Movie prime

മദ്യപിച്ച് വാഹനം ഓടിക്കൽ, സെക്ഷൻ 185 എ ചുമത്താൻ ബ്രീത്ത് അനലൈസർ ടെസ്റ്റോ ബ്ലഡ് ടെസ്റ്റോ നടത്തിയിരിക്കണമെന്ന് കേരള ഹൈക്കോടതി

Kerala High Court മദ്യപിച്ച് വാഹനം ഓടിച്ച് അപകടം വരുത്തിവെയ്ക്കുന്ന കേസുകളിൽ മോട്ടോർ വാഹന നിയമത്തിലെ അനുച്ഛേദം 185 എ ചുമത്തണമെങ്കിൽ ബ്രീത്ത് അനലൈസർ ടെസ്റ്റ് വഴിയോ രക്തപരിശോധന വഴിയോ ഡ്രൈവർ അമിതമായി മദ്യപിച്ചിട്ടുണ്ടെന്ന് തെളിയിച്ചിരിക്കണം എന്ന് കേരള ഹൈക്കോടതി വിധി. കൂടാതെ, അപകടകരമായി ഡ്രൈവ് ചെയ്തു എന്ന കുറ്റം ചുമത്തപ്പെട്ടയാളുടെ രക്തത്തിൽ 30 മില്ലിഗ്രാം/100 മില്ലിലിറ്റർ ആൽക്കഹോൾ കണ്ടെത്തിയതായി ഡോക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം.Kerala High Court മദ്യപിച്ച് കാറോടിച്ച് മറ്റൊരു കാറിൽ കൂട്ടിയിടിച്ച് യാത്രക്കാർക്ക് അപകടം വരുത്തിവെച്ചതായി More
 
മദ്യപിച്ച് വാഹനം ഓടിക്കൽ, സെക്ഷൻ 185 എ ചുമത്താൻ ബ്രീത്ത് അനലൈസർ ടെസ്റ്റോ ബ്ലഡ് ടെസ്റ്റോ നടത്തിയിരിക്കണമെന്ന് കേരള ഹൈക്കോടതി

Kerala High Court
മദ്യപിച്ച് വാഹനം ഓടിച്ച് അപകടം വരുത്തിവെയ്ക്കുന്ന കേസുകളിൽ മോട്ടോർ വാഹന നിയമത്തിലെ അനുച്ഛേദം 185 എ ചുമത്തണമെങ്കിൽ ബ്രീത്ത് അനലൈസർ ടെസ്റ്റ് വഴിയോ രക്തപരിശോധന വഴിയോ ഡ്രൈവർ അമിതമായി മദ്യപിച്ചിട്ടുണ്ടെന്ന് തെളിയിച്ചിരിക്കണം എന്ന് കേരള ഹൈക്കോടതി വിധി. കൂടാതെ, അപകടകരമായി ഡ്രൈവ് ചെയ്തു എന്ന കുറ്റം ചുമത്തപ്പെട്ടയാളുടെ രക്തത്തിൽ 30 മില്ലിഗ്രാം/100 മില്ലിലിറ്റർ ആൽക്കഹോൾ കണ്ടെത്തിയതായി ഡോക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം.Kerala High Court

മദ്യപിച്ച് കാറോടിച്ച് മറ്റൊരു കാറിൽ കൂട്ടിയിടിച്ച് യാത്രക്കാർക്ക് അപകടം വരുത്തിവെച്ചതായി ആരോപിക്കുന്ന ഒരു കേസിൽ കാർഡ്രൈവർക്കെ തിരെയുള്ള കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. വൈദ്യ പരിശോധനാ റിപ്പോർട്ടിൽ “ഡ്രൈവറെ മദ്യം മണക്കുന്നുണ്ടായിരുന്നു” എന്നാണ് എഴുതി വെച്ചിരുന്നത്. ഡ്രൈവർ മദ്യപിച്ചിരുന്നു എന്ന് തെളിയിക്കാൻ ആധാരമായ രേഖകൾ ഒന്നും ഉണ്ടായിരുന്നില്ല. ബ്ലഡ് ടെസ്റ്റോ ബ്രീത്ത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധനയോ നടത്തിയിരുന്നില്ല.

ഡ്രങ്കൺ ഡ്രൈവിങ്ങ് കേസുകളിൽ കുറ്റം തെളിയിക്കാൻ വൈദ്യ പരിശോധന നിർബന്ധമാണെന്ന് കോടതി ഓർമിപ്പിച്ചു. അതില്ലാതെ സെക്ഷൻ 185 എ ചുമത്താനാവില്ല. മോട്ടോർ വാഹന നിയമത്തിലെ അനുച്ഛേദം 185 എ പ്രകാരം കുറ്റം ചുമത്തപ്പെട്ടാൽ ആദ്യതവണ ആറുമാസം വരെ തടവും പതിനായിരം രൂപ വരെ പിഴയും അഥവാ രണ്ടും കൂടെയും, രണ്ടാമത്തെ തവണ രണ്ടുവർഷം വരെ തടവും പതിനയ്യായിരം രൂപ പിഴയും അല്ലെങ്കിൽ രണ്ടും കൂടെയും ശിക്ഷ ലഭിക്കാൻ ഇടയുണ്ട്.