Movie prime

സിദ്ദിഖ് കാപ്പനുവേണ്ടി കേരള പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയിൽ

Siddique Kappan കുടുംബാംഗങ്ങളും അഭിഭാഷകരുമായി വെർച്വൽ മീറ്റിങ്ങിലൂടെ സംവദിക്കാൻ മലയാളി പത്രപ്രവർത്തകൻ സിദ്ദിഖ് കാപ്പന് അവസരം നൽകാനുള്ള ഇടക്കാല ഉത്തരവ് നൽകണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയെ സമീപിച്ചു. ഹത്രാസിൽ 19 വയസ്സുള്ള ദളിത് പെൺകുട്ടി കൂട്ട ബലാൽസംഗത്തിനിരയായതിനെ തുടർന്ന്, പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ നേരിൽ കാണാൻ പോകുമ്പോഴാണ് മലയാളി പത്രപ്രവർത്തകനായ സിദ്ദിഖ് കാപ്പനെ യു പി പൊലീസ് അറസ്റ്റ് ചെയ്തത്. സിദ്ദിഖ് കാപ്പൻ്റെ മോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹേബിയസ് കോർപ്പസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. മധുര ജയിലിൽ More
 
സിദ്ദിഖ് കാപ്പനുവേണ്ടി കേരള പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയിൽ

Siddique Kappan

കുടുംബാംഗങ്ങളും അഭിഭാഷകരുമായി വെർച്വൽ മീറ്റിങ്ങിലൂടെ സംവദിക്കാൻ മലയാളി പത്രപ്രവർത്തകൻ സിദ്ദിഖ് കാപ്പന് അവസരം നൽകാനുള്ള ഇടക്കാല ഉത്തരവ് നൽകണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയെ സമീപിച്ചു.

ഹത്രാസിൽ 19 വയസ്സുള്ള ദളിത് പെൺകുട്ടി കൂട്ട ബലാൽസംഗത്തിനിരയായതിനെ തുടർന്ന്, പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ നേരിൽ കാണാൻ പോകുമ്പോഴാണ് മലയാളി പത്രപ്രവർത്തകനായ സിദ്ദിഖ് കാപ്പനെ യു പി പൊലീസ് അറസ്റ്റ് ചെയ്തത്.

സിദ്ദിഖ് കാപ്പൻ്റെ മോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹേബിയസ് കോർപ്പസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. മധുര ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പനെ കാണാൻ അദ്ദേഹത്തിൻ്റെ അഭിഭാഷകർക്ക് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അനുമതി നിഷേധിച്ചിരുന്നു. അഭിഭാഷകന് കേസിൽ ഹാജരാവാനുള്ള വക്കാലത്ത് ഒപ്പിടാൻ പോലും സിദ്ദിഖ് കാപ്പന് അനുമതി നൽകാത്തതും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഭരണഘടനാപരമായ എല്ലാ അവകാശങ്ങളുടേയും ലംഘനമാണ് നടന്നിട്ടുള്ളതെന്നും അഭിഭാഷകനെ കാണാൻ പോലും അനുവദിക്കാത്തത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും പത്രപ്രവർത്തക യൂണിയൻ ആരോപിക്കുന്നു. താത്കാലിക ജയിലിൽ സിദ്ദിഖ് കാപ്പൻ്റെ ജീവന് സുരക്ഷയില്ല. പ്രമേഹ രോഗിയായ അദ്ദേഹത്തിന് മരുന്നും ഭക്ഷണവും കിട്ടുന്നുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്.

രോഗിയായ അദ്ദേഹത്തിൻ്റെ കുടുംബമുള്ളത് കേരളത്തിലാണ്. കോവിഡ് കാരണം അവർക്ക് ജയിലിൽ വന്ന് അദ്ദേഹത്തെ കാണാനാവുന്നില്ല. കാപ്പൻ്റെ ആരോഗ്യ കാര്യത്തിൽ പത്രപ്രവർത്തക സമൂഹവും കുടുംബവുമെല്ലാം ആശങ്കയിലാണ്. അതുകൊണ്ട് വീഡിയോ കോൺഫറൻസ് വഴി അദ്ദേഹവുമായി നിരന്തരം ബന്ധപ്പെടാൻ കുടുംബത്തേയും അഭിഭാഷകരെയും അനുവദിക്കണം എന്ന ആവശ്യമാണ് കോടതിയിൽ ഉന്നയിച്ചിട്ടുള്ളത്.