Movie prime

‘ദൈവത്തിന് മാത്രമേ നമ്മെ രക്ഷിക്കാൻ കഴിയൂ” വിവാദമായി കർണാടക ആരോഗ്യമന്ത്രിയുടെ പരാമർശം

Karnataka മഹാരാഷ്ട്ര (2.75 ലക്ഷം), തമിഴ്നാട് (1.51 ലക്ഷം), ഡൽഹി (1.16 ലക്ഷം) എന്നീ സംസ്ഥാനങ്ങൾക്ക് ശേഷം രാജ്യത്ത് ഏറ്റവുമധികം പേർക്ക് കോവിഡ് ബാധിച്ച കർണാടകയിൽ ആരോഗ്യ മന്ത്രിയുടെ പരാമർശത്തെച്ചൊല്ലി രൂക്ഷമായ വിവാദം. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണെന്നും ഇനി ദൈവത്തിന് മാത്രമേ കർണാടകയെ രക്ഷിക്കാനാവൂ എന്നുമാണ് ആരോഗ്യമന്ത്രി ബി ശ്രീരാമുലു പറഞ്ഞത്. ഉടൻതന്നെ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. Karnataka “വൈറസ് ബാധിതരുടെ എണ്ണം നാൾക്കുനാൾ വർധിച്ചു വരികയാണ്. എല്ലാവരും ജാഗ്രത പാലിക്കണം. ഭരണകക്ഷിയാവട്ടെ, പ്രതിപക്ഷമാവട്ടെ, More
 
‘ദൈവത്തിന് മാത്രമേ നമ്മെ രക്ഷിക്കാൻ കഴിയൂ” വിവാദമായി കർണാടക ആരോഗ്യമന്ത്രിയുടെ പരാമർശം

Karnataka

മഹാരാഷ്ട്ര (2.75 ലക്ഷം), തമിഴ്‌നാട് (1.51 ലക്ഷം), ഡൽഹി (1.16 ലക്ഷം) എന്നീ സംസ്ഥാനങ്ങൾക്ക് ശേഷം രാജ്യത്ത് ഏറ്റവുമധികം പേർക്ക് കോവിഡ് ബാധിച്ച കർണാടകയിൽ ആരോഗ്യ മന്ത്രിയുടെ പരാമർശത്തെച്ചൊല്ലി രൂക്ഷമായ വിവാദം. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണെന്നും ഇനി ദൈവത്തിന് മാത്രമേ കർണാടകയെ രക്ഷിക്കാനാവൂ എന്നുമാണ് ആരോഗ്യമന്ത്രി ബി ശ്രീരാമുലു പറഞ്ഞത്. ഉടൻതന്നെ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. Karnataka

“വൈറസ് ബാധിതരുടെ എണ്ണം നാൾക്കുനാൾ വർധിച്ചു വരികയാണ്. എല്ലാവരും ജാഗ്രത പാലിക്കണം. ഭരണകക്ഷിയാവട്ടെ, പ്രതിപക്ഷമാവട്ടെ, ധനികരോ ദരിദ്രരോ ആവട്ടെ. വൈറസിനു മുന്നിൽ എല്ലാവരും ഒരേ പോലെയാണ്.

സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണത്തിൽ അടുത്ത രണ്ട് മാസത്തിനുള്ളിൽ 100 ​​ശതമാനം വർധനവുണ്ടാകും എന്ന് എനിക്കുറപ്പുണ്ട്. അശ്രദ്ധയോ നിരുത്തരവാദിത്തമോ കാരണമാണ് രോഗികളുടെ എണ്ണം കൂടുന്നതെന്ന് ചിലർ പറഞ്ഞേക്കാം. ഏകോപനമില്ലായ്മയുടെ പ്രശ്നമായും ചിലർ കുറ്റപ്പെടുത്തിയേക്കാം. എന്നാൽ അത്തരം ആരോപണങ്ങളെല്ലാം സത്യത്തിൽ നിന്ന് വളരെ അകലെയാണ്. കൊറോണ വൈറസിൽ നിന്ന് നമ്മെ രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ”- ആരോഗ്യ മന്ത്രിയുടെ ഇതു സംബന്ധിച്ചുള്ള പരാമർശം ഇങ്ങനെയായിരുന്നു.

ആരോഗ്യമന്ത്രിയുടെ പ്രസ്താവന വന്നതോടെ യെദിയൂരപ്പ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ രംഗത്തെത്തി. “ദൈവത്തിന് മാത്രമേ കർണാടകയെ രക്ഷിക്കാൻ കഴിയൂ എന്ന് ആരോഗ്യമന്ത്രി തന്നെ പറഞ്ഞു കഴിഞ്ഞു. ഈ മഹാമാരിയെ നേരിടാൻ സർക്കാരിന് കഴിയില്ലെന്ന് ഇതോടെ ഉറപ്പായി. നമുക്ക് രക്ഷപ്പെടാൻ ദൈവത്തിൻ്റെ കാരുണ്യം വേണം” എന്ന പരിഹാസവുമായി അദ്ദേഹം ട്വീറ്റ് ചെയ്തു.

വിവാദമായതോടെ വിശദീകരണവുമായി ശ്രീരാമുലു തന്നെ രംഗത്തെത്തി. ജനങ്ങളുടെ സഹകരണത്തിനുപുറമെ, ദൈവത്തിൻ്റെ സഹായവും നമുക്ക് ലഭിക്കുമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും മാധ്യമങ്ങൾ തെറ്റായി വാർത്ത നല്കിയതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താൻ നിസ്സഹായനാണെന്ന് പറഞ്ഞിട്ടില്ല. വാക്സിൻ കണ്ടെത്തുന്ന സമയം വരെ, ദൈവത്തിന് മാത്രമേ നമ്മെ രക്ഷിക്കാൻ കഴിയൂ എന്നാണ് പറഞ്ഞത്. അത് തെറ്റായി വ്യാഖ്യാനിക്കാൻ പാടില്ല.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത അഞ്ച് സംസ്ഥാനങ്ങളിൽ കർണാടകയുമുണ്ട്. ഗുജറാത്തിനെ മറികടന്ന് കർണാടക ഇപ്പോൾ നാലാം സ്ഥാനത്താണ്. 3,176 പേർക്കാണ് പുതിയതായി രോഗം ബാധിച്ചത്. 86 പേർ മരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 47,253 ആയി ഉയർന്നു. 928 പേരാണ് ഇതുവരെ മരിച്ചത്. തലസ്ഥാനമായ ബെംഗളൂരുവിൽ ഒരാഴ്ച ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.