Movie prime

ലേറ്റ് ലത്തീഫ് ‘ ഡിജിറ്റല്‍ കാമ്പെയ്‌നുമായി എല്‍ ആന്റ് ടി മ്യൂച്വല്‍ ഫണ്ട്

Late Lateef ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീമുകളില് (ഇ എല് എസ് എസ്) നേരത്തേയുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കാന് ‘ലേറ്റ് ലത്തീഫ് ‘ ഡിജിറ്റല് കാമ്പെയ്നുമായി എല് ആന്റ് ടി മ്യൂച്വല് ഫണ്ട്. നിക്ഷേപം പോലെ ദൈനംദിന ജീവിതത്തിലെ നിര്ണായക തീരുമാനങ്ങള് നീട്ടിവെച്ചാല് ഉണ്ടാകാവുന്ന പ്രശ്നങ്ങളെപ്പറ്റി ബോധവത്കരിക്കുകയാണ് ലക്ഷ്യം. ടാക്സ് സേവിങ്ങ് സ്കീമിനെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനൊപ്പം ഡിജിറ്റല് കാമ്പെയ്നിലൂടെ മില്ലനിയല്സ് ഉള്പ്പെടെ വലിയൊരു വിഭാഗം ഉപയോക്താക്കളിലേക്ക് കടന്നുചെല്ലാനും ശ്രമിക്കുന്നു. Late Lateef സുപ്രധാന തീരുമാനങ്ങള് പോലും അവസാന നിമിഷത്തേക്ക് More
 
ലേറ്റ് ലത്തീഫ് ‘ ഡിജിറ്റല്‍ കാമ്പെയ്‌നുമായി എല്‍ ആന്റ് ടി മ്യൂച്വല്‍ ഫണ്ട്

Late Lateef
ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീമുകളില്‍ (ഇ എല്‍ എസ് എസ്) നേരത്തേയുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ ‘ലേറ്റ് ലത്തീഫ് ‘ ഡിജിറ്റല്‍ കാമ്പെയ്‌നുമായി എല്‍ ആന്റ് ടി മ്യൂച്വല്‍ ഫണ്ട്. നിക്ഷേപം പോലെ ദൈനംദിന ജീവിതത്തിലെ നിര്‍ണായക തീരുമാനങ്ങള്‍ നീട്ടിവെച്ചാല്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങളെപ്പറ്റി ബോധവത്കരിക്കുകയാണ് ലക്ഷ്യം. ടാക്‌സ് സേവിങ്ങ് സ്‌കീമിനെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനൊപ്പം ഡിജിറ്റല്‍ കാമ്പെയ്‌നിലൂടെ മില്ലനിയല്‍സ് ഉള്‍പ്പെടെ വലിയൊരു വിഭാഗം ഉപയോക്താക്കളിലേക്ക് കടന്നുചെല്ലാനും ശ്രമിക്കുന്നു. Late Lateef 

സുപ്രധാന തീരുമാനങ്ങള്‍ പോലും അവസാന നിമിഷത്തേക്ക് മാറ്റിവെയ്ക്കുന്ന ശരാശരി മനുഷ്യരുടെ മനോഭാവത്തില്‍ മാറ്റം വരുത്താനാണ്
‘ലേറ്റ് ലത്തീഫ് ‘ കാമ്പെയ്‌നിലൂടെ ശ്രമിക്കുന്നതെന്ന് എല്‍ ആന്റ് ടി മ്യൂച്വല്‍ ഫണ്ട് സിഇഒ കൈലാഷ് കുല്‍ക്കര്‍ണി പറഞ്ഞു. ‘ഇ എല്‍ എസ് എസ് പോലുള്ള ടാക്‌സ് സേവിങ്ങ് സ്‌കീമുകളില്‍ ശരിയായ സമയത്ത് നിക്ഷേപിക്കേണ്ടത് പ്രധാനമാണ്.
കൃത്യസമയത്ത് പ്രവര്‍ത്തിച്ചില്ലെങ്കില്‍ അതിന്റേതായ ഭവിഷ്യത്തുണ്ടാകും.നികുതി ലാഭത്തിന് മാത്രമല്ല, ദീര്‍ഘകാലത്തേക്കുള്ള സമ്പത്ത് ഉത്പാദനത്തിനും പറ്റിയ മികച്ച ഉത്പന്നമാണ് ഇ എല്‍ എസ് എസ്. 2020 മാര്‍ച്ചിലെ 26,000-ത്തില്‍ നിന്ന് 2021 ജനുവരി ആയപ്പോള്‍ സെന്‍സെക്‌സ് 50,000 ആയി ഉയര്‍ന്നു. സ്റ്റോക്ക് വിലയിലെ ഇത്തരം കുതിച്ചുചാട്ടത്തിന്റെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ചിട്ടയായ നിക്ഷേപം ശീലമാക്കണം.’ യുട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റര്‍, ലിങ്ക്ഡ് ഇന്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലും സ്പോട്ടിഫൈ, ഗാന തുടങ്ങിയ ഓഡിയോ ആപ്പുകളിലും ഡിജിറ്റല്‍ പരസ്യ രൂപത്തിലും കാമ്പെയ്ന്‍ നടത്തുന്നുണ്ട്.

എല്‍ ആന്റ് ടി ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് ലിമിറ്റഡ്

എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ എല്‍ ആന്‍ഡ് ടി ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് ലിമിറ്റഡ് രൂപീകരിക്കുന്നത് 1996 ഏപ്രില്‍ 25-നാണ്. 2021 ഫെബ്രുവരി 28-ലെ കണക്കനുസരിച്ച് 70,350 കോടി രൂപയാണ് മാനേജ്‌മെന്റിന് കീഴിലുള്ള അറ്റ ആസ്തി(നെറ്റ് അസറ്റ്‌സ് അണ്ടര്‍ മാനേജ്മെന്റ്-എ യു എം) അസറ്റ് ക്ലാസുകളിലുടനീളം മികച്ച നിക്ഷേപ മൂല്യദാതാവായി മാറുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. വ്യത്യസ്ത ഉപയോക്താക്കളെ പ്രതിബദ്ധതയോടെ പരിപാലിക്കുന്നതിനും മൂല്യങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് മുന്‍തൂക്കം നല്‍കുന്നത്. 12 ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി സ്‌കീമുകള്‍, 12 ഓപ്പണ്‍ എന്‍ഡഡ് ഡെറ്റ് / ഫിക്‌സഡ് ഇന്‍കം സ്‌കീമുകള്‍, 5 ഹൈബ്രിഡ് സ്‌കീമുകള്‍, 9 ക്ലോസ് എന്‍ഡഡ് സ്‌കീമുകള്‍ ഉള്‍പ്പെടെ 38 ഫണ്ടുകളാണ് ഉള്ളത്. കരുത്തുറ്റ അടിത്തറയിലേ സമ്പത്ത് കെട്ടിപ്പടുക്കാനാകൂ എന്ന വിശ്വാസമാണ് കമ്പനിയെ മുന്നോട്ട് നയിക്കുന്നത്. എല്‍ ആന്റ് ടി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നവര്‍ ദീര്‍ഘകാലത്തേക്കുള്ള സന്തോഷത്തിലാണ്