആശങ്കകളും മുന്നറിയിപ്പുകളും സത്യമാകുന്നതില് ദുഃഖം തോന്നുന്നു. നമ്മുടെ രാജ്യത്തിന്റെ സമാധാനത്തിന് വേണ്ടി ഈ വെല്ലുവിളികളെ അതിജീവിച്ചേ മതിയാകൂ, നമുക്ക് സാധിക്കും- കമല് കുറിച്ചു. 20 years More
 
ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം കമല്‍ഹാസന്‍റെ ‘ഹേ റാം’ പ്രസക്തമാകുന്നു: ട്വീറ്റുമായി താരം

മല്‍ഹാസന്റെ സംവിധാനത്തില്‍ 2000-ല്‍ പുറത്തിറങ്ങിയ ചിത്രമാണ്‌ ഹേ റാം. ചിത്രത്തിന് തിരക്കഥ ഒരുക്കിയതും നിര്‍മിച്ചതും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചതും കമല്‍ തന്നെ.

ചിത്രം പുറത്തിറങ്ങി രണ്ട് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയായ അവസരത്തില്‍ ഓര്‍മക്കുറിപ്പുമായി കമല്‍ഹാസന്‍. ഇത്തരത്തിലുള്ള ഒരു ചിത്രം ഒരുക്കിയതില്‍ ഏറെ അഭിമാനം തോന്നുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഹേ റാമിലൂടെ പങ്കുവച്ച ആശങ്കകളും മുന്നറിയിപ്പുകളും സത്യമാകുന്നതില്‍ ദുഃഖം തോന്നുന്നു. നമ്മുടെ രാജ്യത്തിന്റെ സമാധാനത്തിന് വേണ്ടി ഈ വെല്ലുവിളികളെ അതിജീവിച്ചേ മതിയാകൂ, നമുക്ക് സാധിക്കും- കമല്‍ കുറിച്ചു.

വാണിജ്യപരമായി വിജയകരമായിരുന്നില്ലെങ്കിലും ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു ഹേ റാം. കമലഹാസന് പുറമെ ഷാരൂഖ് ഖാന്‍, അതുല്‍ കുല്‍ക്കര്‍ണി, റാണി മുഖര്‍ജി, ഹേമ മാലിനി, ഗിരീഷ് കര്‍ണാട്, വസുന്ധര ദാസ്, നസീറുദ്ദീന്‍ ഷാ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തി. ഇന്ത്യാവിഭജനത്തിന്റെയും വര്‍ഗ്ഗീയലഹളകളുടെയും ഗാന്ധിവധത്തിന്റെയും മറ്റും പശ്ചാത്തലത്തിലാണ് ഇതിലെ കഥ നടക്കുന്നത്. 2000-ല്‍ മൂന്ന് ദേശീയപുരസ്‌കാരങ്ങള്‍ ചിത്രം നേടി. സഹനടനുള്ള പുരസ്ക്കാരം ഈ ചിത്രത്തിലൂടെ അതുല്‍ കുല്‍ക്കര്‍ണി സ്വന്തമാക്കി. മികച്ച വിദേശചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിന് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായും ചിത്രം പരിഗണിക്കപ്പെട്ടു.