Movie prime

ബഹിരാകാശ മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോള സാധ്യതകള്‍ തുറന്ന് കെഎസ് യുഎം- സിഎന്‍ഇഎസ് സഹകരണം

തിരുവനന്തപുരം: സ്റ്റാര്ട്ടപ്പുകള്ക്കും കേരളത്തില് ബഹിരാകാശ വ്യവസായ-ഗവേഷണ മേഖലയില് പ്രവര്ത്തിക്കുന്നവര്ക്കും മികച്ച അവസരങ്ങള് നല്കി ബഹിരാകാശ സാങ്കേതികവിദ്യയില് സഹകരിക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാര്ട്ടപ് മിഷനും ‘കണക്ട് ബൈ സിഎന്ഇഎസ്’ സംരംഭത്തിലൂടെ ഫ്രഞ്ച് ബഹിരാകാശ ഏജന്സിയായ സിഎന്ഇഎസും കരാറിലേര്പ്പെട്ടു. ലോകത്തില് ബഹിരാകാശ ഗവേഷണവും വ്യവസായവും ഏറ്റവുമധികം വികസിച്ചിട്ടുള്ള രാജ്യങ്ങളിലൊന്നായ ഫ്രാന്സിന്റെ സാങ്കേതികവിദ്യ ഇന്ത്യയിലെയും കേരളത്തിലെയും സംരംഭകര്ക്ക് പ്രാപ്യമാകുന്നതിനും ഇന്ത്യയിലെ സ്റ്റാര്ട്ടപ്പുകള്ക്ക് വളര്ച്ചയ്ക്കുള്ള അന്തരീക്ഷം ഒരുക്കുന്നതിനും ഉല്പന്നവിപണി വികസിപ്പിക്കുന്നതിനും ഈ കരാറിലൂടെ സാധിക്കും. ഈ മേഖലയിലെ സാങ്കേതികവിദ്യയും പരിഹാരമാര്ഗങ്ങളും ഉപയോഗിച്ച് More
 
ബഹിരാകാശ മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോള സാധ്യതകള്‍ തുറന്ന്  കെഎസ് യുഎം- സിഎന്‍ഇഎസ് സഹകരണം
തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകള്‍ക്കും കേരളത്തില്‍ ബഹിരാകാശ വ്യവസായ-ഗവേഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും മികച്ച അവസരങ്ങള്‍ നല്‍കി ബഹിരാകാശ സാങ്കേതികവിദ്യയില്‍ സഹകരിക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാര്‍ട്ടപ് മിഷനും ‘കണക്ട് ബൈ സിഎന്‍ഇഎസ്’ സംരംഭത്തിലൂടെ ഫ്രഞ്ച് ബഹിരാകാശ ഏജന്‍സിയായ സിഎന്‍ഇഎസും കരാറിലേര്‍പ്പെട്ടു.

ലോകത്തില്‍ ബഹിരാകാശ ഗവേഷണവും വ്യവസായവും ഏറ്റവുമധികം വികസിച്ചിട്ടുള്ള രാജ്യങ്ങളിലൊന്നായ ഫ്രാന്‍സിന്‍റെ സാങ്കേതികവിദ്യ ഇന്ത്യയിലെയും കേരളത്തിലെയും സംരംഭകര്‍ക്ക് പ്രാപ്യമാകുന്നതിനും ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളര്‍ച്ചയ്ക്കുള്ള അന്തരീക്ഷം ഒരുക്കുന്നതിനും ഉല്പന്നവിപണി വികസിപ്പിക്കുന്നതിനും ഈ കരാറിലൂടെ സാധിക്കും.

ഈ മേഖലയിലെ സാങ്കേതികവിദ്യയും പരിഹാരമാര്‍ഗങ്ങളും ഉപയോഗിച്ച് നൂതന ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും രൂപം നല്‍കുന്നതിനായി ഫ്രഞ്ച് ബഹിരാകാശ ഏജന്‍സി 2018ല്‍ ആവിഷ്കരിച്ച ‘കണക്ട് ബൈ സിഎന്‍ഇഎസ്’ എന്ന സംരംഭത്തില്‍ പങ്കാളികളാകാനും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം ലഭിക്കും.

സഹകരണത്തിനുള്ള ലെറ്റര്‍ ഓഫ് ഇന്‍റന്‍റില്‍ കെഎസ് യുഎം സിഇഒ ഡോ സജി ഗോപിനാഥും സിഎന്‍ഇഎസ് ഇന്നൊവേഷന്‍, ആപ്ലിക്കേഷന്‍സ് ആന്‍ഡ് സയന്‍സസ് വിഭാഗം ഡയറക്ടര്‍ ഡോ. ഗില്‍സ് റാബിനും ഒപ്പുവച്ചു.

