Movie prime

രോഗപ്രതിരോധ ശേഷി, മാനസികാരോഗ്യം എന്നിവയ്‌ക്കായി അശ്വഗന്ധ ചായ

നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ സസ്യമാണ് അശ്വഗന്ധ.നമ്മുടെ ശരീരത്തിലെ വിവിധ അവസ്ഥകളുടെ ലക്ഷണങ്ങളെ നിയന്ത്രിക്കാനും ഇത് വളരെ സഹായകമാണ്. അശ്വഗന്ധ ചായ കുടിക്കുന്നതിലൂടെ ശ്രദ്ധേയമായ ചില ആരോഗ്യ ഗുണങ്ങൾ ഇതാ. Ashwagandha tea പുരാതന ഔഷധ സസ്യമാണ് അശ്വഗന്ധ. ഈ മാന്ത്രിക സസ്യം നമ്മുടെ ആരോഗ്യത്തിന് അത്ഭുതകരമായ ചില ഗുണങ്ങൾ സമ്മാനിക്കുന്നു . മാനസികാരോഗ്യത്തിനും അശ്വഗന്ധ വളരെ ഗുണം ചെയ്യും. ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും. അശ്വഗന്ധയെ ഭക്ഷണത്തിൽ ഉൾപ്പെടുത്താനുള്ള വഴികളെക്കുറിച്ച് പലർക്കും അറിയില്ല. . ചായ കുടിക്കുന്നത് More
 
രോഗപ്രതിരോധ ശേഷി, മാനസികാരോഗ്യം എന്നിവയ്‌ക്കായി അശ്വഗന്ധ ചായ

നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ സസ്യമാണ് അശ്വഗന്ധ.നമ്മുടെ ശരീരത്തിലെ വിവിധ അവസ്ഥകളുടെ ലക്ഷണങ്ങളെ നിയന്ത്രിക്കാനും ഇത് വളരെ സഹായകമാണ്. അശ്വഗന്ധ ചായ കുടിക്കുന്നതിലൂടെ ശ്രദ്ധേയമായ ചില ആരോഗ്യ ഗുണങ്ങൾ ഇതാ. Ashwagandha tea

പുരാതന ഔഷധ സസ്യമാണ് അശ്വഗന്ധ. ഈ മാന്ത്രിക സസ്യം നമ്മുടെ ആരോഗ്യത്തിന് അത്ഭുതകരമായ ചില ഗുണങ്ങൾ സമ്മാനിക്കുന്നു . മാനസികാരോഗ്യത്തിനും അശ്വഗന്ധ വളരെ ഗുണം ചെയ്യും. ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും. അശ്വഗന്ധയെ ഭക്ഷണത്തിൽ ഉൾപ്പെടുത്താനുള്ള വഴികളെക്കുറിച്ച് പലർക്കും അറിയില്ല. . ചായ കുടിക്കുന്നത് നിങ്ങൾ‌ക്ക് ഇഷ്ടമാണെങ്കിൽ‌, ഏറ്റവും എളുപ്പ മാർഗ്ഗം അശ്വഗന്ധ ചായ തയ്യാറാക്കുക എന്നതാണ് . ഈ ചായയുടെ വിവിധ ആരോഗ്യ ഗുണങ്ങളെക്കുറിച്ചും അത് തയ്യാറാക്കുന്ന രീതിയെക്കുറിച്ചും നോക്കാം .

അശ്വഗന്ധ ചായയുടെ ആരോഗ്യ ഗുണങ്ങൾ

രോഗപ്രതിരോധ ശേഷി, മാനസികാരോഗ്യം എന്നിവയ്‌ക്കായി അശ്വഗന്ധ ചായ

1. മാനസികാരോഗ്യത്തിന് വളരെ നല്ലതാണ് : അശ്വഗന്ധയുടെ സഹായത്തോടെ സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു .അതിനാൽ ദിനവും അശ്വഗന്ധ ചായ കുടിക്കുന്നത് നമ്മുടെ ജീവിതത്തിലെ സമ്മർദ്ദവും ഉത്കണ്ഠയും നിയന്ത്രിക്കാൻ സഹായിക്കും.

2. വീക്കം കുറയ്ക്കാൻ സഹായിക്കുന്നു : നിരവധി കാരണങ്ങൾ മൂലം നമ്മുടെ ശരീരത്തിന് വിട്ടുമാറാത്ത വീക്കം, തടിപ്പ് എന്നിവ ഉണ്ടാവാം . അശ്വഗന്ധ ചായ കുടിക്കുന്നത് വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.

3. കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നു : അനാരോഗ്യകരമായ കൊളസ്ട്രോളിന്റെ അളവ് നമ്മുടെ ഹൃദ്രോഗ സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നു. ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ ശരീരത്തിലെ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുവാൻ സാധിക്കും .അതിനാൽ നമ്മുടെ ഭക്ഷണക്രമത്തിൽ അശ്വഗന്ധ ചായ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.
.
4. പ്രമേഹരോഗികൾക്കും അശ്വഗന്ധ ഗുണം ചെയ്യും: ആരോഗ്യമുള്ളവരിലും പ്രമേഹമുള്ളവരിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

5. ശക്തമായ രോഗപ്രതിരോധ ശേഷി കാരണം അസുഖങ്ങൾ വരുന്നത് തടയാൻ സഹായിക്കുന്നു . രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന നിരവധി ഭക്ഷണപാനീയങ്ങൾ നമ്മുക്ക് ചുറ്റുമുണ്ട് അതിൽ പ്രഥമസ്ഥാനീയനാണ് അശ്വഗന്ധ ചായ .

എങ്ങനെയാണ് അശ്വഗന്ധ ചായ തയ്യാറാക്കുന്നതെന്ന് നോക്കാം ?

രോഗപ്രതിരോധ ശേഷി, മാനസികാരോഗ്യം എന്നിവയ്‌ക്കായി അശ്വഗന്ധ ചായ

 

അശ്വഗന്ധ ടീ ബാഗുകളോ , അശ്വഗന്ധ പൊടി അല്ലെങ്കിൽ ഉണങ്ങിയ വേരുകൾ ഉപയോഗിച്ച് നമ്മുക്ക് ചായ തയ്യാറാക്കാം. ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കുക,ഇതിലേക്ക് ഒരു ടീ ബാഗോ , ഒരു വേരോ അല്ലെങ്കിൽ ഒരു സ്പൂൺ പൊടിയോ ചേർത്തുകൊടുക്കാം . കുറഞ്ഞത് 5 മിനിറ്റ് തിളപ്പിക്കുക. പിന്നീട്, സ്റ്റോവ് ഓഫ് ചെയ്ത് നാരങ്ങയോ തേനോ ചേർത്ത് ഉപയോഗിക്കാം . നാരങ്ങയും തേനും നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വളരെ നല്ലതാണ് .

നിങ്ങൾക്ക് എന്തെങ്കിലും ആരോഗ്യപ്രശ്‍നങ്ങൾ ഉണ്ടെങ്കിൽ , കൃത്യമായ അളവ് നോക്കി വേണം അശ്വഗന്ധ ഉപയോഗിക്കാൻ .അത് അറിയാൻ ഡോക്ടറെ സമീപിക്കുക.