Movie prime

‘ഡിസൈൻ ഇൻ ഇന്ത്യ’: ഫോൺ രൂപകൽപ്പന ചെയ്യാൻ ലാവ വിദ്യാർത്ഥികളെയും പ്രൊഫഷണലുകളെയും ക്ഷണിക്കുന്നു

Lava പുറത്തിറക്കാന് പോകുന്ന സ്മാർട്ട്ഫോണിനായി ലാവ ‘ഡിസൈൻ ഇൻ ഇന്ത്യ’ മത്സരം പ്രഖ്യാപിച്ചു. ഫോൺ രൂപകൽപ്പന ചെയ്യാൻ ലാവ വിദ്യാർത്ഥികളെയും പ്രൊഫഷണലുകളെയും ക്ഷണിച്ചുകൊണ്ടുള്ള പരിപാടിയാണ് ‘ഡിസൈൻ ഇൻ ഇന്ത്യ’. Lava ബിടെക്, ബിഇ, ബി.ഡെഎസ്, എം.ഡെഎസ് സ്ട്രീമിലുള്ള വിദ്യാര്ത്ഥികള്ക്കും പ്രൊഫഷണലുകള്ക്കും മത്സരത്തിന് അപേക്ഷിക്കാം. മൂന്ന് ഘട്ടങ്ങളിലായായിരിക്കും മത്സരം നടക്കുക. ആശയം അവതരിപ്പിക്കല്, പ്രോട്ടോടൈപ്പ് നിര്മ്മിക്കല്, ജൂറിക്ക് മുന്നിലുള്ള അവതരണം എന്നീ മൂന്ന് ഘട്ടങ്ങളാണ് ഉള്ളത്. ലാവയുടെ ചീഫ് മാനുഫാക്ചറിംഗ് ഓഫീസർ സഞ്ജീവ് അഗർവാൾ ജഡ്ജിംഗ് പാനലിനെ നയിക്കും. More
 
‘ഡിസൈൻ ഇൻ ഇന്ത്യ’: ഫോൺ രൂപകൽപ്പന ചെയ്യാൻ ലാവ വിദ്യാർത്ഥികളെയും പ്രൊഫഷണലുകളെയും ക്ഷണിക്കുന്നു

Lava

പുറത്തിറക്കാന്‍ പോകുന്ന സ്മാർട്ട്‌ഫോണിനായി ലാവ ‘ഡിസൈൻ ഇൻ ഇന്ത്യ’ മത്സരം പ്രഖ്യാപിച്ചു. ഫോൺ രൂപകൽപ്പന ചെയ്യാൻ ലാവ വിദ്യാർത്ഥികളെയും പ്രൊഫഷണലുകളെയും ക്ഷണിച്ചുകൊണ്ടുള്ള പരിപാടിയാണ് ‘ഡിസൈൻ ഇൻ ഇന്ത്യ’. Lava

ബിടെക്, ബിഇ, ബി.ഡെഎസ്, എം.ഡെഎസ് സ്ട്രീമിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും മത്സരത്തിന് അപേക്ഷിക്കാം. മൂന്ന് ഘട്ടങ്ങളിലായായിരിക്കും മത്സരം നടക്കുക. ആശയം അവതരിപ്പിക്കല്‍, പ്രോട്ടോടൈപ്പ് നിര്‍മ്മിക്കല്‍, ജൂറിക്ക് മുന്നിലുള്ള അവതരണം എന്നീ മൂന്ന് ഘട്ടങ്ങളാണ് ഉള്ളത്. ലാവയുടെ ചീഫ് മാനുഫാക്ചറിംഗ് ഓഫീസർ സഞ്ജീവ് അഗർവാൾ ജഡ്ജിംഗ് പാനലിനെ നയിക്കും. മത്സര വേളയിൽ പങ്കെടുക്കുന്നവർക്ക് ലാവയുടെ ഡിസൈൻ ടീമിൽ നിന്ന് സഹായം ലഭിക്കും.

ആദ്യ മൂന്ന് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ടീമുകള്‍ക്ക് 50,000, 25,000, 15,000 രൂപ വീതം പാരിതോഷികവും കൂടാതെ കമ്പനിയില്‍ ജോലിയും നല്‍കും.

മത്സരത്തിനുള്ള രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. ജൂലൈ 9 വരെ അപേക്ഷിക്കാം.

മറ്റ് ഇന്ത്യൻ ഫോൺ കമ്പനികളായ മൈക്രോമാക്സ്, കാർബൺ എന്നിവയ്ക്കൊപ്പം വിപണിയില്‍ സജീവമാകാനാണ് ലാവയുടെ ശ്രമം. വിപണിയിൽ വലിയ തോതിൽ ആധിപത്യം പുലർത്തുന്ന ചൈനീസ് സ്മാർട്ട്‌ഫോണുകൾക്ക് പകരം ഉപയോക്താക്കള്‍ ഇന്ത്യൻ ബദൽ മാർഗങ്ങൾ തേടുന്ന അവസരത്തിലാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. ചൈനീസ്‌ സ്മാര്‍ട്ട്‌ഫോണുകളുടെ വരവോടെ വിപണിയില്‍ സാന്നിധ്യമറിയിക്കാന്‍ പാടുപെട്ടിരുന്ന ഈ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് ഇപ്പോള്‍ കിട്ടിയിരിക്കുന്നത് നല്ലൊരു അവസരമാണ്.