in ,

ആശങ്കകൾക്കിടയിൽ അനുഷ്ഠിക്കപ്പെട്ട പൊങ്കാല ചെയ്തതെന്തെന്ന് നാം അറിയാനിരിക്കുന്നതേയുള്ളൂ 

വൃണപ്പെടുന്ന മതവികാരങ്ങളുടെ പലപല ന്യായീകരണങ്ങൾ നിരത്താനുണ്ടായേക്കും. രോഗം പരത്തുന്ന വൈറസുകളെക്കാളും ഭയപ്പെടേണ്ടത് വികാരം പടർത്തുന്ന വൈറസുകളെ തന്നെയാകാം. എങ്കിലും, രോഗങ്ങൾക്കു മുമ്പിൽ ശാസ്ത്രീയ സമീപനങ്ങളാണ് ഭരണകൂടങ്ങൾ കൈക്കൊള്ളേണ്ടത്. പകർച്ചവ്യാധികളുടെ പശ്ചാത്തലത്തിൽ ജനങ്ങൾ കൂടിച്ചേരാനിടയുള്ള സാധ്യതകളെയെല്ലാം പരമാവധി ഒഴിവാക്കുകയായിരുന്നു വേണ്ടത്. രോഗലക്ഷണമുള്ളവർ അവിടെ പോകരുതെന്ന് ഭക്തരോട് ആവശ്യപ്പെട്ടിട്ട് കാര്യമില്ല. ഭക്തിയുടെ ലഹരിയിൽ കാഴ്ച നഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗവും. മനുഷ്യർ മരിച്ചുവീഴുന്നതിലും വലുതാണ് നടുറോട്ടിലെ പെണ്ണുങ്ങളുടെ കഞ്ഞിവെപ്പെന്ന് പുരോഗമന കേരളം പ്രഖ്യാപിച്ചത് അപഹാസ്യമാണ്. പൊറുക്കപ്പെടാൻ പാടില്ലാത്തതാണ്  

ശ്രദ്ധേയമായി സുരേഷ് കുറ്റിപ്പുറത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്  

പകർച്ചാസ്വഭാവം കാണിക്കുന്ന മഹാരോഗത്തിനു മുന്നിൽ അമൃതാനന്ദമയിയെന്ന ആൾദൈവം കാണിച്ച യുക്തിബോധത്തെ ട്രോളുകയല്ല, അഭിനന്ദിക്കുകയാണ് വേണ്ടത്. ഹസ്തദാനങ്ങളും ആലിംഗനങ്ങളുംവേണ്ട,ഞാൻ നിസ്സഹായയാണ്. ആ മനുഷ്യദൈവം ഭക്തരോട് പറഞ്ഞുവെക്കുന്നതിതാണ്.വത്തിക്കാനിൽ വിശ്വാസികളുടെ കൂടിച്ചേരൽ ഒഴിവാക്കാൻ ഞായറാഴ്ചയിലെ പ്രാർത്ഥനാ ചടങ്ങ് ലൈവ്സ്ട്രീം ചെയ്താണ് മാർപ്പാപ്പ ശാസ്ത്രബോധത്തെ സ്വീകരിച്ചത്.

 

 

ഹോളി ആഘോഷങ്ങൾ റദ്ദാക്കിയതായ് പലയിടങ്ങളിൽനിന്നും വാർത്തകൾ വരുന്നുണ്ട്.ലോകം അതീവ ജാഗ്രതയിലാണ്.ആൾദൈവങ്ങൾ പോലും നിലപാടുകൾ സ്വീകരിക്കുമ്പോൾ, കേരളത്തിൽ ആറ്റുകാൽ ദേവിയുടെ പൊങ്കാല തടസ്സമില്ലാതെ നടത്തുമെന്ന് ഭരണകൂടംതന്നെ പ്രഖ്യാപിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമായിരുന്നു. മറ്റെല്ലാ കാര്യങ്ങളിലും ഉണർന്നു പ്രവർത്തിക്കുന്ന സർക്കാരിന്റെ ആരോഗ്യസംവിധാനങ്ങൾ ഇവിടെ മൗനം പാലിക്കുന്നത് വലിയ അപകടങ്ങളിലേക്കാണ് ജനങ്ങളെ നയിച്ചത്. പൊതുജനങ്ങളുടെ ആരോഗ്യത്തെക്കാൾ പ്രാധാന്യം അവരുടെ ആരാധനകൾക്കാണെന്ന് ഒരു പുരോഗമന സർക്കാർ കരുതുന്നത് തിരുത്തപ്പെടേണ്ടതായിരുന്നു.വൃണപ്പെടുന്ന മതവികാരങ്ങളുടെ പലപല ന്യായീകരണങ്ങൾ നിരത്താനുണ്ടായേക്കും.

