Movie prime

സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട 5 ഭക്ഷണങ്ങൾ

 

ഓരോ സ്ത്രീയും ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ മിക്ക സ്ത്രീകളും അവരുടെ ഭക്ഷണത്തെ കുറിച്ചോ ആരോഗ്യത്തെ കുറിച്ചോ വേണ്ടത്ര ശ്രദ്ധ നൽകാറില്ല. സ്ത്രീകൾ അവരുടെ  ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില പ്രധാനപ്പെട്ട ഭക്ഷണങ്ങളുണ്ട്. ഇത്തരം  ഭക്ഷണങ്ങൾ സ്ത്രീകളുടെ  മൊത്തത്തിലുള്ള ആരോഗ്യത്തിന് മാത്രമല്ല, നിരവധി രോഗങ്ങളിൽ നിന്ന്  സംരക്ഷിക്കാനും കൂടിയാണ്.

ചീര

ചീര ആരോഗ്യത്തിന് ഉത്തമായ ഒരു ഭക്ഷണമാണ്. ചീരയിൽ ധാരാളം ധാതുക്കളും വിറ്റാമിനുകളും ഉണ്ട്. മഗ്നീഷ്യത്തിന്റെ കലവറയാണ് ചീര. പ്രീമെൻസ്ട്രൽ സിൻഡ്രോം വരാനുള്ള സാധ്യത കുറയ്ക്കുന്നു. കൂടാതെ, ഇത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നതിനോടപ്പം ആസ്ത്മ കുറയ്ക്കാനും സഹായിക്കുന്നു.

ചണ വിത്തുകൾ

ചണ വിത്തിൽ  ഒമേഗ -3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും  ചണ വിത്തുകൾ വളരെ നല്ലതാണ്. ഇതിൽ ശക്തമായ ആന്റി ഇൻഫ്ലാമേറ്ററി ഗുണങ്ങളുള്ളതിനാൽ, ദിവസവും ചണ വിത്തുകൾ കഴിക്കുന്നത് ആരോഗ്യത്തിന് മികച്ചതാണ്.

ക്രാൻബെറി

ക്രാൻബെറികൾ   രുചികരമായതിനു പുറമേ, ഹൃദ്രോഗം, പല്ലുകൾ നശിക്കൽ, മൂത്രനാളിയിലെ അണുബാധ എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ കഴിയും.  ക്രാൻബെറിയിൽ ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്, അവയുടെ ആന്റിഓക്‌സിഡന്റ്, ആൻറി- ഇൻഫ്ലാമേറ്ററി ഗുണങ്ങൾ നമ്മളെ  നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.

തക്കാളി

മലയാളിയുടെ  അടുക്കളയിൽ മാറ്റി നിർത്താൻ സാധിക്കാത്ത ഒരു പച്ചക്കറിയാണ് തക്കാളി. എന്നാൽ തക്കാളിയുടെ ആരോഗ്യ ഗുണം അത്ര കണ്ട്  ആരും പ്രാധാന്യത്തിൽ എടുക്കാറില്ല. തക്കാളിയിൽ ലൈക്കോപീൻ എന്ന പിഗ്മെന്റ് അടങ്ങിയിരിക്കുന്നതിനാൽ സ്തനാർബുദം ഹൃദ്രോഗം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു.

ഓട്സ്

ഹൃദയാരോഗ്യത്തിന്, ദഹനം മെച്ചപ്പെടുത്താൻ, രക്തസമ്മർദ്ദം നിയന്ത്രിക്കൽ എന്നിവ കൂടാതെ,  പ്രീമെൻസ്ട്രൽ സിൻഡ്രോമുമായി ബന്ധപ്പെട്ട മാനസിക പിരിമുറുക്കം തടയാനും ഓട്സ് സഹായിക്കുന്നു. ഓട്സിൽ അടങ്ങിയിട്ടുള്ള  ഫൈബർ, കൊളസ്ട്രോൾ കുറയ്ക്കാനും ദഹനനാളത്തിന്റെ സുഗമമായ പ്രവർത്തനത്തിനും ഉത്തമമാണ്.