Movie prime

കിം കി ഡുക്ക് ക്യാമറാ കാലത്തെ പ്രണയം

Kim Ki-duk അന്തരിച്ച കൊറിയൻ സംവിധായകൻ കിം കി ഡുക്കിൻ്റെ സിനിമകളെ പഠന വിധേയമാക്കുന്ന ഗവേഷണ ഗ്രന്ഥം പുറത്തിറങ്ങി.പുസ്തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷൻ്റെ ഭാഗമായ ഈ ചലച്ചിത്ര ഗ്രന്ഥം രചിച്ചിരിക്കുന്നത് ഡോ. ഷൂബ കെ എസ്സ് ആണ്. Kim Ki-duk കിം കി ഡുക്ക് സിനിമകളിലെ അഞ്ച് ദൃശ്യചിത്രങ്ങളെ (Visual Painting) വിശകലനം ചെയ്തുകൊണ്ട് സംസ്കാരം, ദേശീയത, പൗരത്വം, പ്രണയം, അക്രമം, മൗനം, സ്ത്രീ, പരിസ്ഥിതി, ബുദ്ധമതം, മുതലാളിത്തം, ദളിത് ജീവിതം, ടൂറിസം, ജൈവകൃഷി, സൈബർ സ്ഥലം More
 
കിം കി ഡുക്ക് ക്യാമറാ കാലത്തെ പ്രണയം

Kim Ki-duk

അന്തരിച്ച കൊറിയൻ സംവിധായകൻ കിം കി ഡുക്കിൻ്റെ സിനിമകളെ പഠന വിധേയമാക്കുന്ന ഗവേഷണ ഗ്രന്ഥം പുറത്തിറങ്ങി.പുസ്തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷൻ്റെ ഭാഗമായ ഈ ചലച്ചിത്ര ഗ്രന്ഥം രചിച്ചിരിക്കുന്നത് ഡോ. ഷൂബ കെ എസ്സ് ആണ്. Kim Ki-duk

കിം കി ഡുക്ക് സിനിമകളിലെ അഞ്ച് ദൃശ്യചിത്രങ്ങളെ (Visual Painting) വിശകലനം ചെയ്തുകൊണ്ട് സംസ്കാരം, ദേശീയത, പൗരത്വം, പ്രണയം, അക്രമം, മൗനം, സ്ത്രീ, പരിസ്ഥിതി, ബുദ്ധമതം, മുതലാളിത്തം, ദളിത് ജീവിതം, ടൂറിസം, ജൈവകൃഷി, സൈബർ സ്ഥലം തുടങ്ങിയ പ്രമേയങ്ങളാണ് പുസ്തകം ചർച്ച ചെയ്യുന്നത്. പ്രണയം, പ്രസവം, നിറം, അക്രമം, മൗനം, ക്യാമറ, ചിത്രരചന തുടങ്ങിയവയുടെ ചിഹ്ന സാധ്യതകളെക്കുറിച്ചും ആഖ്യാന സവിശേഷതകളെക്കുറിച്ചും രചനകൾ അന്വേഷിക്കുന്നു.

ജലത്തിൽ മുങ്ങുമ്പോൾ ജീവശ്വാസത്തിനു വേണ്ടിയുള്ള അവസാന പിടച്ചിലാണ് കിം കി ഡുക് സിനിമകളിലെ പ്രണയം എന്ന് രചയിതാവ് പറയുന്നു. ആക്രിസാധനങ്ങൾ പോലെ വലിച്ചെറിഞ്ഞ ജീവിതത്തിലേയ്ക്ക് അത് മനുഷ്യരെ തട്ടിക്കൊണ്ട് പോകുന്നു.

സ്ത്രീക്ക് മതവും മുതലാളിത്തവും നൽകിയ വിശുദ്ധ പദവികളുടെ വൻ സൗധങ്ങൾ പൊളിച്ചു നീക്കുകയാണ് കിം കി ഡുക്ക് ചെയ്തത്. കഠിനമായി പ്രണയിക്കുന്ന, പകരം വീട്ടുന്ന കൊലപാതകങ്ങൾ ചെയ്യുന്ന സ്ത്രീകളെയാണ് അദ്ദേഹത്തിൻ്റെ സിനിമകളിൽ കാണാൻ കഴിയുന്നത്. അത്തരത്തിൽ വ്യക്തിത്വമുള്ള സ്ത്രീകളെയാണ് അദ്ദേഹം ഉയർത്തിക്കൊണ്ടു വന്നത്.

മനുഷ്യനെ ചതച്ചരയ്ക്കാനുള്ള ആയുധങ്ങൾ ആയി തൊഴിലുപകരണങ്ങൾ മാറുന്ന കാലത്ത് അവ പ്രണയ ചിഹ്നങ്ങളായി മാറുന്നത് കിം കി ഡുക്ക് ചിത്രങ്ങളുടെ സവിശേഷതയാണ്.

ക്യാമറാകാലത്തെ, ഡിജിറ്റൽ സാമ്പത്തിക വികസനകാലത്തെ രാഷ്ട്രീയ പ്രതിസന്ധികളെ മനുഷ്യശരീരം മാധ്യമമാക്കി ദൃശ്യ ചിത്രരചനകളാക്കുകയായിരുന്നു അദ്ദേഹം. പ്രണയം പിടച്ചിലും പ്രതിരോധവുമായി മാറുന്നു.

കിം കി ഡുക്കുമായുള്ള ദീർഘമായ അഭിമുഖത്തിൻ്റെ പരിഭാഷയും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആത്മ ബുക്സ് ആണ് പ്രസാധകർ. വിതരണം പുസ്തകലോകം.