Movie prime

കാസ്‌പെര്‍സ്‌കിയും എയര്‍ടെലും സഹകരിക്കുന്നു

 

ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനായി ആഗോള സൈബര്‍ സുരക്ഷാ കമ്പനിയായ കാസ്‌പെര്‍സ്‌കി രാജ്യത്തെ പ്രീമിയര്‍ കമ്യൂണിക്കേഷന്‍ സേവന ദാതാവായ ഭാരതി എയര്‍ടെലുമായി (എയര്‍ടെല്‍) സഹകരിക്കുന്നു.
സഹകരണത്തിലൂടെ എയര്‍ടെല്‍ വരിക്കാര്‍ക്ക് ഇനി എയര്‍ടെല്‍ താങ്ക്‌സ് ആപ്പിലൂടെ ഏതാനും ക്ലിക്കുകളില്‍ കാസ്‌പെര്‍സ്‌കിയുടെ സമ്പൂര്‍ണ സെക്യൂരിറ്റി സംവിധാനം നേരിട്ട് വാങ്ങാം. എയര്‍ടെല്‍ വരിക്കാര്‍ക്ക് കാസ്‌പെര്‍സ്‌കിയുടെ മാത്രമായ ആധുനിക പരിഹാര ഡീലുകളും ആസ്വദിക്കാം.

വരിക്കാര്‍ എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഷോപ്പ് വിഭാഗത്തില്‍ ലൈഫ്‌സ്റ്റൈല്‍ ഓഫറുകളില്‍ ചെന്ന് കാസ്‌പെര്‍സ്‌കി ബാനറില്‍ ക്ലിക്ക് ചെയ്താല്‍ ഉപയോഗിച്ചു തുടങ്ങാം. കാര്‍ഡുകള്‍, നെറ്റ് ബാങ്കിങ്, യുപിഐ തുടങ്ങിയ തടസമില്ലാത്ത പേയ്‌മെന്റ് സംവിധാനങ്ങളും എയര്‍ടെല്‍ താങ്ക്‌സ് ആപ്പിലുണ്ട്.ഇന്ത്യന്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കിടയില്‍ സൈബര്‍ സുരക്ഷയെ കുറിച്ച് ബോധവല്‍ക്കരിക്കാനും വളര്‍ന്നു വരുന്ന സൈബര്‍ ഭീഷണികളുടെ പശ്ചാത്തലത്തില്‍ സൈബര്‍ സുരക്ഷ പ്രോല്‍സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് സഹകരണം.കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളെ സൈബര്‍ ക്രിമിനലുകള്‍ ലക്ഷ്യമിടുന്നു. 2021ന്റെ ആദ്യ പാദത്തില്‍ കാസ്‌പെര്‍സ്‌കി ഉല്‍പ്പന്നങ്ങള്‍ വിവിധ തരത്തിലുള്ള 37,650,472 ഇന്റര്‍നെറ്റ് ജന്യമായ സൈബര്‍ ഭീഷണികള്‍ കണ്ടെത്തി. മൊബൈല്‍ ഉപയോക്താക്കളും സൈബര്‍ക്രിമിനലുകളുടെ ഭീഷണി നേരിടുന്നു. സാമ്പത്തിക നേട്ടവും നിര്‍ണായക സ്വകാര്യ ഡാറ്റകളുമാണ് ലക്ഷ്യം. 2019നു ശേഷം ഇന്ത്യയില്‍ മൊബൈല്‍ ഭീഷണി ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. 2020ല്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഭീഷണി നേരിട്ട ഏഴാമത്തെ രാജ്യമാണ് ഇന്ത്യ.

