in

കശ്‍മീർ ഇന്നൊരു ശ്മശാനഭൂമി: തരിഗാമി 

ബി ജെ പി കശ്‍മീരിനെ തടവറയും ശ്മശാന ഭൂമിയുമാക്കി മാറ്റിയെന്ന് സി പി ഐ എം  നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി. പാർട്ടി മുഖപത്രമായ ഗണശക്തിയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് കൊൽക്കത്തയിൽ നടന്ന ഒരു പരിപാടിയിൽ സംബന്ധിക്കവെയാണ് കശ്‍മീരിൽ നിന്നുള്ള മുതിർന്ന നേതാവ് കശ്‍മീരി വിഷയത്തിൽ ബി ജെ പി യെ നിശിതമായി വിമർശിച്ചത്.
കശ്‍മീർ ഇന്നൊരു തടവറയാണ്. ആർട്ടിക്കിൾ 370, അനുച്ഛേദം 35 എ എന്നിവ റദ്ദാക്കിയതിനു ശേഷമുള്ള സ്ഥിതിഗതികൾ അതീവ ഗുരുതരമാണ്.  ജനങ്ങൾ പീഡിപ്പിക്കപ്പെടുന്നു. ജനാധിപത്യപരമായ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് പ്രദേശത്തുടനീളം അരങ്ങേറുന്നത്. മാധ്യമനിയന്ത്രണം, ഇന്റർനെറ്റ് ഷട്ട് ഡൗൺ എന്നിവ മൂലം വാർത്തകളൊന്നും പുറംലോകത്തെത്തുന്നില്ല. കശ്‍മീരികൾക്കെതിരെയുള്ള അനീതിയിൽ രാജ്യം മുഴുവൻ പ്രതിഷേധങ്ങൾ അലയടിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്.
എന്നാൽ അതുണ്ടായില്ല. കശ്‍മീരിന്റെ പുരോഗതിക്കു വേണ്ടിയാണ് മുന്നൂറ്റി എഴുപതാം വകുപ്പ് റദ്ദാക്കിയത് എന്നാണ് മോദിയും അമിത്ഷായും അവകാശപ്പെടുന്നത്. കശ്‍മീരിനെ മുഴുവനായി ഒരു തടവറയും ശ്മശാനഭൂമിയും ആക്കി മാറ്റുകയാണ് അവർ ചെയ്തത്. ഇതിനെതിരെ അതിശക്തമായ പ്രക്ഷോഭങ്ങൾ  ഉയർന്നുവരണം- റാലിയിൽ അദ്ദേഹം ആഹ്വാനം ചെയ്തു.
മാസങ്ങളോളം തടവറയിലായിരുന്നു തരിഗാമി. അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ  ആശങ്ക പ്രകടിപ്പിച്ച് ഇടതുനേതാക്കൾ രംഗത്തുവന്നിരുന്നു. സി പി ഐ എം  ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള ഉന്നത നേതൃത്വം നിരന്തരം ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ അദ്ദേഹത്തിന്റെ ചികിത്സാ കാര്യത്തിൽ അനുകൂലമായി പ്രതികരിച്ചിരുന്നില്ല. യെച്ചൂരി പിന്നീട് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ നിർദേശത്തെ തുടർന്ന് സെപ്റ്റംബറിലാണ് ചികിത്സയ്ക്കായി തരിഗാമിയെ കശ്‍മീരിന്‌ പുറത്ത് എത്തിക്കുന്നത്.
നാഷണൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള, അദ്ദേഹത്തിന്റെ മകനും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള, പി ഡി പി നേതാവ് മെഹ്ബൂബ മുഫ്തി തുടങ്ങി ഒട്ടേറെ നേതാക്കൾ സെപ്റ്റംബർ 5 മുതൽ വീട്ടുതടങ്കലിൽ ആണ്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ ഞങ്ങളുടെ ആചാരങ്ങളെ പിന്തുടരേണ്ടിവരും – ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തി ബി ജെ പി എം എൽ എ 

ഇരുനൂറോ അഞ്ഞൂറോ കോടി രൂപയുടെ സ്ത്രീപക്ഷ സിനിമകള്‍ നാളെ വന്നേക്കാമെന്ന് വിദ്യാ ബാലന്‍