രോഗം പരത്തുന്ന വൈറസുകളെക്കാളും ഭയപ്പെടേണ്ടത് വികാരം പടർത്തുന്ന വൈറസുകളെ തന്നെയാകാം.എങ്കിലും, രോഗങ്ങൾക്കു മുമ്പിൽ ശാസ്ത്രീയ സമീപനങ്ങളാണ് ഭരണകൂടങ്ങൾ കൈക്കൊള്ളേണ്ടത്.
പകർച്ചവ്യാധികളുടെ പശ്ചാത്തലത്തിൽ ജനങ്ങൾ കൂടിച്ചേരാനിടയുള്ള സാധ്യതകളെയെല്ലാം പരമാവധി ഒഴിവാക്കുകയായിരുന്നു  വേണ്ടത്. ദൈവം രോഗം മാറ്റുമെന്ന് കരുതി ആരാധനാലയങ്ങളിൽ പ്രാർത്ഥിച്ചു നിൽക്കുന്ന ഭക്തരുടെപോലും ജീവൻ സംരക്ഷിക്കേണ്ട ചുമതല സർക്കാരുകളുടെതാണ്.രോഗലക്ഷണമുള്ളവർ അവിടെ പോകരുതെന്ന് ഭക്തരോട് ആവശ്യപ്പെട്ടിട്ട് കാര്യമില്ല.

ഭക്തിയുടെ ലഹരിയിൽ കാഴ്ച നഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗവും. അതുകൊണ്ട് തന്നെയാണ് സ്വയംരക്ഷക്ക് ആരോഗ്യവകുപ്പ് നൽകുന്ന മാസ്കും ധരിച്ച് അവർ ദേവിയേയും കൈകൂപ്പി നിൽക്കുന്നത്.ദേവിയുടെ നടയിൽ എന്തിനാണ് മുഖകവചമെന്നത് അവരുടെ യുക്തിയിൽ വരുന്ന കാര്യമല്ല.കേരളത്തിൽ കൊറോണ പടരുന്നുവെന്ന ആശങ്കകൾക്കിടയിൽ അനുഷ്ഠിക്കപ്പെട്ട പൊങ്കാലകൾ എന്താണ് ചെയ്തതെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. മനുഷ്യർ മരിച്ചുവീഴുന്നതിലും വലുതാണ്നടുറോട്ടിലെ പെണ്ണുങ്ങളുടെ കഞ്ഞിവെപ്പെന്ന് പുരോഗമന കേരളം പ്രഖ്യാപിച്ചത് അപഹാസ്യമാണ്.പൊറുക്കപ്പെടാൻ പാടില്ലാത്തതാണ്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

കോണ്‍ഗ്രസ്സിന്റെ തകര്‍ച്ച ആഘോഷിക്കാനല്ല, ബിജെപിയുടെ ജനാധിപത്യ കശാപ്പിനെ ചെറുക്കാനാണ് ഉത്സാഹിക്കേണ്ടത്

‘സ്മാര്‍ട്ട് ഇന്‍കുബേറ്റര്‍ ഓഫ് ദി ഇയര്‍’ പുരസ്ക്കാരം മേക്കര്‍വില്ലേജിന്