Movie prime

കേരളത്തിലെ ആദ്യ ഹരിത സമൃദ്ധി പഞ്ചായത്തായി കരവാരം

കരവാരം ഗ്രാമപഞ്ചായത്തിനെ കേരളത്തിലെ ആദ്യ ഹരിത സമൃദ്ധി പഞ്ചായത്തായി പ്രഖ്യാപിച്ചു. കരവാരം വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങ് ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ ‘പച്ചതുരുത്ത്’ പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം നടന്നത്. കൃഷിയും സംസ്കാരവും ഇഴചേർന്നുള്ള പഴമയുടെ നന്മയിലേക്ക് നാം തിരിച്ചു പോകണമെന്നും വലിയ കൂട്ടായ്മയുടെ വിജയമാണ് ‘പച്ചതുരുത്തെന്നും അദ്ദേഹം പറഞ്ഞു. കരവാരം പഞ്ചായത്തിനെ ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ആദ്യത്തെ തരിശു രഹിത പഞ്ചായത്തായും ബി. സത്യൻ എം.എൽ.എ More
 
കേരളത്തിലെ ആദ്യ ഹരിത സമൃദ്ധി പഞ്ചായത്തായി കരവാരം

കരവാരം ഗ്രാമപഞ്ചായത്തിനെ കേരളത്തിലെ ആദ്യ ഹരിത സമൃദ്ധി പഞ്ചായത്തായി പ്രഖ്യാപിച്ചു. കരവാരം വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിൽ നടന്ന ചടങ്ങ് ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ ‘പച്ചതുരുത്ത്’ പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം നടന്നത്. കൃഷിയും സംസ്‌കാരവും ഇഴചേർന്നുള്ള പഴമയുടെ നന്മയിലേക്ക് നാം തിരിച്ചു പോകണമെന്നും വലിയ കൂട്ടായ്മയുടെ വിജയമാണ് ‘പച്ചതുരുത്തെന്നും അദ്ദേഹം പറഞ്ഞു.

കരവാരം പഞ്ചായത്തിനെ ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ആദ്യത്തെ തരിശു രഹിത പഞ്ചായത്തായും ബി. സത്യൻ എം.എൽ.എ പ്രഖ്യാപിച്ചു.

ഒഴിഞ്ഞു കിടക്കുന്ന പൊതു ഇടങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും ഹരിത മിഷനുമായി ചേർന്ന് മരങ്ങൾ നട്ടുപിടിപ്പിക്കുകയും പച്ചക്കറി തോട്ടമുണ്ടാക്കുകയുമാണ് ‘പച്ചത്തുരുത്ത്’പദ്ധതികൊണ്ട് ലക്ഷ്യംവയക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തിയാണ് ‘പച്ചതുരുത്ത്’ നടപ്പാക്കുന്നത്.