Movie prime

ഫോനി: ഒഡിഷയ്ക്ക് കേരളത്തിൻറെ സഹായം ലഭ്യമാക്കും

തിരുവനന്തപുരം: കെ.എസ്.ഇ.ബി എഞ്ചിനിയർമാരും സബ് എഞ്ചിനിയർമാരും ലൈൻമാൻമാരുമടങ്ങുന്ന വിദഗ്ധ സംഘത്തെ ഫോനി ചുഴലിക്കാറ്റ് നാശം വിതച്ച ഒഡിഷയിലേയ്ക്ക് അയക്കാൻ സന്നദ്ധത അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദേശ പ്രകാരം സംസ്ഥാന റിലീഫ് കമ്മീഷണർ ദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി.വേണുവിൻറെ നേതൃത്വത്തിൽ കെ.എസ്.ഇ.ബിയുമായും ഇന്ത്യൻ റെയിൽവെയുമായും ചർച്ച നടത്തിയതിനെ തുടർന്നാണിത്. 30 പേരടങ്ങുന്ന വൈദ്യുതി മേഖലയിലെ വിദഗ്ധ സംഘം വ്യാഴാഴ്ച ( മെയ് 09) ഷാലിമാർ എക്സ്പ്രെസ്സിൽ ഒഡീഷയിലേക്ക് യാത്ര പുറപ്പെടും. കൂടുതൽ More
 

തിരുവനന്തപുരം: കെ.എസ്.ഇ.ബി എഞ്ചിനിയർമാരും സബ് എഞ്ചിനിയർമാരും ലൈൻമാൻമാരുമടങ്ങുന്ന വിദഗ്‌ധ സംഘത്തെ ഫോനി ചുഴലിക്കാറ്റ് നാശം വിതച്ച ഒഡിഷയിലേയ്ക്ക് അയക്കാൻ സന്നദ്ധത അറിയിച്ചു.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദേശ പ്രകാരം സംസ്ഥാന റിലീഫ് കമ്മീഷണർ ദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി.വേണുവിൻറെ നേതൃത്വത്തിൽ കെ.എസ്.ഇ.ബിയുമായും ഇന്ത്യൻ റെയിൽവെയുമായും ചർച്ച നടത്തിയതിനെ തുടർന്നാണിത്.

30 പേരടങ്ങുന്ന വൈദ്യുതി മേഖലയിലെ വിദഗ്ധ സംഘം വ്യാഴാഴ്ച ( മെയ് 09) ഷാലിമാർ എക്സ്പ്രെസ്സിൽ ഒഡീഷയിലേക്ക് യാത്ര പുറപ്പെടും. കൂടുതൽ വിദഗ്ധ സംഘങ്ങൾ വരും ദിവസങ്ങളിൽ ഒഡീഷയിലേക്ക് തിരിക്കും.

മഹാപ്രളയ സമയത്ത് കേരളത്തോടൊപ്പം നിന്ന ഒഡീഷയിലെ സഹോദരങ്ങളോടൊപ്പം നിൽക്കേണ്ടത് കേരളത്തിൻറെ ഉത്തരവാദിത്തമായാണ് തങ്ങൾ കാണുന്നതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.