Movie prime

​സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു

സംസ്ഥാനത്ത് ക്ഷേമ പെന്ഷന് വിതരണം ആരംഭിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. സംസ്ഥാനത്തെ 55 ലക്ഷം ഗുണഭോക്താക്കള്ക്കാണ് 2400 രൂപ വീതം ക്ഷേമ പെന്ഷന് സര്ക്കാര് വിതരണം ചെയ്യുന്നത്. ഇതില് പകുതിയോളം പേര്ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകള് മുഖാന്തിരവും ബാക്കിയുള്ളവര്ക്ക് നേരിട്ട് വീടുകളില് എത്തിക്കുകയുമാണ് ചെയ്യുന്നത്. സംസ്ഥാനത്തെ 1564 സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലാണ് പെന്ഷന് വീടുകളില് എത്തിക്കുന്നത്. ഈ സംഘങ്ങളിലെ 7500 ഓളം ജീവനക്കാരാണ് പെന്ഷന് വിതരണ യജ്ഞത്തില് പങ്കാളികളാവുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില് സുരക്ഷാ മാനദണ്ഡങ്ങൾ പൂര്ണമായും More
 
​സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാനത്തെ 55 ലക്ഷം ഗുണഭോക്താക്കള്‍ക്കാണ് 2400 രൂപ വീതം ക്ഷേമ പെന്‍ഷന്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്.

ഇതില്‍ പകുതിയോളം പേര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മുഖാന്തിരവും ബാക്കിയുള്ളവര്‍ക്ക് നേരിട്ട് വീടുകളില്‍ എത്തിക്കുകയുമാണ് ചെയ്യുന്നത്.

സംസ്ഥാനത്തെ 1564 സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലാണ് പെന്‍ഷന്‍ വീടുകളില്‍ എത്തിക്കുന്നത്. ഈ സംഘങ്ങളിലെ 7500 ഓളം ജീവനക്കാരാണ് പെന്‍ഷന്‍ വിതരണ യജ്ഞത്തില്‍ പങ്കാളികളാവുന്നത്.

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മാനദണ്ഡങ്ങൾ പൂര്‍ണമായും പാലിച്ചു കൊണ്ടാണ് പെന്‍ഷന്‍ വിതരണം. വിതരണം മാര്‍ച്ച്‌ 31 ന് തന്നെ പൂര്‍ത്തീകരിക്കും.

​സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു

സാമൂഹ്യ സുരക്ഷാ പെൻഷൻ പരമാവധി വീടുകളില്‍ എത്തിച്ച് നൽകണമെന്ന നിര്‍ദ്ദേശമാണ് ബന്ധപ്പെട്ട സഹകരണ സംഘങ്ങള്‍ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയിരിക്കുന്നത്. കോവിഡിന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിൽ പോകുവാൻ പ്രയാസമുണ്ടെങ്കിൽ ഭരണ സമിതിയുമായി ചർച്ച ചെയ്ത് പെൻഷൻ വീട്ടിലെത്തിക്കുവാൻ മറ്റു വഴികൾ ആലോചിച്ച് നടപ്പിലാക്കാൻ ശ്രമിക്കും.

മറ്റ് വഴികള്‍ ഒന്നും ഇല്ലാത്ത സാഹചര്യത്തില്‍ മാത്രം പരാതിക്ക് ഇടവരുത്താത്ത രീതിയിൽ പെൻഷൻകാരുടെ ബാങ്കിലുള്ള അക്കൗണ്ടിൽ തുക നിക്ഷേപിക്കും.

പ്രതിസന്ധി കാലത്ത് ജനങ്ങളുടെ കയ്യിൽ തന്നെ പണമെത്തിക്കുക എന്ന സർക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യം നടപ്പിലാക്കാന്‍ സഹകരണ മേഖല വലിയ പരിശ്രമമാണ് നടത്തുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.​