Movie prime

കൺവേർഷൻ തെറാപ്പി നിരോധിക്കണം; ക്വിയർ ഗ്രൂപ്പുകൾ ഹൈക്കോടതിയിൽ

നിയമവിരുദ്ധവും അശാസ്ത്രീയവും ആയ കൺവേർഷൻ തെറാപ്പി നിരോധിക്കണം എന്ന ആവശ്യമുന്നയിച്ച് സംസ്ഥാനത്തെ Queer ഗ്രൂപ്പുകൾ ഹൈക്കോടതിയെ സമീപിച്ചു. ഗേ, ലെസ്ബിയൻ, ബൈസെക്ഷ്വൽ, ട്രാൻസ്ജൻഡർ ഉൾപ്പെടെയുള്ള ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളുടെ കൂട്ടായ്മയായ ക്വിയറളയാണ് ഇതുസംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. കേരളത്തിലെ സൈക്യാട്രിസ്റ്റുകൾക്കും സൈക്കോളജിസ്റ്റുകൾക്കും എൽജിബിടി വിഭാഗങ്ങളുടെ പ്രശ്നങ്ങളിൽ എങ്ങിനെ ഇടപെടണം എന്ന് അറിയില്ലെന്നും അവരിൽ പലരും ഇത്തരം പ്രശ്നങ്ങളെ മാനസിക രോഗവും വൈകൃതവുമായി കണ്ട് കൺവേർഷൻ തെറാപ്പിയിലൂടെ ചികിത്സിച്ച് ഭേദമാക്കാൻ നോക്കുന്നവരാണെന്നും ഹർജിക്കാർ ആരോപിക്കുന്നു.ലോക്ഡൗൺ കാലത്ത് ഇതു More
 
കൺവേർഷൻ തെറാപ്പി നിരോധിക്കണം; ക്വിയർ ഗ്രൂപ്പുകൾ ഹൈക്കോടതിയിൽ

നിയമവിരുദ്ധവും അശാസ്ത്രീയവും ആയ കൺവേർഷൻ തെറാപ്പി നിരോധിക്കണം എന്ന ആവശ്യമുന്നയിച്ച് സംസ്ഥാനത്തെ Queer ഗ്രൂപ്പുകൾ ഹൈക്കോടതിയെ സമീപിച്ചു. ഗേ, ലെസ്ബിയൻ, ബൈസെക്ഷ്വൽ, ട്രാൻസ്ജൻഡർ ഉൾപ്പെടെയുള്ള ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളുടെ കൂട്ടായ്മയായ ക്വിയറളയാണ് ഇതുസംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്.

കേരളത്തിലെ സൈക്യാട്രിസ്റ്റുകൾക്കും സൈക്കോളജിസ്റ്റുകൾക്കും എൽജിബിടി വിഭാഗങ്ങളുടെ പ്രശ്‌നങ്ങളിൽ എങ്ങിനെ ഇടപെടണം എന്ന് അറിയില്ലെന്നും അവരിൽ പലരും ഇത്തരം പ്രശ്നങ്ങളെ മാനസിക രോഗവും വൈകൃതവുമായി കണ്ട് കൺവേർഷൻ തെറാപ്പിയിലൂടെ ചികിത്സിച്ച് ഭേദമാക്കാൻ നോക്കുന്നവരാണെന്നും ഹർജിക്കാർ ആരോപിക്കുന്നു.
ലോക്ഡൗൺ കാലത്ത് ഇതു സംബന്ധിച്ച് ഒട്ടേറെ പരാതികൾ ഉയർന്നുവന്നിരുന്നു.

കൺവേർഷൻ തെറാപ്പി നിരോധിക്കണം; ക്വിയർ ഗ്രൂപ്പുകൾ ഹൈക്കോടതിയിൽ

കോവിഡ് കാലത്ത് എൽജിബിടി വിഭാഗങ്ങൾ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ഇത്തരക്കാരെ കുടുംബാംഗങ്ങൾ കൺവേർഷൻ തെറാപ്പിക്ക് നിർബന്ധപൂർവം വിധേയമാക്കുകയാണ്. ക്രൂരമായി പീഡിപ്പിച്ച്, മാനസിക രോഗത്തിനുള്ള മരുന്നുകൾ നിർബന്ധപൂർവം കഴിപ്പിക്കുന്നു.
കൺവേർഷൻ തെറാപ്പി അപകടകരമാണെന്ന് ചൂണ്ടിക്കാട്ടികേരള സ്റ്റേറ്റ് മെൻ്റൽ ഹെൽത്ത് അതോറിറ്റിക്ക് സംഘടന ഒരു പരാതി നല്കിയിരുന്നു.

കൺവേർഷൻ തെറാപ്പി അനുവദിക്കരുതെന്ന് അതിൽ അഭ്യർഥിച്ചിരുന്നു. ആരോഗ്യ സെക്രട്ടറിക്കും പരാതിയുടെ പകർപ്പ് നൽകിയിരുന്നു. എന്നാൽ യാതൊരു പ്രതികരണവും ഇല്ലാത്തതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ക്വിയറള ബോർഡ് അംഗം രാജശ്രീ രാജു പറഞ്ഞു.

മാർച്ചിൽ ലോക്ഡൗൺ ആരംഭിച്ചതു മുതൽ കൺവേർഷൻ തെറാപ്പിയെ കുറിച്ച് സംസ്ഥാനത്തുടനീളം ഉയർന്നുവന്ന പരാതികളാണ് കോടതിയെ സമീപിക്കാൻ ഇടയാക്കിയതെന്ന് ബന്ധപ്പെട്ടവർ പറയുന്നു. കൺവേർഷൻ തെറാപ്പിക്ക് ഇരയായി എന്ന് പരക്കേ ആരോപിക്കപ്പെട്ട, അഞ്ജന ഹരീഷ് എന്ന യുവതിയുടെ മരണത്തിന് അഞ്ചു മാസത്തിനു ശേഷമാണ് ചികിത്സ നിരോധിക്കണം എന്ന ആവശ്യം കോടതിയുടെ മുൻപിലെത്തുന്നത്. ഹൈക്കോടതി ഒക്ടോബർ 28-ന് ഹർജി പരിഗണിക്കും.