Movie prime

ഫോണിന്റെയും ലാപ്‌ടോപ്പിന്റെയും നീല വെളിച്ചം കണ്ണിന് ദോഷമോ ?

Mobile നമ്മളിൽ ഭൂരിഭാഗം ആളുകളും ടെലിവിഷൻ ലാപ്ടോപ്പ് ,സ്മാർട്ട്ഫോൺ തുടങ്ങിയവ ഉപയോഗിക്കുന്നവരാണ് . അതിവേഗ ഇന്റർനെറ്റ്, സോഷ്യൽ മീഡിയ, ജോലി സംബന്ധമായ കാര്യങ്ങൾ എന്നിവ കാരണം നമ്മളെ കൂടുതൽ നേരം ലാപ്ടോപ്പ് , മൊബൈൽ എന്നിവയുടെ മുന്നിൽ പിടിച്ച് ഇരുത്തുമെന്നതിൽ തർക്കമില്ല .അതുകൊണ്ട് തന്നെ നമ്മൾ മണിക്കൂറുകളാണ് ഇവയുടെ സ്ക്രീനെ നോക്കി ഇരിക്കുന്നത്. എന്ത് തന്നെ കാരണമായാലും ദീർഘനേരം ഇവയുടെ സ്ക്രീനിൽ നോക്കിരിക്കുന്നത് നമ്മുടെ കാഴ്ചയ്ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഒട്ടും നല്ലതല്ല . Mobile More
 
ഫോണിന്റെയും ലാപ്‌ടോപ്പിന്റെയും നീല വെളിച്ചം കണ്ണിന്  ദോഷമോ ?

Mobile

നമ്മളിൽ ഭൂരിഭാഗം ആളുകളും ടെലിവിഷൻ ലാപ്ടോപ്പ് ,സ്മാർട്ട്‌ഫോൺ തുടങ്ങിയവ ഉപയോഗിക്കുന്നവരാണ് . അതിവേഗ ഇന്റർനെറ്റ്, സോഷ്യൽ മീഡിയ, ജോലി സംബന്ധമായ കാര്യങ്ങൾ എന്നിവ കാരണം നമ്മളെ കൂടുതൽ നേരം ലാപ്ടോപ്പ് , മൊബൈൽ എന്നിവയുടെ മുന്നിൽ പിടിച്ച് ഇരുത്തുമെന്നതിൽ തർക്കമില്ല .അതുകൊണ്ട് തന്നെ നമ്മൾ മണിക്കൂറുകളാണ് ഇവയുടെ സ്ക്രീനെ നോക്കി ഇരിക്കുന്നത്. എന്ത് തന്നെ കാരണമായാലും ദീർഘനേരം ഇവയുടെ സ്‌ക്രീനിൽ നോക്കിരിക്കുന്നത് നമ്മുടെ കാഴ്ചയ്ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഒട്ടും നല്ലതല്ല . Mobile

നമ്മുടെ കണ്ണുകൾക്ക് കേടുപാടുകൾ വരുത്താൻ കഴിവുള്ള ഒരുതരം നീല വെളിച്ചം ഈ ഉപകരണങ്ങൾ പുറപ്പെടുവിക്കുന്നു. ടോളിഡോ സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനമനുസരിച്ച്, ഈ ഉപകരണങ്ങളിൽ നിന്ന് പുറപ്പെടുവിക്കുന്ന നീലവെളിച്ചം മാക്കുലാര്‍ ഡീജനറേഷന് (macular degeneration) കാരണമാകും, ഇത് കാഴ്ച നഷ്ടപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. റെറ്റിനയുടെ മധ്യഭാഗത്തു കേടുപാടുകൾ സംഭവിക്കുമ്പോഴാണ് മാക്കുലാര്‍ ഡീജനറേഷൻ സംഭവിക്കുന്നത്. ലാപ്‌ടോപ്പുകളുടെയും സ്മാർട്ട്‌ഫോണുകളുടെയും നീല വെളിച്ചം നമ്മുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് നോക്കാം

എന്താണ് നീല വെളിച്ചം?

സൂര്യപ്രകാശം വ്യത്യസ്ത നിറങ്ങളാൽ നിർമ്മിതമാണ്. എന്നാൽ ഈ നിറങ്ങൾ എല്ലാം ഒരുമിച്ച് ചേരുമ്പോൾ നമുക്ക് വെള്ള നിറത്തിലുള്ള പ്രകാശത്തെയാണ് കാണാൻ സാധിക്കുക . ഇവയിൽ ഓരോ നിറത്തിനും വ്യത്യസ്ത തരംഗദൈർഘ്യവും കുറഞ്ഞ ഉർജ്ജവുമാണ് ഉള്ളത് . എന്നാൽ നീല കിരണങ്ങൾക്ക് കുറഞ്ഞ തരംഗദൈർഘ്യവും കൂടുതൽ .ഉർജ്ജവുമാണ്ഉള്ളത്. ലാപ്‌ടോപ്പ്, സ്മാർട്ട്‌ഫോൺ, തുടങ്ങിയ ഉപകരണങ്ങളിൽ നിന്ന് പുറപ്പെടുവിക്കുന്ന ഈ നീല വെളിച്ചം നമ്മുടെ കാഴ്ചയെ ബാധിക്കുകയും അകാലത്തിൽ തന്നെ കണ്ണുകൾക്ക് പ്രായമാകുകയും ചെയ്യുന്നു . ഉപകരണങ്ങളിൽ നിന്നുള്ള നീല വെളിച്ചം കണ്ണുകൾക്ക് സമ്മർദ്ദത്തിനും റെറ്റിന തകരാറിനും കാരണമാകുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഫോണിന്റെയും ലാപ്‌ടോപ്പിന്റെയും നീല വെളിച്ചം കണ്ണിന്  ദോഷമോ ?

ഇത് ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?

ഉപകരണങ്ങളിൽ നിന്ന് പുറപ്പെടുവിക്കുന്ന നീല വെളിച്ചത്തെ തടയുന്നതിൽ നമ്മുടെ കണ്ണുകൾക്ക് കഴിവില്ല .അതിനാൽ നീല വെളിച്ചം കണ്ണിന്റെ കാചപടലങ്ങളിലൂടെയും ലെൻസിലൂടെയും കടന്നുപോകുകയും റെറ്റിനയിലെത്തുകയും ചെയ്യുന്നു. തുടർച്ചയായ ഈ പ്രക്രിയയിലൂടെ റെറ്റിന കോശങ്ങളെ നശിപ്പിക്കുകയും കാഴ്ച പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.