ആഗോള തലത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ നേരിട്ടത് ആഡ്‌വെയറണ്. 57 ശതമാനം വരും ഇത് (3,254,387 എണ്ണം). മറ്റു ഭീഷണികളില്‍ ബാക്ക്‌ഡോര്‍സ് 2019ലെ 28,889ല്‍ നിന്നും 2020ല്‍ 84,495 ആയി ഉയര്‍ന്നു. ആന്‍ഡ്രോയിഡ് ചൂഷണങ്ങളുടെ എണ്ണം ഏഴ് മടങ്ങ് വര്‍ധിച്ചു. ട്രോജന്‍-പ്രോക്‌സി ഭീഷണികള്‍ 12 മടങ്ങ് വര്‍ധിച്ചു. 2020ല്‍ മൊബൈല്‍ ബാങ്കിങ് ട്രോജന്‍സിനായി 1,56,710 ഇന്‍സ്റ്റലേഷന്‍ പാക്കേജുകളാണ് കാസ്‌പെര്‍സ്‌കി കണ്ടെത്തിയത്. ഇതും 2019ന്റെ ഇരട്ടിയായിരുന്നു. അതേസമയം, റാന്‍സംവെയര്‍ ട്രോജനുകളില്‍ ഇടിവു കണ്ടു. മുന്‍ വര്‍ഷത്തേക്കാല്‍ 3.5 മടങ്ങ് കുറഞ്ഞ് 2020ല്‍ 20,708 ഇന്‍സ്റ്റലേഷന്‍ പാക്കേജുകളാണ് കണ്ടെത്തിയത്.ഏറ്റവും വലിയ മൊബൈല്‍ സേവന ദാതാക്കളിലൊന്നായ ഭാരതി എയര്‍ടെലിന്റെ ഉപഭോക്തൃ സുരക്ഷയ്ക്കായുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിലേക്ക് തങ്ങള്‍ ഉറ്റു നോക്കുകയാണെന്നും ഒന്നിച്ചു നിന്ന് സുരക്ഷിതമായ ഡിജിറ്റല്‍ ലോകം നിര്‍മിക്കുകയാണ് ലക്ഷ്യമെന്നും ഈ സഹകരണം എയര്‍ടെലിന്റെ വ്യവസായത്തിലെ ലീഡര്‍ഷിപ്പിന് ഏറെ സംഭാവന ചെയ്യുമെന്ന് ഉറപ്പുണ്ടെന്നും കാസ്‌പെര്‍സ്‌കി സിഇഒ യൂജിന്‍ കാസ്‌പെര്‍സ്‌കി പറഞ്ഞു.
വരിക്കാര്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുമായി കൂടുതല്‍ സംയോജിച്ചു പോകുമ്പോള്‍ അവരുടെ യാത്രയ്ക്ക് ശരിയായ പരിഹാരങ്ങളിലൂടെ സുരക്ഷയൊരുക്കേണ്ടതുണ്ടെന്നും സുരക്ഷിതമായ നെറ്റ്‌വര്‍ക്ക് അനുഭവം നല്‍കുന്നതിനായി എയര്‍ടെല്‍ എന്നും ശ്രമിച്ചു കൊണ്ടിരിക്കുയാണെന്നും  കാസ്‌പെര്‍സ്‌കിയുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് അനായാസം പരിഹാരങ്ങള്‍ കണ്ടെത്താനാകുമെന്നതില്‍ സന്തോഷമുണ്ടെന്നും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ അവര്‍ക്ക് സുരക്ഷാ സംവിധാനങ്ങള്‍ വാങ്ങി ഇന്‍സ്റ്റോള്‍ ചെയ്ത് മനസമാധാനത്തോടെയിരിക്കാമെന്നും ഭാരതി എയര്‍ടെല്‍ സിഐഒ പ്രദിപ്റ്റ് കപൂര്‍ പറഞ്ഞു.