ഇരു രാജ്യങ്ങളുടെയും ബഹിരാകാശ ഗവേഷണ മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പങ്കാളിത്തം നല്‍കി കൂടുതല്‍ വളര്‍ച്ച കൈവരിക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും ‘കണക്ട് ബൈ സിഎന്‍ഇഎസ്’ സംരംഭത്തിലൂടെ സിഎന്‍ഇഎസും കെഎസ് യുഎം സഹകരിക്കുക. കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ബഹിരാകാശ ഡേറ്റ അനലിറ്റിക്സിലും ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിലും അവസരം നല്‍കാനായി കെഎസ് യുഎം ഐഎസ്ആര്‍ഒയുടെയും എയര്‍ബസ് ബിസ്ലാബിന്‍റെയും സഹകരണത്തോടെ സ്പെയ്സ് ടെക്നോളജി ആപ്ലിക്കേഷന്‍ ഡവലപ്മെന്‍റ് ഇക്കോസിസ്റ്റം (സ്റ്റെയ്ഡ്) എന്ന സംരംഭത്തിന് രണ്ടു മാസം മുമ്പ് രൂപം നല്‍കിയിരുന്നു. ഇതിലെ സൗകര്യങ്ങളും സേവനവും പ്രയോജനപ്പെടുത്താനും സിഎന്‍ഇഎസിന്‍റെ പങ്കാളികളുടെ സഹകരണം ഉറപ്പാക്കാനും കരാറിലൂടെ കഴിയും. ബഹിരാകാശ സാങ്കേതികവിദ്യാ പ്രദര്‍ശനങ്ങള്‍, നിക്ഷേപക സമ്മേളനങ്ങള്‍, ഉപഭോക്തൃ സമ്മേളനങ്ങള്‍ എന്നിങ്ങനെ സിഎന്‍ഇഎസിന്‍റെ വിവിധ വേദികളില്‍ പങ്കെടുക്കാനുള്ള അവസരവും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കും. സ്റ്റെയ്ഡിലും തിരുവനന്തപുരത്തെ നാനോ സ്പേസ് പാര്‍ക്കിലുമുള്ള കമ്പനികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനും കഴിയും.

ഫ്രഞ്ച് കമ്പനികളുമായി നേരിട്ടു മത്സരിക്കില്ലെന്ന ഉപാധിയില്‍ സ്റ്റെയ്ഡിലെ കമ്പനികള്‍ക്ക് തങ്ങളുടെ ഉല്പന്നങ്ങള്‍ ഫ്രാന്‍സില്‍ വിറ്റഴിക്കാനും അവിടെനിന്ന് നിക്ഷേപം നേടാനുമാവും. തിരുവനന്തപുരത്ത് ഐഎസ്ആര്‍ഒ-യ്ക്കും വിഎസ്എസിയ്ക്കും ഉല്പന്നങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനികളുമായി നേരിട്ടു ബന്ധപ്പെടാന്‍ ഫ്രാന്‍സിലെ സ്ഥാപനങ്ങള്‍ക്കും കഴിയും. നാനോ സ്പേസ് പാര്‍ക്കിലെ സൗകര്യങ്ങളും സിഎന്‍ഇഎസിന് ഉപയോഗിക്കാം.

വിവരവും വിജ്ഞാനവും പങ്കുവയ്ക്കുന്നതിനുള്ള ആഗോള പങ്കാളിയായി കെഎസ് യുഎം സിഎന്‍ഇഎസിനെ അംഗീകരിക്കുന്നതിനൊപ്പം തന്നെ സ്റ്റെയ്ഡ് ശൃംഖലയിലെ സ്ഥാപനങ്ങളുമായി വ്യാപാര സഹകരണം സിഎന്‍ഇഎസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. പുത്തന്‍ ഫ്രഞ്ച്-ഇന്ത്യന്‍ സംരംഭകരുമായും സ്റ്റാര്‍ട്ടപ്പുകളുമായുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇവയെ വിദഗ്ധര്‍, ക്ലസ്റ്ററുകള്‍, ഇന്‍കുബേറ്ററുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുടെ ശൃംഖലയുമായി സിഎന്‍ഇഎസ് ബന്ധിപ്പിക്കും.