Movie prime

ചെറുകിട സ്വകാര്യ ആശുപത്രികളിൽ കൂടി വാക്സിൻ ലഭ്യമാക്കണമെന്ന് കെപിഎച്ച്എ

 

സംസ്ഥാനത്ത്  കൊവിഡ് മൂന്നാം തരം​ഗത്തിന്റെ പടിവാതിക്കൽ നിൽക്കെ സംസ്ഥാനത്തെ ​ഗുരുതരമായ ആശങ്ക പരിഹരിക്കാൻ സംസ്ഥാനത്തെ മുഴുവൻ ചെറുകിട സ്വകാര്യ ആശുപത്രികളിൽ കൂടി വാക്സിൻ ലഭ്യമാക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഹുസൈൻ കോയ തങ്ങൾ ആവശ്യപ്പെട്ടു.

സ്വകാര്യ ആശുപത്രികളിൽ കൂടെ വാക്സിൻ ലഭ്യമാക്കി സംസ്ഥാനത്ത് 100% വാക്സിനേഷന് വേ​ഗതലഭ്യമാക്കണം. നേരത്തെ സ്വകാര്യ ആശുപത്രികളിൽ  വാക്സിൻ ലഭ്യമാക്കിയിരുന്നെങ്കിലും ഇപ്പോൾ അത് ലഭ്യമാക്കുന്നില്ല. സിറം ഇൻസ്റ്റിറ്റ്യൂട്ട് വരെ 3000 ഡോസിൽ കൂടുൽ വാക്സിൻ എടുത്താലേ വാക്സിൻ നൽകൂ എന്നാണ് ഇപ്പോൾ പറയുന്നത്. വാക്സിന് വേണ്ടി പണം മുൻകൂറായി നൽകിയിട്ടും തരാത്തത് കാരണം സംഘടന സുപ്രീം കോടതിയിൽ കേസ് നൽകിയതായും ഹുസൈൻ കോയ തങ്ങൾ പറഞ്ഞു.

കേരളം പോലെയുള്ള സംസ്ഥാനത്ത് വൻകിട ആശുപത്രികൾക്ക് മാത്രമാണ് ഇപ്പോൾ വാക്സിൻ ലഭിക്കുന്നത്. ​ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ ആളുകൾ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കുന്നവർക്ക് കൂടെ ലഭ്യമാക്കാനായാലേ വളരെ വേ​ഗത്തിൽ 100 % പേർക്ക് വാക്സിൻ ലഭിക്കുകയുള്ളൂ. എന്നാൽ വാക്സിൻ കിട്ടുന്ന കാര്യത്തിൽ സർക്കാരുകൾ അലംഭാവം കാട്ടുകയാണെന്നും ഹസ്സൻ കോയ തങ്ങൾ പറഞ്ഞു. വാക്സിന് ആദ്യം ഉണ്ടായിരുന്ന താൽപര്യം വാക്സിൻ ചലഞ്ചിലൂടെ ധനസമാഹരണം നടത്തിയ ശേഷം ഇപ്പോൾ സർക്കാരിന് കൂടുതൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ അലംഭാവം കാരണം സ്വകാര്യ മേഖലക്ക് മാറ്റിവെച്ച 25% വാക്‌സിൻ കേരളത്തിന് നഷ്ടപെടുത്തരുതെന്നും തങ്ങൾ പറഞ്ഞു. 

വാർത്താ സമ്മേളനത്തിൽ സെക്രട്ടറി ഡോ. ബെനവൻ ജോസഫ്, ട്രഷറർ ഡോ. ഇ.കെ. രാമചന്ദ്രൻ,  ​ഗവേണിം​ഗ് ബോർഡ് അം​ഗം ഡോ. അൻവർ അലി തുടങ്ങിയവരും സംസാരിച്ചു.