Movie prime

ഗായിക റിഹാനയെ ‘വിഡ്ഢി’ എന്ന് അധിക്ഷേപിച്ച് കങ്കണ റണൗതിൻ്റെ ട്വീറ്റ്

Kangana Ranaut ലോകപ്രശസ്ത പോപ്പ് ഗായികയും നടിയും അഭിനേത്രിയുമായ റോബിൻ റിഹാന ഫെൻഡിയെ ‘വിഡ്ഢി’ എന്ന് അധിക്ഷേപിച്ച് നടി കങ്കണ റണൗത്. കർഷക സമരത്തെ പിന്തുണച്ച് സംസാരിച്ചതിനാണ് കങ്കണ ട്വിറ്ററിലൂടെ പ്രശസ്ത ഗായികയ്ക്കെതിരെ അധിക്ഷേപ വാക്കുകൾ ചൊരിഞ്ഞത്. Kangana Ranaut why aren’t we talking about this?! #FarmersProtest https://t.co/obmIlXhK9S — Rihanna (@rihanna) February 2, 2021 കർഷക സമരത്തെ നേരിടാൻ നരേന്ദ്ര മോദി സർക്കാർ സ്വീകരിക്കുന്ന ജനാധിപത്യ വിരുദ്ധമായ നടപടികളെപ്പറ്റിയുള്ള സി More
 
ഗായിക റിഹാനയെ ‘വിഡ്ഢി’ എന്ന് അധിക്ഷേപിച്ച് കങ്കണ റണൗതിൻ്റെ ട്വീറ്റ്

Kangana Ranaut
ലോകപ്രശസ്ത പോപ്പ് ഗായികയും നടിയും അഭിനേത്രിയുമായ റോബിൻ റിഹാന ഫെൻഡിയെ ‘വിഡ്ഢി’ എന്ന് അധിക്ഷേപിച്ച് നടി കങ്കണ റണൗത്. കർഷക സമരത്തെ പിന്തുണച്ച് സംസാരിച്ചതിനാണ് കങ്കണ ട്വിറ്ററിലൂടെ പ്രശസ്ത ഗായികയ്ക്കെതിരെ അധിക്ഷേപ വാക്കുകൾ ചൊരിഞ്ഞത്. Kangana Ranaut

 

കർഷക സമരത്തെ നേരിടാൻ നരേന്ദ്ര മോദി സർക്കാർ സ്വീകരിക്കുന്ന ജനാധിപത്യ വിരുദ്ധമായ നടപടികളെപ്പറ്റിയുള്ള സി എൻ എൻ റിപ്പോർട്ട് ഷെയർ ചെയ്ത് “എന്തുകൊണ്ടാണ് നാം ഇതേപ്പറ്റി സംസാരിക്കാത്തത് ” എന്ന് റിഹാന ട്വീറ്റ് ചെയ്തിരുന്നു. ഫാർമേഴ്സ് പ്രൊട്ടസ്റ്റ് എന്ന ഹാഷ് ടാഗോടെയുള്ള ട്വീറ്റിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ലക്ഷക്കണക്കിന് പേരാണ് ട്വീറ്റ് ഏറ്റെടുത്തത്. ഇതിനോടകം നാലു ലക്ഷത്തി അമ്പത്തി നാലായിരത്തോളം ലൈക്കുകൾ ലഭിച്ച ട്വീറ്റ് രണ്ടുലക്ഷത്തോളം പേരാണ് റീട്വീറ്റ് ചെയ്തത്.

 

റിഹാനയുടെ ട്വീറ്റിനുള്ള മറുപടി എന്ന നിലയിലാണ് നടി അവർക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുന്നത്. ആരും അതേപ്പറ്റി സംസാരിക്കുന്നില്ല, കാരണം അവർ കർഷകരല്ല എന്ന് സമരം ചെയ്യുന്ന കർഷകരെ അധിക്ഷേപിച്ചാണ് കങ്കണ തുടങ്ങുന്നത് തന്നെ. അവർ കർഷകരല്ല, ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്ന തീവ്രവാദികളാണ്. ഇന്ത്യയെ കീറി മുറിച്ച്, നമ്മുടെ വിഭജിത രാഷ്ട്രത്തിനുമേൽ ആധിപത്യം സ്ഥാപിക്കാനാണ് ചൈന ശ്രമിക്കുന്നത്. അതു വഴി അമേരിക്കയെപ്പോലെ ചൈനയ്ക്ക് ഇവിടെ കോളനി ഉണ്ടാക്കാനും കഴിയും. അതിനുള്ള വഴിയാണ് പ്രക്ഷോഭകാരികൾ ഉണ്ടാക്കുന്നതെന്നും കങ്കണ ആരോപിക്കുന്നു. നിന്നെപ്പോലുള്ള ഡമ്മികളെപ്പോലെ മാതൃരാജ്യത്തെ വിൽക്കുന്നവരല്ല ഞങ്ങളെന്നും, നീ അവിടെ ഇരിക്ക് വിഡ്ഢി എന്നും പറഞ്ഞു കൊണ്ടാണ് ട്വീറ്റ് അവസാനിക്കുന്നത്.