in

കീർത്തി സുരേഷിന് വിവാഹമോ?

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് കീർത്തി സുരേഷ്. മലയാളത്തിൽ അരങ്ങേറ്റം കുറിച്ച കീർത്തി പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും എത്തി ചേരുകയായിരുന്നു, മഹാ നടി എന്ന സിനിമയിലെ മികച്ച അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീർത്തിയെ തേടി എത്തി. മലയാള സിനിമ നടി മേനകയുടെയും നിർമ്മാതാവ് സുരേഷിന്റെയും മകളാണ് കീർത്തി.

ഇപ്പോഴിതാ താരപുത്രി കീര്‍ത്തി സുരേഷിന്റെ വിവാഹ വാര്‍ത്തകളാണ് വരുന്നത്. കൈനിറയെ സിനിമകളുമായി തിരക്കിലായിരുന്നു കീര്‍ത്തി. എന്നാല്‍ അതിനൊപ്പം തന്നെ കീര്‍ത്തി വിവാഹിതയാവാന്‍ പോവുന്നതായിട്ടുള്ള വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഇതുവരെ നടിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ വാര്‍ത്ത സ്ഥീരികരിച്ചിട്ടില്ല. അച്ഛന്‍ സുരേഷ് കുമാര്‍ തീരുമാനിച്ച്‌ ഉറപ്പിച്ച വിവാഹത്തിന് കീര്‍ത്തിയും സമ്മതം മൂളിയതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വ്യവസായിയും രാഷ്ട്രീയത്തിൽ സ്വാധീനമുള്ള വ്യക്തിയുമാണ് വരൻ എന്നാണ് സൂചന.

ദേശീയ അവാര്‍ഡ് ജേതാവായ കീര്‍ത്തി രജനികാന്ത് ചിത്രമായ ‘അണ്ണാത്തെ’യിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കീര്‍ത്തിക്കൊപ്പം നയന്‍താര, മീന, ഖുശ്ബു എന്നിവരും ചിത്രത്തില്‍ നായികയായെത്തുന്നത്.കോവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. ശിവ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ മരയ്ക്കാർ- അറബിക്കടലിന്റെ സിംഹമാണ് കീർത്തി അഭിനയിച്ച പുറത്തിറങ്ങാനുള്ള ചിത്രം.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

കൊറോണ വൈറസിനെക്കുറിച്ച് പഠിക്കാന്‍ അനലോഗ് സര്‍ക്യൂട്ടുമായി ഐഐഐടിഎം-കെ

ലോക് ഡൗണ്‍ കാലത്ത് വയോജനങ്ങള്‍ക്കും രോഗികള്‍ക്കും സഹായവുമായി ഷീ ടാക്‌സി