ദോഷകരമായ അപ്ലിക്കേഷനുകള്‍, സ്‌പൈവെയര്‍, മൊബൈല്‍ ബാങ്കിംഗ് ട്രോജനുകള്‍, ആഡ്‌വെയര്‍, ഫിഷിംഗ് ആക്രമണങ്ങള്‍, റാന്‍സംവെയര്‍ ആക്രമണങ്ങള്‍ മുതലായവ, സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താവ് എല്ലായ്‌പ്പോഴും ജാഗ്രത പാലിക്കേണ്ട ഏറ്റവും അപകടകരമായ ഭീഷണികളാണെന്നും ഡാറ്റ സ്വകാര്യത നമ്മുടെ ജീവിതത്തിലെ ഏറ്റവും പരമോന്നത മാനദണ്ഡങ്ങളിലൊന്നായി മാറിയ ഒരു കാലഘട്ടത്തില്‍, സ്മാര്‍ട്ട്‌ഫോണുകള്‍ നമ്മുടെ വ്യക്തിപരവും സെന്‍സിറ്റീവുമായ ഡാറ്റയുടെ ഏറ്റവും വലിയതും പ്രധാനപ്പെട്ടതുമായ ഉറവിടമായി മാറുന്നുവെന്നും ഇത് മനസില്‍ കണ്ട് ഫോണുകളെ ഇതില്‍ നിന്നും സംരക്ഷിക്കേണ്ടതിന് ഏറ്റവും പ്രാധാന്യം നല്‍കണമെന്നും വിശ്വസനീയമായ സൈബര്‍ സുരക്ഷ ഇന്‍സ്റ്റോള്‍ ചെയ്യുകയാണ് ഇതിന് ആദ്യം ചെയ്യേണ്ടതെന്നും നികൃഷ്ടരായ സൈബര്‍ കുറ്റവാളികളില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന്  നമ്മുടെ സൈബര്‍ പക്വത വര്‍ദ്ധിപ്പിക്കുകയും നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ഭീഷണികളെക്കുറിച്ച് ബോധവാന്മാരാകുകയും ചെയ്യുന്നത് ഒരു ഓണ്‍ലൈന്‍ ഉപയോക്താവിന്റെ ഉത്തരവാദിത്തമാണെന്നും കാസ്‌പെര്‍സ്‌കി (ദക്ഷിണേഷ്യ) ജനറല്‍ മാനേജര്‍ ദീപേഷ് കൗറ പറഞ്ഞു.

എയര്‍ടെലുമായുള്ള ബന്ധം തങ്ങള്‍ക്ക് ഒരു തന്ത്രപരമായ ബിസിനസ്സ് പങ്കാളിത്തം മാത്രമല്ല, വര്‍ദ്ധിച്ചുവരുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കിടയില്‍ സൈബര്‍ അവബോധം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന സഹകരണം കൂടിയാണെന്നും താങ്ങാനാവുന്നതും ആക്‌സസ് ചെയ്യാവുന്നതുമായ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇന്ന് ലഭ്യമായതിനാല്‍, ഒരു മികച്ച ഡിജിറ്റല്‍ ഭാവിക്കായി തങ്ങളുടെ കവാടങ്ങള്‍ തുറന്നിരിക്കുന്നു, കൂടാതെ എയര്‍ടെലിന്റെ സഹായത്തോടെ ഈ ഡിജിറ്റല്‍ ഭാവി സുരക്ഷിതമാക്കാന്‍ തങ്ങള്‍ മറ്റൊരു ചുവടുവെപ്പ് നടത്തുകയും ചെയ്തിരിക്കുന്നുവെന്നും ദീപേഷ് കൂട്ടിചേര്‍ത്തു.എയര്‍ടെല്ലുമായുള്ള ഈ ബന്ധത്തിലൂടെ, കാസ്പെര്‍സ്‌കി ഉപയോക്താക്കളില്‍ നിന്ന് ഒരു നല്ല പ്രതികരണത്തിനായി കാത്തിരിക്കുന്നു, ഒപ്പം സ്വയം സുരക്ഷിതമാക്കുന്നതിനുള്ള ഒരു ചുവടുവെപ്പ് നടത്താന്‍ അവരെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് കമ്പനികളും ഉപയോക്താക്കള്‍ക്ക് തല്‍ക്ഷണ സുരക്ഷ ഉറപ്പാക്കാനും ഡിജിറ്റല്‍ ഇന്ത്യയെ കൂടുതല്‍ സുരക്ഷിതവുമാക്കുന്നതിന് സംഭാവന നല്‍കാനും ശ്രമിക്കുന്നു.