in

കാപേ രണസിംഗത്തിന്റെ പുതിയ ടീസർ പുറത്തിറങ്ങി

വിജയ് സേതുപതി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കാപേ രണസിംഗത്തിന്റെ പുതിയ ടീസർ പുറത്തിറങ്ങി. മലയാളികൾക്ക് ഏറെ സുപരിചിതയായ ഐശ്വര്യ രാജേഷാണ് ചിത്രത്തിലെ നായിക. വിരുമാണ്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തിളയ്ക്കുന്ന യൗവ്വനത്തിന്റെ  പ്രതീകമായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. നെൽപ്പാടങ്ങൾ നികത്തി അംബര ചുംബികളായ ഫ്ലാറ്റുകളും വില്ലകളും കെട്ടിപ്പൊക്കുന്ന വൻകിട റിയൽ എസ്റ്റേറ്റ്  കമ്പനികൾക്ക് എതിരെ ശക്തമായി പോരാടുന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വലിയ സ്വീകാര്യതയാണ്  ടീസറിന് ലഭിച്ചിരിക്കുന്നത്. കോത്തപാടി ജെ.രാജേഷാണ് ചിത്രം
നിര്‍മിക്കുന്നത്. സംഗീതം ഒരുക്കുന്നത് ജിബ്രാനാണ്. ഗാനരചന വൈരമുത്തു.

ലോക്ക്ഡൗൺ കാലത്തെ പ്രതിസന്ധികൾ മറികടക്കാനുളള ഒരുക്കത്തിലാണ് തമിഴ് സിനിമാ ലോകം. തിയറ്ററുകൾ തുറക്കുന്നതും സിനിമകൾ റിലീസ് ചെയ്യുന്നതും സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടയിലും ചില ചിത്രങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്ക് തുടക്കമിട്ടിട്ടുണ്ട്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

തൃശ്ശൂരിലെ വീട്ടിൽ എത്തിയ ഭാവന ക്വാറന്‍റൈനിലേക്ക്

ട്രമ്പിൻ്റെ ട്വീറ്റുകളിൽ ‘ഫാക്റ്റ്-ചെക്ക് വാണിങ്ങ്’ നല്കി ട്വിറ്റർ; ഭീഷണിയുമായി ട്രമ്പ്