Movie prime

ആരോഗ്യം തരും പയറുവർഗ്ഗങ്ങൾ

Beans പയറുവർഗ്ഗങ്ങൾ നമുക്ക് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നവയാണ് .എന്നാൽ ചില സന്ദർഭങ്ങളിൽ നമ്മുടെ ദഹന സംവിധാനത്തിൽ വായു പോലുള്ള ചില പ്രശ്നങ്ങൾക്ക് ഇവ കാരണക്കാരകാറുണ്ടെങ്കിലും ഇതിന്റെ പോഷക ഗുണങ്ങൾ വളരെ വലുതാണ്. അതുകൊണ്ട് തന്നെ നമ്മുടെ ദിവസേനയുള്ള ഭക്ഷണക്രമത്തിൽ പയറുവർഗ്ഗത്തിന്റെ സ്ഥാനം വളരെ വലുതാണ്. പ്രത്യേകിച്ച് നിങ്ങൾ സസ്യഭുക്കാണെങ്കിൽ പയറുവർഗ്ഗങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉള്പെടുതെണ്ടത് വളരെ പ്രധാനമാണ്. പയറുവർഗ്ഗങ്ങളുടെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം . Beans പയറുവർഗ്ഗങ്ങളുടെ ആരോഗ്യ ഗുണങ്ങൾ പയറുവർഗ്ഗങ്ങളിൽ നാരുകളുടെ അംശം കൂടുതലാണ് പയറുവർഗ്ഗങ്ങൾ More
 
ആരോഗ്യം തരും പയറുവർഗ്ഗങ്ങൾ

Beans

പയറുവർഗ്ഗങ്ങൾ നമുക്ക് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നവയാണ് .എന്നാൽ ചില സന്ദർഭങ്ങളിൽ നമ്മുടെ ദഹന സംവിധാനത്തിൽ വായു പോലുള്ള ചില പ്രശ്‍നങ്ങൾക്ക് ഇവ കാരണക്കാരകാറുണ്ടെങ്കിലും ഇതിന്റെ പോഷക ഗുണങ്ങൾ വളരെ വലുതാണ്. അതുകൊണ്ട് തന്നെ നമ്മുടെ ദിവസേനയുള്ള ഭക്ഷണക്രമത്തിൽ പയറുവർഗ്ഗത്തിന്റെ സ്ഥാനം വളരെ വലുതാണ്. പ്രത്യേകിച്ച് നിങ്ങൾ സസ്യഭുക്കാണെങ്കിൽ പയറുവർഗ്ഗങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉള്പെടുതെണ്ടത് വളരെ പ്രധാനമാണ്. പയറുവർഗ്ഗങ്ങളുടെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം . Beans

പയറുവർഗ്ഗങ്ങളുടെ ആരോഗ്യ ഗുണങ്ങൾ

പയറുവർഗ്ഗങ്ങളിൽ നാരുകളുടെ അംശം കൂടുതലാണ്

പയറുവർഗ്ഗങ്ങൾ ഫൈബർറിന്റെ മികച്ച സ്രോതസ്സുകളാണ്. ഒരു കപ്പ് വൻപയറിൽ 11 ഗ്രാം മുതൽ 17 ഗ്രാം വരെ ഫൈബർ അടങ്ങിയിട്ടുണ്ട്. പയറുവർഗ്ഗങ്ങളിൽ ഫൈബർ ധാരാളം അടങ്ങിരിക്കുന്നത് കൊണ്ട് നമ്മുക്ക് കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടാതിരിക്കാൻ ഇത് സഹായിക്കുന്നു. ഭക്ഷണ വേളയിൽ പയറുവർഗ്ഗങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ ഇടനേരങ്ങളിൽ കഴിക്കുന്ന ലഘുഭക്ഷണങ്ങളുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

ആരോഗ്യം തരും പയറുവർഗ്ഗങ്ങൾ

ആന്റിഓക്‌സിഡന്റുകൾ അടങ്ങിയതാണ് പയറുവർഗ്ഗങ്ങൾ

ആന്റിഓക്‌സിഡന്റുകളുള്ള ഭക്ഷണങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ നമ്മുടെ ചിന്തകളിൽ ആദ്യം വരുന്നത് ഇരുണ്ട നിറത്തിലുള്ള ഇലക്കറികൾ , പല നിറങ്ങളിലുള്ള ബെറികൾ എന്നിവയൊക്കെയാണ്. വൻപയർ പോലുള്ള പയർവർഗങ്ങളിൽ ധാരാളം വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. മറ്റേതു ഭക്ഷണത്തെക്കാളും കൂടുതൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഒന്നാണ് പയർവർഗ്ഗങ്ങൾ.

പ്രോട്ടീനുകളുടെ മികച്ച ഉറവിടമാണ് പയർവർഗ്ഗങ്ങൾ

ആരോഗ്യം തരും പയറുവർഗ്ഗങ്ങൾ

ഒരു കപ്പ് ബീൻസിൽ ശരാശരി 15 ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്. ലിമ ബീൻസ്, കിഡ്നി ബീൻസ്, സോയാബീൻസ്, കറുത്ത പയർ എന്നിവ പ്രോട്ടീനുകൾ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളവയാണ്.

ധാരാളം ധാതുക്കൾ അടങ്ങിയിട്ടുണ്ട്

മഗ്നീഷ്യം, ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളിൽ പ്രധാന ഉറവിടമാണ് പയർ വർഗ്ഗങ്ങൾ