Movie prime

ബീഹാർ സെക്രട്ടേറിയറ്റിൽ ജീൻസിനും ടി- ഷർട്ടിനും വിലക്ക്

സെക്രട്ടേറിയറ്റ് ജീവനക്കാർ ജീൻസ്, ടി-ഷർട്ട് എന്നിവ ധരിക്കുന്നത് നിരോധിച്ചുകൊണ്ട് ബീഹാർ സർക്കാർ ഉത്തരവിറക്കി. വിചിത്രമായ ഉത്തരവിൽ ജീവനക്കാർ സൗകര്യപ്രദമായ വസ്ത്രങ്ങൾ ധരിക്കണം എന്ന് എടുത്ത് പറയുന്നുണ്ട്. അതേസമയം സൗകര്യപ്രദമെന്ന് എല്ലാവരും കരുതുന്ന ജീൻസ് പോലുള്ള വസ്ത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരിക്കുന്നു. മാന്യതക്കും അന്തസ്സിനും നിരക്കാത്ത വസ്ത്രങ്ങൾ എന്നാണ് ജീൻസിനെയും ടി- ഷർട്ടിനെയും സർക്കാർ വിലയിരുത്തിയിട്ടുള്ളത്. ” സുഖകരവും മാന്യവും സൗകര്യപ്രദവുമായ ” വസ്ത്രങ്ങൾ ധരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവിൽ ജീൻസും ടി ഷർട്ടും പോലെ ” മാന്യതക്കും അന്തസ്സിനും More
 
ബീഹാർ സെക്രട്ടേറിയറ്റിൽ ജീൻസിനും ടി- ഷർട്ടിനും വിലക്ക്

സെക്രട്ടേറിയറ്റ് ജീവനക്കാർ ജീൻസ്, ടി-ഷർട്ട് എന്നിവ ധരിക്കുന്നത് നിരോധിച്ചുകൊണ്ട് ബീഹാർ സർക്കാർ ഉത്തരവിറക്കി.
വിചിത്രമായ ഉത്തരവിൽ ജീവനക്കാർ സൗകര്യപ്രദമായ വസ്ത്രങ്ങൾ ധരിക്കണം എന്ന് എടുത്ത് പറയുന്നുണ്ട്. അതേസമയം സൗകര്യപ്രദമെന്ന് എല്ലാവരും കരുതുന്ന ജീൻസ് പോലുള്ള വസ്ത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരിക്കുന്നു. മാന്യതക്കും അന്തസ്സിനും നിരക്കാത്ത വസ്ത്രങ്ങൾ എന്നാണ് ജീൻസിനെയും ടി- ഷർട്ടിനെയും സർക്കാർ വിലയിരുത്തിയിട്ടുള്ളത്.

” സുഖകരവും മാന്യവും സൗകര്യപ്രദവുമായ ” വസ്ത്രങ്ങൾ ധരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവിൽ ജീൻസും ടി ഷർട്ടും പോലെ ” മാന്യതക്കും അന്തസ്സിനും നിരക്കാത്ത ” ഇൻഫോർമൽ വസ്ത്രങ്ങൾ ധരിക്കരുത് എന്നാണ് പറയുന്നത്.

ബീഹാർ സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ ജീവനക്കാർക്കിടയിൽ ഇൻഫോർമൽ വസ്ത്രങ്ങൾ ധരിക്കുന്ന പ്രവണത കൂടിവരുന്നതായി കുറ്റപ്പെടുത്തുന്നു. ഓഫീസുകളുടെ അന്തസ്സിനും മാന്യതയ്ക്കും നിരക്കാത്തവിധം കാഷ്വൽ വസ്ത്രങ്ങൾ ധരിച്ച് വരുന്നത് ഒരുതരത്തിലും അനുവദിക്കാനാവില്ല.

അപ്പർ സെക്രട്ടറി ശിവ മഹാദേവ് പ്രസാദിന്റെ പേരിലാണ് ഉത്തരവ് ഇറങ്ങിയിട്ടുള്ളത്. കാലാവസ്ഥക്ക് അനുയോജ്യവും തൊഴിലിന്റെ സ്വഭാവത്തിന് അനുസൃതവുമായ വസ്ത്രങ്ങൾ ധരിച്ചുവേണം ജീവനക്കാർ ഓഫീസിൽ എത്തേണ്ടത് എന്ന് ഉത്തരവ് പറയുന്നു.