Movie prime

ശമ്പളം പിടിച്ചുവെക്കൽ ഓർഡിനൻസിന് ഗവർണറുടെ അനുമതി

അടിയന്തിര സാഹചര്യങ്ങളിൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിൽ ഒരു ഭാഗം മാറ്റിവെക്കാൻ സർക്കാറിന് അധികാരം നല്കുന്ന ഓർഡിനൻസിന് ഗവർണറുടെ അനുമതി ലഭിച്ചു. കേരള ഡിസാസ്റ്റർ ആൻ്റ് പബ്ലിക് ഹെൽത്ത് എമർജൻസി സ്പെഷ്യൽ പ്രൊവിഷൻ ഓർഡിനൻസിനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നല്കിയത്. ഇതോടെ ദുരന്തങ്ങൾ, പകർച്ചവ്യാധികൾ എന്നിവ ഉണ്ടാകുന്ന ഘട്ടങ്ങളിൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിൻ്റെ 25 ശതമാനം വരെ പിടിച്ചു വെയ്ക്കാൻ സർക്കാറിനാവും. ദുരന്ത നിവാരണ നിയമമോ പകർച്ചവ്യാധി നിയമമോ പ്രകാരം ശമ്പളം മാറ്റിവെക്കാൻ ആവില്ല More
 
അടിയന്തിര സാഹചര്യങ്ങളിൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിൽ ഒരു ഭാഗം മാറ്റിവെക്കാൻ സർക്കാറിന് അധികാരം നല്‌കുന്ന ഓർഡിനൻസിന് ഗവർണറുടെ അനുമതി ലഭിച്ചു. കേരള ഡിസാസ്റ്റർ ആൻ്റ് പബ്ലിക് ഹെൽത്ത് എമർജൻസി സ്പെഷ്യൽ പ്രൊവിഷൻ ഓർഡിനൻസിനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നല്കിയത്.
ഇതോടെ ദുരന്തങ്ങൾ, പകർച്ചവ്യാധികൾ എന്നിവ ഉണ്ടാകുന്ന ഘട്ടങ്ങളിൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിൻ്റെ 25 ശതമാനം വരെ പിടിച്ചു വെയ്ക്കാൻ സർക്കാറിനാവും.
ദുരന്ത നിവാരണ നിയമമോ പകർച്ചവ്യാധി നിയമമോ പ്രകാരം ശമ്പളം മാറ്റിവെക്കാൻ ആവില്ല എന്ന ഹൈക്കോടതി ഉത്തരവിനെ മറകടക്കാനാണ് സർക്കാർ ഓർഡിനൻസ് ഇറക്കിയത്. ഇതു പ്രകാരം മാറ്റിവെക്കുന്ന തുക എങ്ങനെ തിരിച്ചു നല്കുമെന്ന് ആറുമാസത്തിനകം തീരുമാനിച്ചാൽ മതിയാവും.