Movie prime

കെ എസ് യു എം സീഡിംഗ് കേരള വെള്ളിയാഴ്ച മുതൽ

രാജ്യത്തെ സ്റ്റാര്ട്ടപ് മേഖലയിലെ പ്രമുഖര് അണിനിരക്കുന്ന കേരള സ്റ്റാര്ട്ടപ് മിഷന്റെ (കെഎസ്യുഎം) ദ്വിദിന നിക്ഷേപക സംഗമമായ ‘സീഡിംഗ് കേരള’യുടെ അഞ്ചാം പതിപ്പിന് ഫെബ്രുവരി 7 വെള്ളിയാഴ്ച തിരിതെളിയും. നിക്ഷേപക സാധ്യതകള് തേടുന്ന സംഗമത്തിന്റെ ഉദ്ഘാടനം ഇന്ഫോസിസ് സഹ സ്ഥാപകന് ക്രിസ് ഗോപാലകൃഷ്ണന് നിര്വ്വഹിക്കും. കൊച്ചി മാരിയറ്റ് ഹോട്ടല് വേദിയാകുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനത്തില് സംസ്ഥാന ഐടി- ഇലക്ട്രോണിക്സ് വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി എം ശിവശങ്കര് ഐഎഎസ്, കെഎസ്യുഎം സിഇഒ ഡോ. സജി ഗോപിനാഥ് തുടങ്ങിയവര് പങ്കെടുക്കും. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട More
 
കെ എസ് യു എം സീഡിംഗ് കേരള വെള്ളിയാഴ്ച മുതൽ

രാജ്യത്തെ സ്റ്റാര്‍ട്ടപ് മേഖലയിലെ പ്രമുഖര്‍ അണിനിരക്കുന്ന കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ (കെഎസ്യുഎം) ദ്വിദിന നിക്ഷേപക സംഗമമായ ‘സീഡിംഗ് കേരള’യുടെ അഞ്ചാം പതിപ്പിന് ഫെബ്രുവരി 7 വെള്ളിയാഴ്ച തിരിതെളിയും. നിക്ഷേപക സാധ്യതകള്‍ തേടുന്ന സംഗമത്തിന്‍റെ ഉദ്ഘാടനം ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ നിര്‍വ്വഹിക്കും.

കൊച്ചി മാരിയറ്റ് ഹോട്ടല്‍ വേദിയാകുന്ന സമ്മേളനത്തിന്‍റെ ഉദ്ഘാടനത്തില്‍ സംസ്ഥാന ഐടി- ഇലക്ട്രോണിക്സ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസ്, കെഎസ്യുഎം സിഇഒ ഡോ. സജി ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുക്കും.

സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട എണ്‍പത് സ്റ്റാര്‍ട്ടപ് സംരംഭങ്ങളും ഇരുന്നൂന് നിക്ഷേപക വിദഗ്ധരും പങ്കെടുക്കുന്ന സമ്മേളനം നിക്ഷേപകരും സംരംഭകരുമായുള്ള ചര്‍ച്ചകള്‍ക്കും സ്റ്റാര്‍ട്ടപ്പുകളുടെ ആശയാവതരണങ്ങള്‍ക്കും വിവിധ ബിസിനസ് മാതൃകകളുടെ വിശകലനത്തിനും സാക്ഷ്യംവഹിക്കും. ദേശീയ മത്സരത്തിലൂടെ തിരഞ്ഞെടുത്ത മുപ്പത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകരുമായി സംവദിക്കുന്നതിന് ‘ഇന്‍വെസ്റ്റര്‍ കഫേ’ ഇതോടൊപ്പം നടത്തുന്നുണ്ട്.

നിക്ഷേപക അവബോധം, നിക്ഷേപക അവസരങ്ങള്‍, നിക്ഷേപക തന്ത്രം, സഹനിക്ഷേപക അവസരങ്ങള്‍, എയ്ഞ്ചല്‍ നിക്ഷേപവും അനുബന്ധ അപായസാധ്യതകളും മനസ്സിലാക്കല്‍ എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കുന്നതിനു പുറമേ നാഷണല്‍ എയ്ഞ്ചല്‍ ഗ്രൂപ്പില്‍ പ്രതിനിധികളെ പങ്കാളികളാക്കുന്നതിനും മുന്‍നിര നിക്ഷേപകരുമായി ബന്ധം സൃഷ്ടിക്കുന്നതിനും സംസ്ഥാനത്തെ നിക്ഷേപ ശേഷിയുള്ളവരുടെ ശൃംഖല സൃഷ്ടിക്കുന്നതിനും സീഡിംഗ് കേരള ലക്ഷ്യമിടുന്നുണ്ട്.

‘സ്റ്റാര്‍ട്ടപ് സ്റ്റുഡിയോ: ധനസമാഹരണം’ എന്ന വിഷയത്തില്‍ ശില്‍പശാലയ്ക്കും ‘എന്‍റെ സംരംഭത്തിന്‍റെ പ്രഥമ ഘട്ടം: പ്രശ്നങ്ങളും പാഠങ്ങളും’, ‘2020 ലും മുന്നോട്ടും എവിടെ നിക്ഷേപിക്കം’, വനിതാ സംരംഭകത്വത്തിലൂടെ സമ്പദ്വ്യവസ്ഥയ്ക്ക് ഊന്നല്‍ നല്‍കുന്നതിനുള്ള അവസരങ്ങള്‍’, തുടങ്ങിയ വിഷയങ്ങളിലെ ചര്‍ച്ചകള്‍ക്കും പ്രമുഖര്‍ നേതൃത്വം നല്‍കും.

എയ്ഞ്ചല്‍ ഇന്‍വെസ്റ്റിംഗ് മാസ്റ്റര്‍ ക്ലാസ്, ലീഡ് എയ്ഞ്ചല്‍ മാസ്റ്റര്‍ ക്ലാസ്, സ്റ്റാര്‍ട്ടപ്പ് പിച്ചുകള്‍, ഐപിഒ റൗണ്ട് ടേബിള്‍, യൂണികോണ്‍ കമ്പനികളിലെ ആദ്യ നിക്ഷേപകരുമായുള്ള ചര്‍ച്ച, റിമാര്‍ക്കബിള്‍ ബിസിനസ് കേസ് സ്റ്റഡീസ് ഫ്രം കേരള എന്നീ പരിപാടികളാണ് രണ്ട് ദിവസത്തെ സംഗമത്തില്‍ പ്രധാനമായും നടക്കുക.