in ,

എല്‍ജിയുടെ ഫ്ലാഗ്ഷിപ് ഫോണ്‍ ‘വെല്‍വെറ്റ്’ വരുന്നു

എല്‍ജി തങ്ങളുടെ ഫ്ലാഗ്ഷിപ് ഫോണായ ‘വെല്‍വെറ്റ്’ അടുത്ത മാസം പുറത്തിറാക്കാനൊരുങ്ങുന്നു. കമ്പനിയുടെ യുട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിലാണ് ഫോണിനെക്കുറിച്ചുള്ള പരിമിതമായ വിവരങ്ങളുള്ളത്. 

ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 765 പ്രോസസ്സറോട് കൂടിയ ഫോണിന് 5ജി കണക്ടിവിറ്റി ഉണ്ടായിരിക്കും. പിന്നില്‍ മൂന്ന് ക്യാമറയും മുന്നില്‍ ഒരു ക്യാമറയും ഉണ്ടെങ്കിലും എത്ര മെഗാപിക്സല്‍ എന്ന് വ്യക്തമല്ല. 3.5എംഎം ഓഡിയോ ജാക്കും ഫോണില്‍ ഉണ്ട്. 

വെള്ള, പച്ച, കറുപ്പ്,ചുവപ്പ് എന്നീ നാല് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. ഇടത് വശത്ത്‌ മൂന്ന് ബട്ടണും വലത് വശത്ത് ഒരു ബട്ടണുമുണ്ട് ഫോണില്‍. അടുത്ത മാസം പതിനഞ്ചിന് ദക്ഷിണ കൊറിയയിലെ സിയോളില്‍ ഫോണ്‍ പുറത്തിറക്കും. 

നിലവിലെ ഇതേ ഗണത്തില്‍ വരുന്ന ഫോണുകളെക്കാളും വില കുറവായിരിക്കും വെല്‍വെറ്റിന് എന്നാണ് സൂചന. കഴിഞ്ഞ 20 കാല്‍ പാദങ്ങളിലും കമ്പനി നഷ്ടത്തിലാണോടുന്നത്. വെല്‍വെറ്റ് കമ്പനിക്ക് ലാഭമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.  

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

കോഴമാണിക്ക് സ്മാരകം നിർമിച്ചതിൻ്റെ തുടർച്ചയാണ് നയപരമായ ഈ ചുവടുമാറ്റം

മതമേതായാലും മാസ്കാണ് മുഖ്യം