Movie prime

തലൈവി സെപ്റ്റംബർ 10ന് തീയറ്ററുകളിൽ 

 

കാത്തിരിപ്പിനൊടുവിൽ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ‘തലൈവി’ തീയറ്ററുകളിൽ എത്തുന്നു. സെപ്റ്റംബർ 10ന്  തീയറ്ററുകളിൽ പ്രദർശനത്തിനൊരുങ്ങുകയാണ് ചിത്രം.

കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട തീയറ്ററുകൾ ഇപ്പോൾ 50 ശതമാനം  പ്രവേശനോപാധിയോടെ തുറക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതേ തുടർന്നാണ് ചിത്രം സെപ്റ്റംബർ 10ന് പ്രദർശനത്തിന് ഒരുങ്ങുന്നത്. ബോളിവുഡ് താരം കങ്കണ റണാവത്തതാണ് ചിത്രത്തിൽ ജയലളിതയെ അവതരിപ്പിക്കുന്നത്.  ചിത്രം സംവിധാനം ചെയ്യുന്നത്  എ എൽ വിജയ് ആണ്. 

അരവിന്ദ് സ്വാമി, നാസർ, സമുദ്രക്കനി, മധുബാല, ഭാഗ്യശ്രീ, ഷംന കാസിം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ സംഗീതം ഒരുക്കിരിക്കുന്നത് ജി വി പ്രകാശ് കുമാറാണ് . ആദ്യം 2021 ഏപ്രില്‍ 23നാണ് ചിത്രം റിലീസ് ചെയ്യാൻ തിരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായതിനാൽ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു . 

2021 ഏപ്രില്‍ 23നാണ് തലൈവി റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം കാരണം റിലീസ് മാറ്റിവെക്കുകയായിരുന്നു. തമിഴിന് പുറമെ  ഹിന്ദി,  തെലുങ്കു എന്നി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.