Movie prime

വിവാദ ഹെലികോപ്റ്റർ മാറ്റും…

kanayi kunhiraman ശംഖുമുഖത്തെ വിഖ്യാതമായ സാഗരകന്യക ശില്പത്തിന്റെ ആസ്വാദന ഭംഗിക്ക് കോട്ടമേൽപ്പിക്കും വിധം സമീപത്തു സ്ഥാപിച്ച ഹെലി കോപ്റ്റർ അവിടെ നിന്നു മാറ്റും. ശിൽപി കാനായി കുഞ്ഞിരാമൻ ഹൃദയവേദന പങ്കുവച്ചതിനു പിന്നാലെ ഈ ചർച്ച സോഷ്യൽ മീഡിയയിൽ അടക്കം ചൂടുപിടിച്ചു. എഴുതുകാരൻ സക്കറിയ, പ്രൊഫസർ എം. കെ സാനു,സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര തുടങ്ങി പ്രമുഖർ ഇതിനെ വിമർശിച്ചു രംഗത്തെത്തി, ഇതിനെ തുടർന്നാണ് സർക്കാർ പുതിയ തീരുമാനത്തിൽ എത്തിയത്.kanayi kunhiraman ശിൽപ ഭംഗിക്ക് കോട്ടം വരുത്തിയിട്ടിലെന്നും , More
 
വിവാദ ഹെലികോപ്റ്റർ മാറ്റും…

kanayi kunhiraman
ശംഖുമുഖത്തെ വിഖ്യാതമായ സാഗരകന്യക ശില്പത്തിന്റെ ആസ്വാദന ഭംഗിക്ക് കോട്ടമേൽപ്പിക്കും വിധം സമീപത്തു സ്ഥാപിച്ച ഹെലി കോപ്റ്റർ അവിടെ നിന്നു മാറ്റും. ശിൽപി കാനായി കുഞ്ഞിരാമൻ ഹൃദയവേദന പങ്കുവച്ചതിനു പിന്നാലെ ഈ ചർച്ച സോഷ്യൽ മീഡിയയിൽ അടക്കം ചൂടുപിടിച്ചു. എഴുതുകാരൻ സക്കറിയ, പ്രൊഫസർ എം. കെ സാനു,സഞ്ചാരി സന്തോഷ്‌ ജോർജ് കുളങ്ങര തുടങ്ങി പ്രമുഖർ ഇതിനെ വിമർശിച്ചു രംഗത്തെത്തി, ഇതിനെ തുടർന്നാണ് സർക്കാർ പുതിയ തീരുമാനത്തിൽ എത്തിയത്.kanayi kunhiraman

ശിൽപ ഭംഗിക്ക് കോട്ടം വരുത്തിയിട്ടിലെന്നും , കാനായിയുടെ പരാതി പരിഹരിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. കാനായിയുടെ നിർദേശം കൂടി തേടിയ ശേഷം ഹെലികോപ്റ്റർ അവിടെ നിന്ന് മാറ്റി സ്ഥാപിക്കും, ഇക്കാര്യത്തിൽ കടും പിടുത്തമൊന്നും ഇല്ല. മന്ത്രി വ്യക്തമാക്കി.

കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ശംഖുമുഖം തീരം അടച്ചിട്ടിരുന്ന സമയത്താണ് ടൂറിസം വകുപ്പിന്റെ പരിഷ്കാരങ്ങൾ നടന്നത് . സാഗരകന്യക ശില്‍പത്തിന് തൊട്ടടുത്താണ് പടുകൂറ്റന്‍ കോണ്‍ക്രീറ്റ് പീഠം നിര്‍മിച്ച് അതില്‍ ഹെലികോപ്ടര്‍ സ്ഥാപിച്ചത് സാഗര കന്യകാ ശില്‍പവും അത് ഉള്‍ക്കൊള്ളുന്ന പൂന്തോട്ടവും കാനായി കുഞ്ഞിരാമനാണ് രൂപകല്‍പനചെയ്തത്. പുല്‍ത്തകിടിയും ചെറിയകുന്നുകളുമൊക്കെ ഉള്‍ക്കൊള്ളുന്ന പൂന്തോട്ടം ഇപ്പോള്‍ സിമെന്റ് പൊടികൊണ്ടു നിറഞ്ഞു.

പുല്‍ത്തകടിക്ക് കുറുകെ ഒരാസൂത്രണവും ഇല്ലാതെ തലങ്ങുംവിലങ്ങും കോണ്‍ക്രീറ്റ് പാതകള്‍ നിർമിചിരിക്കുകയാണിപ്പോൾ . വിനോദസഞ്ചാര വകുപ്പിന്റെ വകതിരിവില്ലായ്മയാണ് ഇതെന്ന് കാനായികുഞ്ഞിരാമൻ രൂക്ഷമായി വിമർശിച്ചിരുന്നു.ഡീ കമ്മീഷന്‍ ചെയ്ത എംഐ8 എന്ന വായു സേനയുടെ ഹെലികോപ്റ്റർ ജൂണിലാണ് ശംഖുമുത്തു സ്ഥാപിക്കുന്നത്.