Movie prime

നിങ്ങൾ തന്നെ വാർത്തയുണ്ടാക്കി നിങ്ങൾ തന്നെ കൊടുക്കുന്നു, ഒരു മര്യാദയൊക്കെ വേണ്ടേ… മാധ്യമപ്രവർത്തകരോട് തട്ടിക്കേറി കെ വി തോമസ്

KV Thomas കോൺഗ്രസ് വിടുന്നതായും സി പി എമ്മിനോട് അടുക്കുന്നതായും അടിക്കടി റിപ്പോർട്ടുകൾ പുറത്തു വരുന്ന സാഹചര്യത്തിൽ അതേപ്പറ്റി ചോദിച്ച മാധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. നിങ്ങൾ തന്നെ വാർത്തയുണ്ടാക്കി നിങ്ങൾ തന്നെ കൊടുക്കുകയാണെന്ന് അദ്ദേഹം മാധ്യമങ്ങളെ കുറ്റപ്പെടുത്തി. അതിനനുസരിച്ച് മറുപടി പറയുന്നത് നടക്കുന്ന കാര്യമല്ല. ഒരു മര്യാദയൊക്കെ വേണ്ടേ. സോണിയാ ഗാന്ധിയുടെ നിർദേശപ്രകാരം കേന്ദ്രനേതൃത്വത്തെ കാണാൻ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് കെ വി തോമസ് മാധ്യമങ്ങളോട് കയർത്ത് സംസാരിച്ചത്.KV Thomas More
 
നിങ്ങൾ തന്നെ വാർത്തയുണ്ടാക്കി നിങ്ങൾ തന്നെ കൊടുക്കുന്നു, ഒരു മര്യാദയൊക്കെ വേണ്ടേ… മാധ്യമപ്രവർത്തകരോട് തട്ടിക്കേറി കെ വി തോമസ്

KV Thomas
കോൺഗ്രസ് വിടുന്നതായും സി പി എമ്മിനോട് അടുക്കുന്നതായും അടിക്കടി റിപ്പോർട്ടുകൾ പുറത്തു വരുന്ന സാഹചര്യത്തിൽ അതേപ്പറ്റി ചോദിച്ച മാധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. നിങ്ങൾ തന്നെ വാർത്തയുണ്ടാക്കി നിങ്ങൾ തന്നെ കൊടുക്കുകയാണെന്ന് അദ്ദേഹം മാധ്യമങ്ങളെ കുറ്റപ്പെടുത്തി. അതിനനുസരിച്ച് മറുപടി പറയുന്നത് നടക്കുന്ന കാര്യമല്ല. ഒരു മര്യാദയൊക്കെ വേണ്ടേ. സോണിയാ ഗാന്ധിയുടെ നിർദേശപ്രകാരം കേന്ദ്രനേതൃത്വത്തെ കാണാൻ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് കെ വി തോമസ് മാധ്യമങ്ങളോട് കയർത്ത് സംസാരിച്ചത്.KV Thomas

ഇന്നലെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നേരിട്ട് വിളിച്ചതോടെ നിലപാടിൽ താൻ അയവ് വരുത്തുകയാണ് എന്ന പ്രതീതി അദ്ദേഹം സൃഷ്ടിച്ചിരുന്നു. ഇന്ന് വിളിച്ചിരുന്ന പത്രസമ്മേളനം റദ്ദാക്കുകയും ചെയ്തു.

സോണിയ പറഞ്ഞാൽ താൻ പിന്നെ മറ്റുകാര്യങ്ങളൊന്നും ചിന്തിക്കില്ലെന്നാണ് ഇന്നലെ അദ്ദേഹം പറഞ്ഞത്. താൻ ഇതുവരെ സ്ഥാനങ്ങൾ ഒന്നും ചോദിച്ചിട്ടില്ല. വൈകാരികമായ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്ന കാര്യങ്ങളാണ് നിത്യവും പ്രചരിപ്പിക്കുന്നത്. ചില കാര്യങ്ങൾ തുറന്നു പറയാൻ ആഗ്രഹിച്ചിരുന്നു. സോണിയ വിളിച്ച സാഹചര്യത്തിൽ മറ്റൊന്നും പറയാനില്ല.

കൊച്ചി കോർപ്പറേഷനിൽ എഴുപത്തിനാല് ഡിവിഷൻ ഉണ്ടായിട്ട് ഒരു ഡിവിഷനിൽ പോലും തൻ്റെ അഭിപ്രായം മാനിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായില്ലെന്ന് നേരത്തേ അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ജന്മനാട്ടിലെ സ്ഥാനാർഥി നിർണയത്തിൽ പോലും തൻ്റെ അഭിപ്രായം അവർ കണക്കിലെടുത്തില്ല.

കോൺഗ്രസ്സിനൊപ്പം നിന്നാണ് പ്രൊഫസർ കെ വി തോമസ് ജീവിതത്തിൽ എല്ലാം നേടിയത് എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പ്രതികരിച്ചത്.
എം എൽ എയും എം പിയും സംസ്ഥാന മന്ത്രിയും കേന്ദ്ര മന്ത്രിയും ഡിസിസി പ്രസിഡൻ്റും ഒക്കെ ആയത് കോൺഗ്രസ്സിനൊപ്പം നിന്നാണ്. അദ്ദേഹം എൽ ഡി എഫിനൊപ്പം പോകുമെന്ന് കോൺഗ്രസ്സുകാർ കരുതുന്നില്ല. താനുൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർ ആദരിക്കുന്ന വ്യക്തിയാണ് കെ വി തോമസെന്നും ചെന്നിത്തല പറഞ്ഞിരുന്നു.