Movie prime

‘കാവല്‍’ ട്രെയിലർ യൂട്യൂബിൽ സൂപ്പർ ഹിറ്റ്

 

സുരേഷ് ഗോപി നായകനാകുന്ന   ‘കാവല്‍’ എന്ന ചിത്രത്തിന്റെ  ട്രൈയ്ലർ പുറത്തിറങ്ങി.  ട്രെയിലർ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. അതിന്റെ  തെളിവാണ് ട്രെയിലർ റിലീസ് ചെയ്ത് ചുരുങ്ങിയ സമയത്തിനകം യൂട്യൂബിൽ ട്രെൻഡിങ്ങായത് .നിതിന്‍ രഞ്ജി പണിക്കരാണ്  ‘കാവല്‍’ സംവിധാനം ചെയ്യുന്നത് .ആക്ഷൻ ത്രില്ലർ ചിത്രമായ കാവൽ ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്‍റെ കഥയാണ്  പറയുന്നത്. തമ്പാൻ എന്ന കഥാപാത്രമാണ് സുരേഷ് ഗോപി ചിത്രത്തിൽ അവതരിപ്പിക്കുന്നത് .  പഞ്ച് ഡയലോഗുകളും മാസ് ആക്ഷൻ  സീക്വന്‍സുകളുമുള്ള സുരേഷ് ഗോപിയെയാണ്  ട്രെയിലറിൽ  കാണാൻ സാധിക്കുക  .  ചിത്രത്തിൽ  രണ്‍ജി പണിക്കര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് .

ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശർമ്മ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കണ്ണൻ രാജൻ പി ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാന്‍ അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായർ, പൗളി വത്സന്‍, അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാർവ്വതി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട് .

ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്   നിഖിൽ  എസ് പ്രവീണാണ്. ബി കെ ഹരി നാരായണന്‍റെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം ഒരുക്കിരിക്കുന്നത് . 

ട്രെയിലർ