Movie prime

​​പുരസ്കാര നിറവില്‍ കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകള്‍​​

കേരള സ്റ്റാര്ട്ടപ് മിഷന്റെ (കെഎസ് യുഎം) മേല്നോട്ടത്തിലുള്ള കാര്ഷിക സ്റ്റാര്ട്ടപ്പായ ഫാര്മേഴ്സ് ഫ്രെഷ് സോണ് ലോകത്തിലെ മികച്ച 24 പരിസ്ഥിതി സൗഹൃദ സ്റ്റാര്ട്ടപ്പുകളുടെ പട്ടികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഓണ്ലൈന് കോഡിംഗ് പ്ലാറ്റ്ഫോമായ ഹാക്കര് എര്ത്തുമായി സഹകരിച്ച് ഇന്റല് നടത്തിയ അഖിലേന്ത്യാ ഹാക്ക് ഫ്യുറി2 ഹാക്കത്തോണില് കോഡ് ഓഫ് ഡ്യൂട്ടി ഇന്നൊവേഷന്സ് എന്ന സ്റ്റാര്ട്ടപ് ജേതാവായി. സ്മാര്ട് വെയറബിള്സിനുള്ള ബയോസെന്സിംഗ് സാങ്കേതികവിദ്യ പ്രദാനം ചെയ്യുന്ന സ്റ്റാര്ട്ടപ്പാണ് കോഡ് ഓഫ് ഡ്യൂട്ടി ഇന്നൊവേഷന്സ്. 2019-ലെ യുഎന്ഒ സീഡ് ലോ കാര്ബണ് പുരസ്കാരത്തിനുവേണ്ടിയുള്ള More
 
​​പുരസ്കാര നിറവില്‍ കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകള്‍​​

കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ (കെഎസ് യുഎം) മേല്‍നോട്ടത്തിലുള്ള കാര്‍ഷിക സ്റ്റാര്‍ട്ടപ്പായ ഫാര്‍മേഴ്സ് ഫ്രെഷ് സോണ്‍ ലോകത്തിലെ മികച്ച 24 പരിസ്ഥിതി സൗഹൃദ സ്റ്റാര്‍ട്ടപ്പുകളുടെ പട്ടികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ഓണ്‍ലൈന്‍ കോഡിംഗ് പ്ലാറ്റ്ഫോമായ ഹാക്കര്‍ എര്‍ത്തുമായി സഹകരിച്ച് ഇന്‍റല്‍ നടത്തിയ അഖിലേന്ത്യാ ഹാക്ക് ഫ്യുറി2 ഹാക്കത്തോണില്‍ കോഡ് ഓഫ് ഡ്യൂട്ടി ഇന്നൊവേഷന്‍സ് എന്ന സ്റ്റാര്‍ട്ടപ് ജേതാവായി. സ്മാര്‍ട് വെയറബിള്‍സിനുള്ള ബയോസെന്‍സിംഗ് സാങ്കേതികവിദ്യ പ്രദാനം ചെയ്യുന്ന സ്റ്റാര്‍ട്ടപ്പാണ് കോഡ് ഓഫ് ഡ്യൂട്ടി ഇന്നൊവേഷന്‍സ്.

2019-ലെ യുഎന്‍ഒ സീഡ് ലോ കാര്‍ബണ്‍ പുരസ്കാരത്തിനുവേണ്ടിയുള്ള ഫൈനലിലാണ് ഫാര്‍മേഴ്സ് ഫ്രെഷ് സോണ്‍ ഇടം നേടിയത്. ഫൈനലില്‍ പ്രവേശിച്ച നാല് ഇന്ത്യന്‍ സംരംഭങ്ങളിലൊന്നാണിത്. സുസ്ഥിര വികസനം ലക്ഷ്യമാക്കുന്ന സംരംഭങ്ങള്‍ക്കുള്ള വാര്‍ഷിക പുരസ്കാരമായ സീഡ് യുഎന്‍ഒ വികസിത സമ്പദ്വ്യവസ്ഥയില്‍ പ്രകൃതി സൗഹാര്‍ദ്ദമായ നൂതന സ്റ്റാര്‍ട്ടപ്പുകളെ പ്രാദേശികതലത്തില്‍നിന്നുതന്നെയാണ് തെരഞ്ഞെടുക്കുന്നത്. ഗ്രാമങ്ങളിലെ കര്‍ഷകരെ നഗരപ്രദേശങ്ങളിലെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുകയാണ് ഫാര്‍മേഴ്സ് ഫ്രെഷ് സോണ്‍ ചെയ്യുന്നത്.

അയ്യായിരത്തോളം സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്ത ഹാക്ക്ഫ്യുറി2 ഹാക്കത്തോണില്‍ 50 ടീമുകളുടെ ചുരുക്കപ്പട്ടികയില്‍ നിന്നാണ് കോഡ് ഓഫ് ഡ്യൂട്ടി ഇന്നൊവേഷന്‍സ് ഒന്നാം സ്ഥാനം നേടിയത്. ഈ 50 സ്റ്റാര്‍ട്ടപ്പുകളില്‍നിന്ന് 16 ടീമുകളെ തെരഞ്ഞെടുത്ത് ഒക്ടോബര്‍ 21 ന് ഐഐഎസ്സി ബെംഗളൂരുവില്‍ പ്രത്യേക മത്സരം സംഘടിപ്പിച്ചിരുന്നു. ഐഐടികളിലും സ്റ്റാര്‍ട്ടപ് കമ്പനികളിലുമുള്ള സംരംഭങ്ങള്‍ ഈ ചുരുക്കപ്പട്ടികയില്‍ പെട്ടിരുന്നു.

ആമസോണ്‍, സെയില്‍ഫോഴ്സ്, ഇന്‍റല്‍, സിഎസ്ഐആര്‍, ടിസിഎസ് എന്നിവിടങ്ങളിലെ വിദഗ്ധരായിരുന്നു സമിതിയിലുണ്ടായിരുന്നത്. നിര്‍മ്മിതബുദ്ധിയില്‍ അധിഷ്ഠിതമായതും കൈയില്‍ ധരിക്കാവുന്നതുമായ ബാന്‍ഡുകള്‍ക്കുവേണ്ട എലിക്സിര്‍ വയര്‍ലെസ് സാങ്കേതികവിദ്യയാണ് കോഡ് ഓഫ് ഡ്യൂട്ടി ഇന്നൊവേഷന്‍സ് വികസിപ്പിച്ചത്.

പരിശീലിപ്പിച്ചെടുക്കുന്ന ആംഗ്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന ഈ സാങ്കേതികവിദ്യ ആപ്പിള്‍വാച്ച്, ഫിറ്റ്ബിറ്റ് തുടങ്ങിയ വെയറബിള്‍സില്‍ ഉപയോഗിക്കാന്‍ കഴിയും.